Image

21 ദിവസം കൊണ്ട് 1000 കോടി ക്ലബ്ബിൽ; ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് രൺവീർ സിംഗിന്റെ 'ധുരന്ദർ'

രഞ്ജിനി രാമചന്ദ്രൻ Published on 26 December, 2025
21 ദിവസം കൊണ്ട് 1000 കോടി ക്ലബ്ബിൽ; ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് രൺവീർ സിംഗിന്റെ 'ധുരന്ദർ'

ഈ വർഷത്തെ ഏറ്റവും വലിയ ഇന്ത്യൻ ഹിറ്റായി മാറിയിരിക്കുകയാണ് ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ദർ'. റിലീസ് ചെയ്ത് വെറും 21 ദിവസത്തിനുള്ളിൽ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും 1000 കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടു. ഇന്ത്യൻ സിനിമയിൽ ഈ വർഷം ഈ നേട്ടം കൈവരിക്കുന്ന ഏക ചിത്രമാണിത്. നിർമ്മാതാക്കളായ ജിയോ സ്റ്റുഡിയോസ് പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം ചിത്രം ഇതുവരെ 1006.7 കോടി രൂപയാണ് നേടിയത്.

സ്പൈ ആക്ഷൻ thriller വിഭാഗത്തിൽപ്പെട്ട ഈ ചിത്രം കേരളത്തിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. രൺവീർ സിംഗിന് കേരളത്തിൽ വലിയ ആരാധകവൃന്ദമില്ലാതിരുന്നിട്ടും 21 ദിവസം കൊണ്ട് 5.20 കോടി രൂപയാണ് ചിത്രം സംസ്ഥാനത്തെ തിയറ്ററുകളിൽ നിന്ന് സ്വന്തമാക്കിയത്. ആദിത്യ ധർ എന്ന സംവിധായകന്റെ മികവും ചിത്രത്തിലെ ആവേശകരമായ പ്രമേയവുമാണ് കേരളത്തിലും പ്രേക്ഷകരെ ആകർഷിക്കുന്നത്.

ഇന്ത്യയിൽ നിന്ന് മാത്രം 633.5 കോടി രൂപ നെറ്റ് കളക്ഷൻ നേടിയ ചിത്രം വിദേശ വിപണികളിലും വലിയ ചലനമുണ്ടാക്കി. സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ തുടങ്ങിയ വൻ താരനിര അണിനിരന്ന ചിത്രത്തിൽ 'ദി റാത്ത് ഓഫ് ഗോഡ്' എന്ന കോഡ് നാമത്തിലുള്ള ഇന്റലിജൻസ് ഏജന്റായാണ് രൺവീർ സിംഗ് വേഷമിടുന്നത്. വരും ദിവസങ്ങളിലും ചിത്രം കൂടുതൽ നേട്ടങ്ങൾ കൊയ്യുമെന്നാണ് ബോക്സ് ഓഫീസ് ട്രാക്കർമാരുടെ വിലയിരുത്തൽ.

 

English summary: 

1000 crores in 21 days! This year's biggest Indian hit; How much did 'Dhurandhar' earn from Kerala?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക