Image

ചലച്ചിത്ര മേളയിലെ പ്രേക്ഷകർക്ക് സൗജന്യ യാത്രയുമായി കേരള സവാരിയുടെ 'സിനിമ സവാരി'

Published on 13 December, 2025
  ചലച്ചിത്ര മേളയിലെ പ്രേക്ഷകർക്ക് സൗജന്യ യാത്രയുമായി കേരള സവാരിയുടെ 'സിനിമ സവാരി'

 

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ പ്രേക്ഷകർക്ക് സൗജന്യ സവാരിയുമായി സംസ്ഥാന സർക്കാരിന്റെ ടാക്സി ആപ് ആയ  കേരള സവാരി. 'സിനിമ സവാരി' എന്ന പദ്ധതിയിൽ വാഹനങ്ങൾ പ്രേക്ഷകരുമായി വിവിധ  ഐഎഫ്എഫ്കെ തിയ്യറ്ററുകൾക്കിടയിൽ ഓടും. അഞ്ച് ഓട്ടോ കളും രണ്ട് ക്യാബുകളുമാണ് ഈ വിധം സർവീസ് നടത്തുക. 

സിനിമ സവാരിയുടെ ഫ്ലാഗ് ഓഫ്  ടാഗോർ തിയേറ്ററിൽ ചലചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ  നിർവഹിച്ചു. നടി സരയു മോഹൻ സന്നിഹിതയായി. 

മുപ്പതാമത് ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്ന പ്രേക്ഷകർക്ക് മെച്ചപ്പെട്ട ഗതാഗത സൗകര്യവും സമഗ്രമായ മേള അനുഭവവും നൽകുന്നതിന് ‘സിനിമ സവാരി' പദ്ധതി സഹായിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക