Image

കാലൻ ( കഥ: പ്രകാശൻ കരിവെള്ളൂർ )

Published on 13 December, 2025
കാലൻ ( കഥ: പ്രകാശൻ കരിവെള്ളൂർ )

മനുഷ്യരെ മാത്രമല്ല , സകല ജീവജാലങ്ങളെയും കൊന്നൊടുക്കുന്ന കാലനെതിരെ ദേവലോകത്ത് വിചാരണ നടക്കുകയാണ് .

ഏറ്റവും വലിയ കൊലയാളിയായി പ്രഖ്യാപിച്ച് പരമാവധി  ശിക്ഷ നൽകണം - പ്രോസിക്യൂഷൻ വാദിച്ചു .

കാലൻ നിരപരാധിത്വം വെളിപ്പെടുത്തി - പോത്താണ് കൂട്ടിക്കൊണ്ടു പോയത് .ഗദയാണ് അടിച്ചു വീഴ് ത്തിയത് . കയറാണ് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചത് .

കോടതി പോത്തിനെയും ഗദയേയും  കയറിനെയും 20 വർഷത്തെ ജീവപര്യന്തത്തിന് ശിക്ഷിച്ചു . കാലനെ വെറുതേ വിട്ടു .

കാലൻ പുതിയ പോത്തും ഗദയും കയറും വാങ്ങി വീണ്ടും വേട്ടയ്ക്കിറങ്ങി . വിഷ്ണുവും ശിവനും കാലൻ്റെ അടിമകളായി വിലസുകയാണിപ്പോൾ .

ബ്രഹ്മാവിന് പേടിയായി .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക