
തിരുവന്തപുരം: ഫിപ്രസിയുടെ 100-ാം വാർഷികത്തിന്റെ ഭാഗമായി ഫിപ്രസിയുടെ ഇന്ത്യാ ചാപ്റ്ററായ ഫിപ്രസി ഇന്ത്യ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് പ്രശസ്ത ചലച്ചിത്രകാരൻ ടി വി ചന്ദ്രന് സമ്മാനിക്കുന്നു.
15 ന് വൈകുന്നേരം അഞ്ചിന് ടാഗോർ തിയ്യറ്ററിലെ ഓപ്പൺ ഫോറത്തിൽ വെച്ച് അവാർഡ് സമ്മാനിക്കും. സിനിമയ്ക്ക് നൽകിയ സംഭാവനകൾക്കാണ് ടി വി ചന്ദ്രനെ തെരഞ്ഞെടുത്തതെന്ന് ഫിപ്രസി ഇന്ത്യ പ്രസിഡണ്ട് വി കെ ജോസഫ് പറഞ്ഞു. തുടർന്ന് ചലച്ചിത്ര നിരൂപണത്തെക്കുറിച്ചുള്ള സെമിനാറും നടക്കും.