
ന്യൂ യോർക്ക് : അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാനയുടെ ഇന്റർനാഷണൽ കൺവെൻഷൻ ഓഗസ്റ്റ് 6., 7, 8 , 9 തീയതികളിൽ പെൻസിൽവേനിയയിലെ കൽഹാരി റിസോർട്ടിൽ വെച്ച് ഒരു ചരിത്ര കൺവെൻഷന് സാക്ഷിയാകാൻ പോകുന്നു. നിങ്ങളും അതിൽ ഒരു ഭാഗമാകുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ആൻഡ് ഔട്ട് ഡോർ വാട്ടർ പാർക്കാണ് കാലാഹാരി റിസോർട്ട് . പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹിതമായ പോക്കനോസ് മൗണ്ടൻസിലാണ് ഈ റിസോർട്ട്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഡ്രൈവബിൾ ഡിസ്റ്റൻസ് ആണ് എന്നത് ഏവരെയും പ്രിയങ്കരമാക്കുന്നു. കാലാവസ്ഥയും, രമണീയമായ ഭൂപ്രകൃതിയും , ലോകത്തിലേക്കും ഏറ്റവും വലുതും കുട്ടികൾക്കും വലിയവർക്കും ഒരു പോലെ ആസ്വദിക്കാവുന്ന വാട്ടർ പാർക്കുമാണ് ഏവരെയും പോക്കണോസിനെയും കലാകാരിയെയും വിസ്മയമാക്കുന്നത് . 2026 ലെ ഫാമിലി വെക്കേഷൻ കലഹരിയിൽ ആകട്ടെ ...., ഫൈവ് സ്റ്റാർ റീസർട്ടിലെ താമസം , ഭക്ഷണം , വാട്ടർ പാർക് എൻട്രി ,മാസ്‌മറിസ് പ്രോഗ്രാംസ് , സ്റ്റേജ് ഷോ . അവാർഡ് നൈറ്റ് , ഗ്രാൻ ഫിനാലെ ഓഫ് യൂവജനോസ്ലാവം തുടഗിയ അനേകം പ്രോഗ്രാമുകൾ ഉൾപ്പെടെ അതിശയിപ്പിക്കുന്ന കലാപരിപാടികൾ ഏവരെയും ഈ കൺവെൻഷൻ സ്വീകാര്യമാക്കുന്നു .

രജിസ്‌ട്രേഷൻ രണ്ടു പേർക്ക് $1200 ഉം ,നാലു പേർ അടങ്ങുന്ന ഫാമിലിക്ക് (അച്ഛനമ്മമാർ രണ്ടു കുട്ടികൾ )$ 1500 .00 ഡോളർ ആണ്. നാലായിരം ഡോളർ ചെലവുള്ള ഫാമിലി രെജിസ്ട്രേഷൻ ആണ് ആയിരത്തി അഞ്ഞുറു ഡോളറിന് നൽകുന്നത്.ഓർക്കുക കലഹരിയിലെ ഓഗസ്റ്റിലെ ബേസിക് റൂം റേറ്റ് 690 മുതൽ 755 വരെ ആണ് അതിൽ ഫുഡ് ഉൾപ്പെടുന്നില്ല. കാലഹരി റിസോർട്ടിന്റെ വെബ്‌സൈറ്റിൽ പോയി ഓഗസ്റ്റിലെ റേറ്റ് നോക്കിയാൽ നമ്മൾ റേറ്റ് കണ്ടു അതിശയിച്ചുപോകും . അതാണ് മുന്ന് രാത്രിക്കും നാല് പകലിനും $ 1500 ന് നൽകുന്നത് .
ഒരു ഫാമിലി എന്ന ആശയത്തോട് കൂടിയാണ് ഈ റിസോർട്ട് തെരെഞ്ഞെടുത്തത്. ഫാമിലി ആയി വന്ന് നാല് ദിവസം സന്തോഷവും ആഹ്ലാദപരവും , അത് എന്നും ജീവിതത്തിൽ ഓർത്തിരിക്കത്തക്ക നിമിഷങ്ങൾ ആക്കിത്തീർക്കുക എന്ന ലക്ഷ്യത്തോട് കുടിയാണ് ഈ കൺവെൻഷൻ പ്ളാൻ ചെയ്തിരിക്കുന്നത്. ഡിസംബർ 31 വരെ മാത്രമേ ഈ റേറ്റിൽ രെജിസ്ട്രേഷൻ റേറ്റ് നൽകുകയുള്ളൂ.. അതിന് ശേഷം പുതിയ റേറ്റ് ആയിരിക്കും.
ഇത്രയും വിശാലമായ ഒരു വേദിയിൽ ഈ ഒരു ചിന്താഗതിയോടു സംഘടനകളൊന്നും ഇതിന് മുൻപ് ഇങ്ങനെ ഒരു കൺവൻഷൻ നടത്തിയതായി ഒരു അറിവുമില്ല. ഈ റിസോർട്ടിലെ താമസവും ഇവിടെത്തെ അനുഭവും
ഒരിക്കലെങ്കിലും നാം അനുഭവിച്ചു അറിയേണ്ടുന്നതാണ്. കുറഞ്ഞ ബഡ്‌ജറ്റിൽ നാല് ദിവസങ്ങൾ ആഘോഷിക്കാനും ആനന്ദകരമാക്കാനും വേണ്ടി, ഫൊക്കാന കമ്മിറ്റി വിവിധ സ്റ്റേജ് ഷോകൾ, വേൾഡ് തലത്തിലുള്ള സൗന്ദ്യര്യ മത്സരങ്ങൾ, ബ്യുട്ടി പേജന്റ്, അവാർഡ് നൈറ്റുകൾ , ബങ്കാറ്റു നൈറ്റ് എന്ന് വേണ്ട കണ്ടാലും കണ്ടാലും മതിവരാത്ത കലാപരിപാടികൾ ഉൾപ്പെടുത്തിയാണ് ഈ കൺവെൻഷൻ അരങ്ങേറുന്നത്. താഴെകാണുന്ന ലിങ്കിൽ കൂടെയോ അല്ലെങ്കിൽ fokanaonline.org എന്ന വെബ്‌സൈറ്റിൽ നിന്നോ രജിസ്റ്റർ ചെയ്യാം.
https://convention.fokanaonline.org/?_gl=1*1tdlte1*_ga*NzAwNDUzODAzLjE3NjE0MTI5NzE.*_ga_G3TYNYPDEE*czE3NjE0MTI5NzAkbzEkZzAkdDE3NjE0MTI5NzAkajYwJGwwJGgw.
കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചു ഒരു ചരിത്ര കൺവെൻഷൻ ആക്കുവാൻ ആണ് ഫൊക്കാന ശ്രമിക്കുന്നത്. ഈ ഡിസ്‌കൗണ്ട് റേറ്റ് എല്ലാവരും പ്രയോജനപെടുത്തും എന്ന് ഫൊക്കാന കമ്മിറ്റി ആഗ്രഹിക്കുന്നു, അതുകൊണ്ട് എത്രയും പെട്ടെന്ന് രെജിസ്റ്റർ ചെയ്തു നിങ്ങളുടെ രെജിസ്ട്രേഷൻ സേഫ് ആക്കണണമെന്ന് ഫൊക്കാന അഭ്യർത്ഥിക്കുന്നു.
രജിസ്റ്റർ ചെയ്‌തു പങ്കെടുക്കുന്ന എല്ലാവർക്കും നാലു ദിവസത്തെ വാട്ടർ പാർക്ക് ഫ്രീ ആയിരിക്കും, ഫുഡ് , വാട്ടർ പാർക്ക് , അക്കോമഡേഷൻ എന്നിവ ഉൾപെടയാണ് രജിസ്‌ട്രേഷൻ പാക്കേജ്. അതുപോലെ തന്നെ വളരെ അധികം പ്രമുഖ കമ്പനികളുടെ ഔട്ട് ലെറ്റ് സ്റ്റോറുകൾ, കാസിനോകൾ തുടങ്ങി നിങ്ങൾ ഒരു വെക്കേഷന് എന്ത് ആഗ്രഹിക്കുന്നുവോ അത് നിങ്ങൾക്ക് കൈ എത്തും ദൂരത്തിൽ ഈ കൺവെൻഷൻ സെന്ററിൽ ലഭിക്കുന്നതാണ്. ഇനിയും വളരെ കുറച്ചു റൂമുകൾ മാത്രമേ ബാക്കിയുള്ളു . ഫസ്റ്റ് കം ഫസ്റ്റ് സെർവ് ആണ്. അതുകൊണ്ട് നിങ്ങൾ ഇന്നുതന്നെ രജിസ്റ്റർ ചെയ്യണം എന്ന് അഭ്യർഥിക്കുകയാണ്.