Image

കെ പി എ സംഘടിപ്പിക്കുന്ന ബഹറിന്‍ ദേശീയ ദിനാഘോഷങ്ങള്‍ക്ക് വിപുലമായ തുടക്കം

Published on 17 December, 2025
കെ പി എ സംഘടിപ്പിക്കുന്ന ബഹറിന്‍ ദേശീയ ദിനാഘോഷങ്ങള്‍ക്ക് വിപുലമായ തുടക്കം

കൊല്ലം പ്രവാസി  അസോസിയേഷന്‍  ബഹറിന്‍ 54 മത് ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിവിധ ആഘോഷപരിപാടികള്‍ക്ക്  തുടക്കമായി. റിഫ ഐ എം സി മെഡിക്കല്‍ സെന്ററില്‍ വച്ച് നടന്ന ആഘോഷ പരിപാടികളുടെ ഉത്ഘാടനം കെ പി എ രാഷാധികാരിയും മുന്‍ ലോക കേരള സഭ അംഗം ആയ ബിജു മലയില്‍  ഉത്ഘാടനം ചെയ്തു.  തുടര്‍ന്ന് കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റര്‍ ബിജുമലയിലും ചേര്‍ന്ന് കേക്ക് മുറിച്ചു ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കെ. പി. എ പ്രസിഡന്റ് അനോജ് മാസ്റ്റര്‍ അദ്ധ്യക്ഷനായിരുന്ന ചടങ്ങിന് ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍ സ്വാഗതവും കെ പി എ സെക്രട്ടറി അനില്‍ കുമാര്‍  നന്ദിയും പറഞ്ഞു. വൈ. പ്രസിഡന്റ് കോയിവിള മുഹമ്മദ്,  സെക്രട്ടറി രജീഷ് പട്ടാഴി,  കെ പി എ ട്രഷറര്‍  മനോജ് ജമാല്‍ ഐഎംസി മെഡിക്കല്‍ സെന്റര്‍  മാനേജ്‌മെന്റ് പ്രതിനിധി നിഷ  കെ പി എ സ്ഥാപക ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ റിഫാ ഏരിയ പ്രസിഡന്റ് സുരേഷ് ഉണ്ണിത്താന്‍  എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

54 മത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കൊല്ലം പ്രവാസി അസ്സോസിയേഷന്‍ മനാമ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍  അവയര്‍നസ് ക്ലാസും മെഡിക്കല്‍ ക്യാമ്പ്  ക്യാമ്പും,  മുഹറക് ഏരിയ കമ്മിറ്റിയുടെ  നേതൃത്വത്തില്‍  മധുര വിതരണവും, റിഫ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും പ്രവാസി ശ്രീയുടെ നേതൃത്വത്തില്‍ സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള  ഒരു വണ്‍ ഡേ ടൂറും സംഘടിപ്പിക്കുന്നുണ്ട്  എന്ന കാര്യവും ഭാരവാഹികള്‍ അറിയിച്ചു. ചടങ്ങില്‍ കൊല്ലം പ്രവാസി അസ്സോസിയേഷന്‍ സെന്‍ട്രല്‍, ഡിസ്ട്രിക്ട്, ഏരിയ ഭാരവാഹികളും, പ്രവാസി ശ്രീ ഭാരവാഹികള്‍, മറ്റു അംഗങ്ങളും പങ്കെടുത്തു.

കെ പി എ സംഘടിപ്പിക്കുന്ന ബഹറിന്‍ ദേശീയ ദിനാഘോഷങ്ങള്‍ക്ക് വിപുലമായ തുടക്കം
കെ പി എ സംഘടിപ്പിക്കുന്ന ബഹറിന്‍ ദേശീയ ദിനാഘോഷങ്ങള്‍ക്ക് വിപുലമായ തുടക്കം
കെ പി എ സംഘടിപ്പിക്കുന്ന ബഹറിന്‍ ദേശീയ ദിനാഘോഷങ്ങള്‍ക്ക് വിപുലമായ തുടക്കം
കെ പി എ സംഘടിപ്പിക്കുന്ന ബഹറിന്‍ ദേശീയ ദിനാഘോഷങ്ങള്‍ക്ക് വിപുലമായ തുടക്കം
കെ പി എ സംഘടിപ്പിക്കുന്ന ബഹറിന്‍ ദേശീയ ദിനാഘോഷങ്ങള്‍ക്ക് വിപുലമായ തുടക്കം
കെ പി എ സംഘടിപ്പിക്കുന്ന ബഹറിന്‍ ദേശീയ ദിനാഘോഷങ്ങള്‍ക്ക് വിപുലമായ തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക