Image

'പ്രിയ ഗുരുനാഥൻ വിടപറഞ്ഞിട്ട് 1 വർഷം'; എംടിയെ ഓർമ്മിച്ച് മമ്മൂട്ടി

രഞ്ജിനി രാമചന്ദ്രൻ Published on 25 December, 2025
'പ്രിയ ഗുരുനാഥൻ വിടപറഞ്ഞിട്ട് 1 വർഷം'; എംടിയെ ഓർമ്മിച്ച് മമ്മൂട്ടി

 

മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ വിടവാങ്ങിയിട്ട് ഒരു വർഷം തികയുന്ന വേളയിൽ നടൻ മമ്മൂട്ടി അദ്ദേഹത്തെ അനുസ്മരിച്ചു. "പ്രിയ ഗുരുനാഥൻ വിടപറഞ്ഞിട്ട് ഒരു വർഷം, എന്നും ഓർമ്മകളിൽ" എന്ന് എംടിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി കുറിച്ചു. നോവൽ, ചെറുകഥ, തിരക്കഥ തുടങ്ങി സാഹിത്യത്തിന്റെയും സിനിമയുടെയും സമസ്ത മേഖലകളിലും വിരൽമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു അദ്ദേഹം.

ജ്ഞാനപീഠം ജേതാവായ എംടിയെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. 'നിർമാല്യം' ഉൾപ്പെടെയുള്ള ക്ലാസിക് സിനിമകൾ സംവിധാനം ചെയ്ത അദ്ദേഹം, മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം നാല് തവണ കരസ്ഥമാക്കി. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകൾ, ജെ.സി. ദാനിയേൽ പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം തുടങ്ങി നിരവധി ഉന്നത ബഹുമതികൾ എംടിക്ക് ലഭിച്ചിട്ടുണ്ട്.

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിലും എംടി തന്റെ ആധിപത്യം തെളിയിച്ചിരുന്നു. മികച്ച സംവിധായകനുള്ള അവാർഡ് മൂന്ന് തവണയും മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് പതിനൊന്ന് തവണയും അദ്ദേഹം നേടി. എഴുത്തുകാരൻ എന്നതിലുപരി പത്രാധിപരായും സംവിധായകനായും മലയാള സംസ്കാരത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ നിസ്തുലമാണ്.

 

English summary:

 'One year since my dear mentor left'; Mammootty remembers MT

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക