Image

‘വലതുവശത്തെ കള്ളൻ’ റിലീസ് ഡേറ്റ് പുറത്ത്

Published on 22 December, 2025
‘വലതുവശത്തെ കള്ളൻ’ റിലീസ് ഡേറ്റ് പുറത്ത്

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വലതുവശത്തെ കള്ളൻ’ റിലീസ് തീയതി പ്രഖ്യാപിച്ചു. മിന്നിത്തെളിയുന്ന അരണ്ട വെളിച്ചത്തിൽ ബിജു മേനോനും ജോജു ജോർജും പ്രത്യക്ഷപ്പെടുന്ന മോഷൻ വീഡിയോയിലൂടെയാണ് റിലീസ് ഡേറ്റ് പുറത്തുവിട്ടത്. ചിത്രം ജനുവരി 30ന് തിയേറ്ററുകളിലെത്തും.

ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്‌ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാണ് ചിത്രത്തിനുള്ളതെന്ന സൂചനകൾ ഇതിനകം ലഭിച്ചിട്ടുണ്ട്. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലെയും വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലെയും ലൊക്കേഷനുകളിലായി ചിത്രീകരണം അടുത്തിടെ പൂർത്തിയായി.

‘മൈ ബോസ്’, ‘മമ്മി ആൻഡ് മി’, ‘മെമ്മറീസ്’, ‘ദൃശ്യം’, ‘ദൃശ്യം 2’, ‘കൂമൻ’, ‘നേര്’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനായ ജീത്തു ജോസഫ് ഒരുക്കുന്ന ‘വലതുവശത്തെ കള്ളൻ’ ഒരു കുറ്റാന്വേഷണ ചിത്രം ആണെന്നതാണ് സൂചന. ‘മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം’ എന്ന ടാഗ്‌ലൈനോടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് ആദ്യം പുറത്തിറങ്ങിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക