Image

ജോർജിയ റീജിയനിൽ നിന്ന് അനിൽ പിള്ള ഇന്റെഗ്രിറ്റി പാനലിൽ നാഷണൽ കമ്മിറ്റി മെമ്പർ ആയി മത്സരിക്കുന്നു

Published on 21 December, 2025
ജോർജിയ റീജിയനിൽ നിന്ന് അനിൽ പിള്ള ഇന്റെഗ്രിറ്റി പാനലിൽ നാഷണൽ കമ്മിറ്റി മെമ്പർ ആയി മത്സരിക്കുന്നു

ന്യൂ യോർക്ക് : ഫിലിപ്പോസ് ഫിലിപ്പ് നേതൃത്വം നൽകുന്ന ഇന്റെഗ്രിറ്റി ടീമിന്റെ ഭാഗമായി ഫൊക്കാനയുടെ 2026-2028 ഭരണസമിതിയിൽ അനിൽ പിള്ള നാഷണൽ കമ്മിറ്റി മെമ്പർ ആയി മത്സരിക്കുന്നു. അറ്റലാന്റയിലെ പ്രമുഖ മലയാളീ സംഘടനയായ ഗ്രെയ്റ്റർ അറ്റ്ലാന്റ മലയാളീ അസോസിയെഷന്റെ (GAMA) സജീവ പ്രവർത്തകൻ കൂടിയായ അദ്ദേഹം സാമൂഹ്യ രാഷ്ട്രീയ സാമുദായിക മേഖലകളിൽ നിരവധി സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിത്വമാണ്. ഇപ്പോൾ ഫൊക്കാനയുടെ ജോർജിയ റീജിയന്റെ, റീജിയണൽ പ്രസിഡന്റ് ആയി അനിൽ സ്‌തുത്യർഹമായ സേവനം അനുഷ്‌ഠിക്കുന്നു.

അറ്റ്ലാന്റ ഏരിയയിലെ സാമൂഹ്യ- സാംസ്‌കാരിക -രാഷ്ട്രീയ-സാമുദായിക മേഖലകളിൽ തിളങ്ങി നിൽക്കുന്ന കരുത്തുറ്റ് വ്യക്തി, ആരുമായും സഹകരിച്ചു പോകുന്ന നേതൃത്വപാടവം, അങ്ങനെ ആർക്കും പകരംവെക്കനില്ലാത്ത നേതാവാണ് അനിൽ പിള്ള. ഏൽപ്പിക്കുന്ന ചുമതലകൾ കൃത്യമായും ഭംഗിയായും നിർവ്വഹിക്കുന്ന സംഘാടകനാണ് അദ്ദേഹം അതുകൊണ്ടു തന്നെ അറ്റ്ലാന്റ ഏരിയയിലെ മിക്ക മലയാളി അസോസിയേഷനുകളുമായും സഹകരിച്ചു പ്രവർത്തിക്കുകയും അവരുടെ പ്രവർത്തനങ്ങളിൽ പങ്കാളി ആവുകയും ചെയ്യുന്ന വ്യക്തികുടി ആണ് അദ്ദേഹം.
എഞ്ചിനീയർ ബിരുദധാരിയായ ശ്രി അനിൽ, ഇപ്പോൾ ഒരു പ്രമുഖ അമേരിക്കൻ IT കമ്പനിയുടെ ഐ.ടി. മാനേജ്‌മെന്റ് -ലീഡർഷിപ്പ് തലങ്ങളിൽ തിളങ്ങി നിൽക്കുന്ന മികച്ച ഐ.ടി. പ്രോഫെഷണൽ ആണ്. 1996 ൽ ഇൻഫോസിസിൽ IT ജീവിതം ആരംഭിച്ച അനിൽ 1999 അമേരിക്കയിൽ എത്തി. ഇന്ന് അമേരിക്കൻ IT മേഖലയിൽ തിളങ്ങി നിൽക്കുന്ന അദ്ദേഹം

സാമൂഹ്യ പ്രവർത്തനത്തോടൊപ്പം ഐ റ്റി മേഘലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു.
കൊല്ലം ടി കെ എം എൻജിനിയറിങ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ ബിരുദം നേടിയ അനിൽ സ്ഥാനമോഹങ്ങളോട് അമിത ഭ്രമമില്ലാത്ത സൗമ്യ സ്വാഭാവക്കാരനായ ഒരു പ്രവർത്തകൻ ആണ്. പന്തളം സ്വദേശിയായ അനിൽ, ഭാര്യ ബിന്ദു, മക്കളായ അനഘ, അയന എന്നിവരോടൊപ്പം അറ്റ്ലാന്റയിൽ ആണ് താമസം.
അമേരിക്കൻ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന യുവ തലമുറയുടെ പ്രതിനിധിയായിട്ടാണ് അനിൽ പിള്ള മത്സരിക്കുന്നത്. അനിൽ പിള്ളയുടെ പ്രവർത്തനങ്ങൾ യുവ തലമുറക്ക് മാതൃകയാണ്. അദ്ദേഹത്തിന്റെ സംഘടനാ മികവും നേത്യ പാടവവും ഫൊക്കാനക്ക് ഒരു വൻ മുതൽ കുട്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക