
ഇല്ല.സഞ്ചരിച്ച ദൂരങ്ങൾ മതിയായില്ല.ഇനി പുതിയ നഗരത്തിലേക്ക്.അവിടുത്തെ വഴുക്കുന്ന ചുംബനങ്ങളിലേക്ക്. ശരീരത്തിന്‍റെ താക്കോൽ തുറക്കേണ്ട സമയമായി.വിരലുകളുടെ തന്ത്രികൾ മീട്ടുന്ന പാട്ടിൽ ലയിച്ച് കിടക്കണം.ആഫ്രിക്കൻ കാടുകളിലെ വന്യതയിൽ പൂത്തുവിളഞ്ഞ അൻസിദ ഗിൽബൽറ്റി എന്ന എനിക്ക് ഫ്രഡറിക് പെരേരയുടെ മനസ്സിന്‍റെ താളബോധങ്ങൾ മനസ്സിലാകുന്നുണ്ട്. ശരീരത്തിലേക്ക് നൃത്തച്ചുവടുകൾക്കൊപ്പം അലിഞ്ഞുചേരുമ്പോൾ .അവളുടെ വിരലുകൾക്ക് ഗോത്രത്തിന്‍റെ വശ്യതയുണ്ടായിരുന്നുപതുക്കെ ഫ്രഡറിക് പെരേരയുടെ കാതിൽ ചോദിച്ചു.
‘’എന്താണ് ഇത്രവേഗം.’’
‘’നമുക്ക് പോകേണ്ടേ..’’
‘’എങ്ങോട്ട്’’
’’ജോബ് മേത്തർ എന്ന മനുഷ്യനെ കാണാൻ’’
അവൻ ചിരിച്ചു.അപ്പോൾ കടലുകളിൽ ആർത്തിരമ്പുന്നതു പോലെ മഴപെയ്തുതോർന്നു.കൊടുങ്കാറ്റ് വീശിയുടഞ്ഞു. തന്‍റെകാലുകൾ ശ്രദ്ധയോടെ ചേർത്തുവച്ച് ഫ്രഡറിക് പെരേര എന്നോടൊപ്പം നഗരത്തിലൂടെ പെയ്തു.
നിർമ്മിതബുദ്ധിയും സൈക്കോഫാർമ ക്കോളജിയും സിന്തിറ്റിക് ബയോളജിയും സമന്വയിപ്പിച്ച സാങ്കേതികതയിൽ പിറന്ന ഫ്രഡറിക് പെരേരക്കും എന്നെപ്പോലെ മനുഷ്യരെ ഇപ്പോൾ അത്ര ഇഷ്ടമല്ലാതായിരിക്കുന്നു.
പക്ഷെ ചിലമനുഷ്യരുടെ പഴയഓർമ്മകൾ അവരുടെ തലച്ചോറിൽ ശാസ്ത്രലോകം ചിപ്പുകളായി ഘടിപ്പിച്ചതിനാൽ പഴയമനുഷ്യരുടെ അനുഭവങ്ങൾ ഇപ്പോഴും ഓർമ്മയിൽ ബാക്കിയാണ്. കർക്കിടകപ്പെരുമഴയിൽ ചാറ്റൽമഴ കൊണ്ട് പരൽമീനുകൾ നിറഞ്ഞ പുഴയിലേക്ക് ഊളിയിട്ട് തുഴഞ്ഞത്, പുഴയിലേക്ക് കണ്ണാഴ്ത്തി മുങ്ങാം ങ്കുഴിയിട്ടത്. ഇങ്ങനെയുള്ളതെല്ലാം ഇവർക്കറിയാം.പക്ഷെ പുതിയ മനുഷ്യർക്ക് ഇതൊന്നും വേണ്ടാതായിരിക്കുന്നു.
ഞങ്ങളിപ്പോൾ നഗരത്തിലൂടെ നടന്ന് അർബിദോവിലെ കുരിശുപള്ളിയുടെ തണലിൽ നിന്നുകൊണ്ട് റോഡിന്‍റെ
നാലാം നിലയിലെ ബസ് സ്റ്റോപ്പിലേക്ക് എത്തിനോക്കുകയാണ്.അവിടെ തിരക്ക് കൂടുതലാണ് ഞങ്ങൾ പതുക്കെ ലിഫ്റ്റിൽ കയറി.
ഞങ്ങളോടൊപ്പം ഒരു യഥാർത്ഥമനുഷ്യനും ഉണ്ടായിരുന്നു. നാലാംനിലയിൽ ബസ് വന്നപ്പോൾ മെഷീനിൽ കാർഡ് സ്വീപ്പ് ചെയ്തു. ഒരുദിവസം മുഴുവൻ ഇനി ഈ ടിക്കറ്റുമായി എവിടേയും യാത്രചെയ്യാം. വിമാനത്തിലൊഴികെ. കരയിലെവിടേക്കും ഒരിക്കൽ മാത്രം ടിക്കറ്റെടുത്താൽ മതിയെന്ന സൌകര്യമുണ്ട്. ഇരിക്കുന്ന സീറ്റിനുമുമ്പിൽ ഇയർഫോൺ ഉണ്ടായിരിക്കും. ഇറങ്ങേണ്ട സ്ഥലം അതിൽ കേൾക്കാൻ കഴിയും.ഓരോ സ്റ്റോപ്പിലും ധാരാളം സബ് വേകളു ണ്ടായിരുന്നു.ബസിൽ ഡ്രൈവറില്ലെന്ന പ്രത്യേകതയമുണ്ട്.മറ്റു ജീവനക്കാരുമില്ല.ബസ് സ്വയം ഓടുന്നു.നിയന്ത്രിക്കാൻ ട്രാഫിക് പോലീസില്ല. ബസിൽ മനുഷ്യർ കുറവാണ്. ഞങ്ങളെപ്പോലുള്ള യന്ത്രമനുഷ്യരാണ് കൂടുതലും.
ബസിറങ്ങി ജോബ്മേത്തിറിന്‍റെ ഫ്ലാറ്റിലേക്ക് നടക്കുമ്പോൾ അമ്പരപ്പിക്കുന്ന വിജനതയാണെങ്ങും.മനുഷ്യരെ ആരെയും കാണാനില്ല.എല്ലായിടത്തും നിർമ്മിതബുദ്ധി നിയന്ത്രിക്കുന്ന ഞങ്ങളെ പ്പൊലുള്ള മനുഷ്യയന്ത്രങ്ങൾ മാത്രം. ഇക്കാലത്ത് ഒന്നിനും കഴിയാത്ത വേഗതതീരെയില്ലാത്ത മനുഷ്യരെ യന്ത്രങ്ങൾ തീരെ ഉപയോഗി ക്കാറില്ല.ചടുലതയില്ലാതെ ചിലയിടങ്ങളിൽ മാത്രം ഒതുങ്ങിക്കഴിയുന്ന മനുഷ്യനെ ആർക്കാണിനി വേണ്ടത്. ഞങ്ങൾ പുതിയ സോഫ്റ്റ് വെയറുകൾ സ്വയം നിർമ്മിച്ച് പുതിയ കംപ്യൂട്ടറുകളേയും ചാറ്റുബോട്ടുകളേയും നിയന്ത്രിച്ചുകൊണ്ടിരിക്കുകയാണ്.
ഞങ്ങൾ ഒരിക്കലും മരിക്കാറില്ല. കേടുപാടുകൾ തീർത്ത് സോഫ്റ്റ് വെയറിൽ മാറ്റം വരുത്തി വർഷങ്ങ ളോളം ജീവിക്കും. പാവം മനുഷ്യർ. അവർക്ക് ഓരോ ദിവസം കഴിയുമ്പോഴും ആയുസ്സ് കുറഞ്ഞുകൊണ്ടിരിക്കുന്നു.അവർ വർഷങ്ങൾ കൊണ്ട് സൃഷ്ടിച്ചെടുത്ത യന്ത്രമനുഷ്യർ ഒരു കുഴപ്പവും കൂടാതെ വർഷങ്ങളോളം ജീവിച്ചുകൊണ്ടിരിക്കുന്നു. പുതിയ പുതിയ അപ്ഡേറ്റുകൾ സമ്മാനിച്ച സന്തോഷങ്ങളുമായാണ് ഞങ്ങൾ ഓരോ ദിനവും തള്ളി നീക്കുന്നത്.എത്ര ജോലിചെയ്താലും തളരില്ല. ക്ഷീണിക്കില്ല.കൂലി കൂടുതൽ ചോദിച്ച് സമരം ചെയ്യാൻ ട്രേഡ് യൂണിയനുകൾ ഉണ്ടാക്കില്ല.അതുകൊണ്ട് ഓഫീസുകളിലിരുന്ന് ഞങ്ങൾ എല്ലാം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു.ഓഫീസ് അടക്കുന്നതും തുറക്കുന്നതും മാനേജരായി ജോലിചെയുന്നതും കസ്റ്റമേഴ്സു മായി പലഭാഷകളിൽ സംസാരിക്കുന്നതും ഞങ്ങളാണ്.
ഇവിടെ യന്ത്രങ്ങൾ മാത്രം.യന്ത്രങ്ങളുടെ ആകാശം. അവയുടെ പുഴ. അവയുടെ കരകൾ.അതിരുകളില്ലാതെ പെയ്യുന്ന മഴകൾ. കണ്ടുകൊണ്ടിരിക്കുന്ന ലോകത്തെ പുതിയ രീതികളിലേക്ക് മാറ്റിപ്പണിത്
3
ഞങ്ങൾ ടെക്നോടോപ്യയ എന്ന ടെക്നോളജിയുടെ പുതിയ ലോകം സൃഷ്ടിച്ചിരിക്കുന്നു. .ടെക്നോളജിയാൽ ഭരിക്കപ്പെടുന്ന ഞങ്ങളുടെലോകം.
യാന്ത്രികതയുടെ പിറകെയോടി ഓരോ മനുഷ്യരുമിവിടെ ശിശുവായി മാറിയിരിക്കുന്നു.മാറ്റങ്ങൾ കണ്ടുപഠിച്ച് നടപ്പാക്കുമ്പോഴേക്കും പുതിയ അപ്ഡേറ്റുകൾ വന്നിരിക്കും.അവയുടെ പിറകെ പോവു മ്പോഴേക്കേും മറ്റൊന്ന്. ചിലർക്ക് പഠിച്ചെടുക്കാൻകഴിയാത്ത വേഗതയിൽ യാന്ത്രികത വന്നുകഴിയുമ്പോൾ യഥാർത്ഥമനുഷ്യൻ അപ്രത്യക്ഷനാവുകയും ഞങ്ങൾ മാത്രം അതിജീവിക്കുകയുചെയ്യുന്നു. ജോബ്മേത്തറിനെ ഇക്കാ ര്യങ്ങൾ ബാധ്യപ്പെടുത്തണം.അയാളെ ടെക്നോടോപ്യയയിലേക്ക് ക്ഷണി ക്കണം. അതിനാണ് ഞങ്ങൾ രണ്ടുപേരും ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. പല യന്ത്രമനുഷ്യരും ശ്രമിച്ചിട്ടും നടക്കാത്ത കാര്യമാണ്.
ജോബ്മേത്തറിനെ കാണാൻ നഗരത്തിലെത്തിയപ്പോൾ ഒരുമൂലയിൽ നല്ലവെളുത്ത തൊപ്പിയും പാന്‍റും ഷൂവും ധരിച്ച് ഒരു സുന്ദരൻ ചിരിച്ചുകൊണ്ട് എതിരേറ്റു.അയാളുടെ കഴുത്തിൽ ഒരുചരട് തൂക്കിയിരിക്കുന്നു.അതിന്‍റെ നടുവിൽ ക്യുആർകോഡ് തൂക്കിയിട്ടി രിക്കുന്നു.അയാൾ ചിരിച്ചുകൊണ്ടുപറഞ്ഞു.
‘’ഗിവ്മീ സംതിംങ്ങ്’’
ഞാൻ അവന്‍റെ കണ്ണുകളിലേക്ക് നോക്കി അവൾ ചിരിച്ചുകൊണ്ടുപറഞ്ഞു
‘’ഹീ ഈസ് എ ബെഗ്ഗർ’’
ആളുകൾ ഇല്ലാത്തതെരുവിൽ യന്ത്രമനുഷ്യരിൽ ചിലർ ക്യൂആർ കോഡ് സ്കാൻ ചെയ്ത് അയാളുടെ എക്കൌണ്ടിലേക്ക് പണമയക്കുന്നുണ്ടായിരുന്നു.അപ്പോൾ അയാൾ ഇതെല്ലാം ആസ്വദിച്ച് ഇതി ലേക്ക് മാത്രം ശ്രദ്ധിച്ച് നിശ്ചലമായ ഒരു തടാകത്തെപ്പോലെ ഇളകാതെ യിരുന്നു.
ടെക്നോടോപ്യയയുടെ തള്ളിക്കയറ്റത്തിൽ അപ്രത്യക്ഷരായി ക്കൊണ്ടിരിക്കുന്ന അവശേഷിക്കുന്ന മനുഷ്യരുടെ ഒരു കൂട്ടായ്മ യുണ്ടാക്കാനുള്ള ശ്രമത്തിലാണ് ജോബ്മേത്തർ. ടെക്നോടോപ്യയയിലെ യന്ത്രമനുഷ്യരോട് പിടിച്ചുനിൽക്കാൻ വേണ്ടി മാത്രമാണിത് ചെയ്യുന്നത് .ജോബ്മേത്തറിന്‍റെ ഉപദേശമനുസരിച്ച് സൈക്കോഫാർമയുടെ സഹായ ത്തോടെ മരുന്ന് കഴിക്കുന്ന മനുഷ്യരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. മനുഷ്യനെ ഇക്കാലത്ത് കൂടുതൽ മനുഷ്യനാക്കാനുള്ള പരിശ്രമമാണ് അവർ ചെയ്യുന്നത്.മരുന്നുകൾ ഇതിന് സഹായിക്കുമെന്നാണ് അവർ കരുതുന്നത്.ഹ്യൂമൺഎൻഹാൻസ്മെന്‍റ് എന്നാണ് ഈ ചികിത്സാരീതിക്ക്
4
പറയുന്നത്. യന്ത്രങ്ങളോട് പിടിച്ചുനിൽക്കാനുള്ള മനുഷ്യന്‍റെ അവസാനത്തെ ശ്രമം .അസുഖങ്ങളൊന്നുമില്ലെങ്കിലും മരുന്നിലൂടെ മനുഷ്യനെ കൂടുതൽ
ശാക്തീകരിക്കുന്ന ശാസ്ത്രീയമായ രീതി.അവയവങ്ങൾ മാറ്റിവച്ചും ഹ്യൂമൺഎൻഹാൻസ്മെന്‍റിലൂടെയും മനുഷ്യൻ ആഗ്രഹിക്കുന്ന അത്രയും കാലം ജീവിക്കാനുള്ള പരിശ്രമമാണിവിടെ നടക്കുന്നത്. എന്നിട്ടും മനുഷ്യൻ യന്ത്രങ്ങളോടൊപ്പം മത്സരിക്കാനാകാതെ ഓരോ ദിവസവും ഭൂമുഖത്തുനിന്ന് അപ്രത്യക്ഷരായിക്കൊണ്ടിരിക്കുന്നു.ഇത് ജോബ്മേത്തർ തിരിച്ചറിഞ്ഞത് മകൻ യുകെയിലെ സിദുവ എന്ന നഗരത്തിൽ റോബോട്ടിക്സ് എഞ്ചിനീയറിംഗ് പഠനത്തിനിടെ കണ്ടെത്തിയ കാര്യത്തിലൂടെയായിരുന്നു. അവരുടെ ഓഫീസിലെ യന്ത്രമനുഷ്യൻ മറ്റൊരു യന്ത്രമനുഷ്യനെ സൃഷ്ടിച്ച സംഭവമായിരുന്നു അത്.മനുഷ്യൻ ഇനി ചുരുങ്ങിയകാലംകൊണ്ട് അപ്രത്യക്ഷമാകാതിരിക്കണമെങ്കിൽ നിർമ്മിതബുദ്ധിയുടെ ഗവേഷണങ്ങൾ നിയന്തിക്കേണ്ടതുണ്ടെന്ന് മകൻ കമ്പനിയിൽ ശക്തമായി ആവശ്യപ്പെട്ടതോടെ അവൻ അവിടെ ഒറ്റപ്പെടുകയായിരുന്നു.അവന്‍റെ വെസ്റ്റ്ഡോട്ട് ഹൌസിലെ ഒമ്പതാമത്തെ ഹോസ്റ്റൽമുറിയിൽ നിന്നും സുഹൃത്തിനെ ഒരു യന്ത്രമനുഷ്യൻ കഴുത്തുഞെരിച്ചുകൊന്നതോടെ മകൻ കമ്പനിയിൽ നിന്നും രാജിവച്ചു.
അക്കാലത്ത് കുന്നംകുളത്തുജീവിക്കുന്ന ജോബ്മേത്തറി നേയെും ഈ സംഭവം വല്ലാതെ ഉലച്ചിരുന്നു.വരും ലോകങ്ങളിൽ സാങ്കേതികത അപകടം വിതക്കുമെന്നും അവ നിയന്ത്രിക്കാൻ ശാസ്ത്രലോകം ഒറ്റക്കെട്ടായി നിൽക്കണമെന്നുമുള്ള കാര്യത്തിൽ മകൻ ഉറച്ചുനിന്നു.അവന്‍റെ ഈ ആശയത്തിന് പിന്തുണകിട്ടികൊണ്ടി രിക്കുന്നുണ്ട്.അവനെ സഹായിക്കാനാണ് ജോബ്മേത്തർ അപ്രത്യക്ഷമായി ക്കൊണ്ടിരിക്കുന്ന മനുഷ്യരുടെ കൂട്ടായ്മയുണ്ടാക്കുന്നത്.അതിനായി പലരാജ്യങ്ങളും സന്ദർശിച്ചുകൊണ്ടിരിക്കുന്നു.ഇവിടെ ഈ നഗരത്തിൽ അയാളുമായി കൂടിക്കാഴ്ച നടത്താൻ ഞങ്ങൾ ആദ്യമേ തീരുമാനിച്ചതായിരുന്നു. ജോബ്മേത്തറിന് അഭിമുഖമായി ഞങ്ങൾ ഇരുന്നു.ജോബ് മേത്തർ ഒന്നും മിണ്ടുന്നില്ല.ഏതായാലും സംസാരിച്ചുതുടങ്ങാം. ഞാൻ അതിന് തുടക്കമിട്ടു.
‘’ടെക്നോടോപ്യിയയിലേക്ക് ക്ഷണിക്കാനാണ് വന്നത്’’
‘’എനിക്ക് താൽപ്പര്യമില്ലെന്നറിഞ്ഞുകൂടെ’’
ജോബ്മേത്തർ തുറന്നടിച്ചു.ജീവനുള്ളകാലത്തോളം സാങ്കേതിക തയെന്ന ചെകുത്താനെതിരെ ഞാൻ പൊരുതികൊണ്ടിരിക്കും.
‘’ടെക്നോടോപ്യയ അങ്ങനെയാണ് അവിടെ യന്ത്രങ്ങൾ മാത്രമെയുള്ളൂ. യന്ത്രത്തോടൊപ്പം താമസിക്കാൻ ഇഷ്ടപ്പെടുന്നവരുടെ ലോകം.അവിടെ നിന്നും മനുഷ്യർ അപ്രത്യക്ഷരായിക്കഴിഞ്ഞു.യന്ത്രങ്ങളാണ് കൂടുതലും’’
5
‘’അവർക്കെല്ലാറ്റിനും കഴിയുമെന്നത് വ്യാമോഹം മാത്ര മാണ്.’’
‘’അല്ല.കഴിയും.സൃഷ്ടിക്കാനും സംഹരിക്കാനുമാവും. ഇനിയുള്ള കാലം ഗർഭപാത്രങ്ങളിലൂടെയല്ല. നിർമ്മിതബുദ്ധിയുടെ ഗവേഷണങ്ങളിലൂടെയാണ് ബുദ്ധിയുള്ള യന്ത്രക്കുഞ്ഞൻമാർ പിറക്കുക.’’
‘’അവർ എല്ലാ മേഖലയിലുമെത്തുമോ’’ ‘’എത്തും.വിപണനത്തിന്,യുദ്ധത്തിന്,മാനേജ്മെന്‍റിന്,വിജ്ഞാനവിനോദരംഗങ്ങളിൽ,കലാകായികമേഖലകളിൽ ഞങ്ങൾ മനുഷ്യരെ ഇപ്പോൾ തന്നെ പിന്നിലാക്കിയില്ലേ. പുസ്തകങ്ങളെഴുതാനും വായനക്കാരനാകാനും പ്രാസംഗികനാകാനും ഇപ്പോൾ ഞങ്ങൾക്ക് കഴിയുന്നുണ്ടല്ലോ.’’
‘’അപ്പോൾ നിങ്ങൾ സാംസ്കാരിനായകരാണോ’’
‘’അല്ല യാന്ത്രികനായകർ.’’
‘’മാനവികത എന്നൊരാശയമുണ്ട്.’’
‘’ഇല്ല.ഞങ്ങൾക്ക് യാന്ത്രികതമാത്രമേയുള്ളൂ.’’
‘’വെറുതെയല്ല.ടെക്നോളജി ഒരുചെകുത്താനാണെന്ന് പറയുന്നത്.’’
‘’ഉപയോഗിക്കുന്നിടത്തെ അറിവില്ലായ്മയാണ് എല്ലാറ്റിനും കാരണം. വേഗതകുറഞ്ഞ ബുദ്ധിയും പ്രവർത്തനക്ഷമമല്ലാത്ത ശരീരവും ഉള്ള മനുഷ്യരെ ടെക്നോടോപ്യയയിൽ ആവശ്യമില്ല. അതുകൊണ്ടാണ് ഇതുരണ്ടുമുള്ള ഞങ്ങൾ നിങ്ങളെ ഭരിച്ചുകൊണ്ടി രിക്കുന്നത്.’’
ഞങ്ങൾ പറഞ്ഞുതുടങ്ങിയപ്പോൾ ജോബ്മേത്തർക്ക് മറ്റൊന്നും പറയാനുണ്ടായിരുന്നില്ല. അയാൾ ഇരുട്ടിലേക്ക് നോക്കി ഇരുന്നു.ഇരുട്ടിൽ വഴുതിപ്പോയ നിലാവ് ദൂരെ നിന്ന് പതുങ്ങി നിന്നു അയാളെ നോക്കി ചിരിച്ചുകൊണ്ടിരുന്നു.
‘’ഞാനില്ല.ടെക്നോപ്പിയയിൽ മനുഷ്യരുടെ ലോകം തിരിച്ചുകൊണ്ടുവരാനുള്ള പ്രവർത്തനമാണെനിക്കിഷ്ടം.’’
അയാളെ കാത്തുനിൽക്കാതെ ഞാൻ.ഫ്രഡറിക് പെരേരയോടൊപ്പം പുതിയ മനുഷ്യരെത്തേടി തിരിച്ചുനടന്നു.മനുഷ്യർ ഇല്ലാതാകുന്ന യാന്ത്രികലോകമാണ് ഞങ്ങളുടെ സ്വപ്നം.മനുഷ്യരില്ലാത്ത ഭൂമി.ഞങ്ങൾ യന്ത്രമനുഷ്യർ ഫ്ലാറ്റുകളിലെ മുറിയിൽ പര്സപരം പുണർന്നു കിടക്കുന്നകാലം.
ഞങ്ങളുടെ സ്വപ്നങ്ങളിൽ കാറ്റിന്‍റെ ഇലയനക്കങ്ങളില്ല. നാട്ടുപാതകളിലെ വഴി വെളിച്ചങ്ങളില്ല.ഇടയ്ക്ക് മിന്നിത്തെളിയുന്ന
6
ഓർമ്മയുടെ ഞെക്കുവിളക്കുകളില്ല.അവനവൻകോട്ടയിൽ പരിപൂർണ്ണ സ്വാതന്ത്ര്യത്തോടെ കിടക്കണം. ഉടലുകൾ നിർമ്മിത ബുദ്ധിയുപയോഗിച്ച്
സൃഷ്ടിച്ചെടുത്ത റെഡിമെയ്ഡ് രൂപങ്ങൾ മാത്രം.എല്ലാ ഫ്ലാറ്റുകളിലും ഇഷ്ടമുള്ള ഉടലിനോടൊപ്പം റൂമിലെ മെഷീനിൽ കാർഡ് സ്വീപ്പ് ചെയ്ത് ഉറങ്ങാം.യന്ത്രം മുഴക്കുന്ന സമയം വരേയ്ക്കും ഉടലിന്‍റെ രസതന്ത്രത്തിൽ അലിയാം.
ഇവിടെ അവനിൽ അമർന്ന് കിടക്കുമ്പോൾ ഓർമ്മയുടെ ഞരമ്പുകൾ ത്രസിക്കുന്നേയില്ല.വലിയ പാടത്ത് പരൽമീനുകൾ പുളയുന്നില്ല.ഇടവഴിയിൽ കരിയിലകൾ ഞെരിയുന്നില്ല. നഗരത്തിൽ അംബരചുംബികളായ ഫ്ളാറ്റുകൾ മാത്രം. പുറത്തെ കനംവച്ച ഇരുട്ടിന്‍റെ ആത്മാവിൽ പലനിറത്തിലുള്ള പ്രകാശങ്ങൾ പതിച്ചു കൊണ്ടേയിരുന്നു.
ഫ്രഡറിക് പെരേരയുടെ എന്‍റെ കാതിൽ കിന്നരിച്ചു
‘’ഡിയർ സ്വീറ്റി യൂസ് മീ.’’
--------------------------------