Image

'ഡോ. എം.വി. പിള്ള കൈനിക്കരയിലെ വിശ്വപൗരന്‍' പ്രകാശനം ജനുവരി 3 -ന്

Published on 13 December, 2025
'ഡോ. എം.വി. പിള്ള കൈനിക്കരയിലെ വിശ്വപൗരന്‍' പ്രകാശനം ജനുവരി 3 -ന്

അമേരിക്കന്‍ മലയാളികളുടെ  അഭിമാനമായ ഡോ. എം.വി. പിള്ളയെപ്പറ്റി പ്രശസ്ത  പത്രപ്രവര്‍ത്തകന്‍ രമേശ് ബാബു രചിച്ച 'ഡോ. എം.വി. പിള്ള കൈനിക്കരയിലെ വിശ്വപൗരന്‍' ജനുവരി 3-നു പ്രകാശനം ചെയ്യുന്നു.

ജനുവരി 3 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം മോഡല്‍ സ്‌കൂളിലാണ്  പ്രകാശനം.

ഡോ. കെ.വി. കൃഷ്ണദാസ്, പദ്‌മശ്രീ  സുഭദ്ര നായര്‍, വാണ്ട  ജി ഷോഡ്രിഗ്, ഡൊ. റോബര്‍ട്ട് ഡയാസിയൊ, ഡോ. ഡാനിയല്‍, ഡോ. എസ്. വേണുഗോപാല്‍, എബ്രഹാം മാത്യു, പി. ജയചന്ദ്രന്‍, ജയപ്രസാദ് ആര്‍., ഡോ. ടി.പി. ശ്രീനിവാസന്‍, മീട്ടു രഹ്മത്ത് കലാം, വി.ഡി. സതീശന്‍, ജോര്‍ജ് തുമ്പയില്‍, ഡോ. സാറാ ഈശോ, ഡോ. എ.ജെ. തോമസ്, ടി.എന്‍. ജയചന്ദ്രൻ, എന്നിവര്‍ ഡോ എം.വി. പിള്ളയെപ്പറ്റി എഴുതിയ ലേഖനങ്ങളും  ഇതില്‍ ഉൾപ്പെടുത്തിയിരിക്കുന്നു

ബന്ധപ്പെടുക: 91 9446702250

'ഡോ. എം.വി. പിള്ള കൈനിക്കരയിലെ വിശ്വപൗരന്‍' പ്രകാശനം ജനുവരി 3 -ന്
Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-14 00:20:45
ജീവിതത്തിന്റെ സിംഹഭാഗവും ഈ രാജ്യത്ത് ജീവിച്ച് , ഈ രാജ്യത്ത് ജോലി ചെയ്ത് ഈ രാജ്യത്ത് മികവ് തെളിയിച്ച്, ഇപ്പോഴും ഇവിടെ തന്നെ താമസിക്കുന്ന, മരണശേഷവും ഇവിടെ തന്നെ 'ജീവിക്കാൻ' പോകുന്ന, വല്ലപ്പോഴും vacation - ന് മാത്രം കേരളത്തിൽ പൊയ്ക്കൊണ്ടിരുന്ന ഡോക്ടറിനെ ക്കുറിച്ച് ഇവിടുത്തെ ആളുകൾ എഴുതിയ, ഇവിടത്തെ ആളുകളെ അങ്ങോട്ട്‌ കൊണ്ടുപോയി,ഇവിടത്തെ കാര്യങ്ങൾ ഉൾകൊള്ളുന്ന പുസ്തകം പ്രസ്സിദ്ധീകരിക്കുന്നത് കേരളത്തിൽ, റിലീസ് ചെയ്യുന്നതും കേരളത്തിൽ. ന്താ.. കഥ ,ല്ലേ.?? അപ്പോൾ ഇത്രയും പ്രഗത്ഭനായ എഴുത്തുകാരനായ ഡോക്ടർ ക്കു പോലും, മരുന്നിനു പോലും ഇവിടെ തന്നെയുള്ള ഒരുത്തനെ കണ്ടുപിടിക്കാൻ പറ്റിയില്ല സ്വന്തം പുസ്തകം പ്രകാശിപ്പിക്കാൻ. നന്നായി വരട്ടേ... അത്രയ്ക്കുണ്ട് അമേരിക്കൻ മലയാളി എഴുത്തു കാർക്ക് അമേരിക്കൻ മലയാളി എഴുത്തുകാരെ പറ്റിയുള്ള മതിപ്പ്. ഡോക്ടറുടെ അടുത്ത പത്തു തലമുറയും ഈ രാജ്യത്ത് തന്നെയാണ് ജീവിക്കാൻ പോകുന്നതും. ഇതാണ് ഞാൻ പറയുന്നത്, കൊള്ളാവുന്ന ആരുമില്ല ഒരുത്തൻ പോലുമില്ല, എല്ലാവരും പൈങ്കിളി എഴുത്തുകാരൻമാരും, കാരികളും ആണെന്ന്. ഡോക്ടറും അതാണ് diagnose ചെയ്തതും. നിലവാരമുള്ള ഒറ്റ ഒരുത്തൻ ഈ രാജ്യത്ത് ഇല്ലാ എന്ന്അ അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ((ഏതായാലും പിള്ളേച്ഛനോളം അറിവും സാഹിത്യവാസനയും വാഗ്മിത്വവും ഉള്ള ഒരു മലയാളി ഏതായാലും ഇന്ന്‌ അമേരിക്കയിൽ ജീവിച്ചിരിപ്പില്ല)). അതിനുള്ള മറുമരുന്ന് തന്റെ പ്രസംഗത്തിൽ തിരുവനന്തപുരത്തു വച്ചു അദ്ദേഹം prescribe ചെയ്യുമായിരിക്കും. Rejice john
Abraham Thomas 2025-12-14 03:48:54
All the best, Dr. M V Pillai to you and the book.
Jayan varghese 2025-12-14 07:49:49
കേരളത്തിൽ നിന്നു തന്നെയുമുള്ള വിശ്വ പൗരന്മാർ തമസ്ക്കരണത്തിന്റെ ശവക്കുഴികളിൽ തള്ളപ്പെടുമ്പോൾ കൈനിക്കരയിൽ നിന്നെങ്കിലുമുള്ള ഒരു വിശ്വപൗരൻ പ്രകാശിപ്പിക്കപ്പെടുന്നതിൽ സന്തോഷിക്കുന്നു. ബഹു. ഡോക്ടർ എം. വി. പിള്ളക്ക് അഭിവാദനങ്ങൾ ! ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക