Image

ബഹ്റൈന്‍ ദേശീയ ദിനത്തോട് അനുബന്ധിച്ചു കൊല്ലം പ്രവാസി അസോസിയേഷന്‍ നടത്തിയ മെഡിക്കല്‍ അവയര്‍നസ് ക്ലാസും മെഡിക്കല്‍ ക്യാമ്പും ശ്രദ്ധേയമായി

Published on 18 December, 2025
 ബഹ്റൈന്‍ ദേശീയ ദിനത്തോട് അനുബന്ധിച്ചു  കൊല്ലം പ്രവാസി അസോസിയേഷന്‍  നടത്തിയ മെഡിക്കല്‍ അവയര്‍നസ്  ക്ലാസും മെഡിക്കല്‍ ക്യാമ്പും  ശ്രദ്ധേയമായി

കൊല്ലം പ്രവാസി അസോസിയേഷന്‍ മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബഹ്റൈന്‍ ദേശീയ ദിനത്തോട് അനുബന്ധിച്ചു മനാമ അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്ററില്‍ വെച്ച് സംഘടിപ്പിച്ച മെഡിക്കല്‍ അവയര്‍നസ്  ക്ലാസും മെഡിക്കല്‍ ക്യാമ്പും ശ്രദ്ധേയമായി. 140-ല്‍ പരം പ്രവാസികള്‍ പ്രയോജനപ്പെടുത്തിയ  മെഡിക്കല്‍ ക്യാമ്പ്  കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റര്‍  ഉദ്ഘാടനം ചെയ്തു .  ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ്  ജോസഫ് ജോയ് മുഖ്യാതിഥിയായി പങ്കെടുത്തു.

മെഡിക്കല്‍ അവയര്‍നസ്  ക്ലാസില്‍ അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ ഇന്റെര്‍ണല്‍ മെഡിസിന്‍  ഡോക്ടര്‍ നൗഫല്‍ നാസറുദ്ദീന്‍  കാര്‍ഡിയാക് & ലൈഫ് സ്‌റ്റൈല്‍  രോഗസംബന്ധമായി  സംസാരിക്കുകയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ഉണ്ടായി.

കെ. പി. എ  മനാമ  ഏരിയ പ്രസിഡന്റ്  അബ്ദുല്‍ അഹദ് അധ്യക്ഷനായ ചടങ്ങില്‍ മനാമ ഏരിയ കോര്‍ഡിനേറ്റര്‍.ഷമീര്‍ സലീം ആമുഖവും ഏരിയ ജോയിന്റ് സെക്രട്ടറി സുധീര്‍ സുലൈമാന്‍ സ്വാഗതവും  ഏരിയ ട്രഷറെര്‍ അരുണ്‍ പ്രസാദ് നന്ദിയും പറഞ്ഞു. അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെഡ്  താഹ, കെ.പി.എ ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍, കെ പി എ വൈസ് പ്രസിഡന്റ്  കോയിവിള മുഹമ്മദ് കുഞ്ഞ്, കെ പി എ ട്രഷറര്‍  മനോജ് ജമാല്‍ കെ. പി. എ സെക്രട്ടറിമാരായ അനില്‍കുമാര്‍, രജീഷ് പട്ടാഴി എന്നിവര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഏരിയ വൈസ് പ്രസിഡന്റ്  നാസറുദീന്‍, എന്നിവര്‍  ക്യാമ്പിന് നേതൃത്വം നല്‍കി. ചടങ്ങില്‍ കെ.പി.എ സെന്‍ട്രല്‍ കമ്മിറ്റി, ഡിസ്ട്രിക് കമ്മിറ്റി, പ്രവാസി ശ്രീ കമ്മിറ്റി, ഏരിയ മെംബേര്‍സ് എന്നിവര്‍ സംബന്ധിച്ചു.
 
 ബഹ്റൈന്‍ ദേശീയ ദിനത്തോട് അനുബന്ധിച്ചു  കൊല്ലം പ്രവാസി അസോസിയേഷന്‍  നടത്തിയ മെഡിക്കല്‍ അവയര്‍നസ്  ക്ലാസും മെഡിക്കല്‍ ക്യാമ്പും  ശ്രദ്ധേയമായി
 ബഹ്റൈന്‍ ദേശീയ ദിനത്തോട് അനുബന്ധിച്ചു  കൊല്ലം പ്രവാസി അസോസിയേഷന്‍  നടത്തിയ മെഡിക്കല്‍ അവയര്‍നസ്  ക്ലാസും മെഡിക്കല്‍ ക്യാമ്പും  ശ്രദ്ധേയമായി
 ബഹ്റൈന്‍ ദേശീയ ദിനത്തോട് അനുബന്ധിച്ചു  കൊല്ലം പ്രവാസി അസോസിയേഷന്‍  നടത്തിയ മെഡിക്കല്‍ അവയര്‍നസ്  ക്ലാസും മെഡിക്കല്‍ ക്യാമ്പും  ശ്രദ്ധേയമായി
 ബഹ്റൈന്‍ ദേശീയ ദിനത്തോട് അനുബന്ധിച്ചു  കൊല്ലം പ്രവാസി അസോസിയേഷന്‍  നടത്തിയ മെഡിക്കല്‍ അവയര്‍നസ്  ക്ലാസും മെഡിക്കല്‍ ക്യാമ്പും  ശ്രദ്ധേയമായി
 ബഹ്റൈന്‍ ദേശീയ ദിനത്തോട് അനുബന്ധിച്ചു  കൊല്ലം പ്രവാസി അസോസിയേഷന്‍  നടത്തിയ മെഡിക്കല്‍ അവയര്‍നസ്  ക്ലാസും മെഡിക്കല്‍ ക്യാമ്പും  ശ്രദ്ധേയമായി
 ബഹ്റൈന്‍ ദേശീയ ദിനത്തോട് അനുബന്ധിച്ചു  കൊല്ലം പ്രവാസി അസോസിയേഷന്‍  നടത്തിയ മെഡിക്കല്‍ അവയര്‍നസ്  ക്ലാസും മെഡിക്കല്‍ ക്യാമ്പും  ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക