
തിരുവനന്തപുരം: മലയാള ചലചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ മാക്ടയുടെ 2026 ലെ ഇയർ പ്ലാനർ ടാഗോർ തിയേറ്റർ പരിസരത്തെ മാക്ടയുടെ സ്റ്റാളിൽ പ്രകാശനം ചെയ്തു. പ്രശസ്ത സംവിധായകൻ ഡോ. ബിജുവിൽ നിന്നും നിർമ്മാതാവ് ബേബി മാത്യൂ സോമതീരം ഏറ്റുവാങ്ങി. മാക്ട ചെയർമാൻ ജോഷി മാത്യു, ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി, ട്രഷറർ സജിൻലാൽ, എക്സിക്യൂട്ടിവ് അംഗങ്ങളായ വേണു ബി നായർ, ബാബു പള്ളാശ്ശേരി, കെ ജെ ബോസ്, തുളസീദാസ്, എ എസ് ദിനേശ് എന്നിവർ പങ്കെടുത്തു.