Image

എം.ജി. സോമനെ ഓർക്കുമ്പോൾ (വിജയൻ ന്യൂസ് പ്രിന്റ് നഗർ)

Published on 12 December, 2025
എം.ജി. സോമനെ ഓർക്കുമ്പോൾ (വിജയൻ ന്യൂസ് പ്രിന്റ് നഗർ)

മലയാറ്റൂർ രാമകൃഷ്ണൻ ,

താൻ , കഥയും തിരക്കഥയും രചിക്കുന്ന ഒരു ചിത്രത്തിനു വേണ്ടി

ഒരു നടനെ തിരയുന്ന സമയം.

യാദൃശ്ചികമായാണ്

ആ ഇടയ്ക്ക് 

ഭാര്യയേയുംകൂട്ടി ഒരു നാടകം കാണാൻ പോകുന്നത്.

നാടകം കാണുന്നതിനിടയിൽ 

അതിലെ നടൻ്റെ അഭിനയമികവ്കണ്ട, മലയാറ്റൂരിൻ്റെ പത്നി, കൃഷ്ണവേണി 

ആ നടനെ മലയാറ്റൂരിൻ്റെ ശ്രദ്ധയിൽപ്പെട്ടുത്തി.....

അത്

രാജാമണി എന്ന കഥാപാത്രത്തിന് നിമിത്തമായി ആ നാടക നടൻ

 അതുവഴി സിനിമാ നടനായി

എം.ജി. സോമൻ എന്ന ചലച്ചിത്രനടൻ്റെ പിറവി.

മലയാറ്റൂരിൻ്റെ കഥയിൽ പി.എൻ മേനോൻ സംവിധാനം ചെയ്ത്

 1973 മാർച്ച് 14 ന് പുറത്തുവന്ന 

ഗായത്രി എന്നചിത്രത്തിലൂടെ........

മലയാളസിനിമയിൽ കാൽനൂറ്റാണ്ടുകാലം നിറഞ്ഞുനിന്ന എം.ജി.സോമൻ ഓർമ്മയായിട്ട് ഇന്ന് 28 വർഷം ...

ജനനം,1941 സെപ്റ്റംബർ 28 ന് തിരുവല്ലയിൽ നിന്നും അല്പം തെക്കുമാറി, 

തിരുമൂലപുരത്ത് ,

മണ്ണടിപ്പറമ്പിൽ ......

അച്ഛൻ കെ.എൻ. ഗോവിന്ദപ്പണിക്കരും

അമ്മ പി.കെ.ഭവാനിയമ്മയും:

എയർഫോഴ്സ് ജോലിയും, 

തുടർന്ന്

നാട്ടിലെത്തിയ ശേഷം നാടകാഭിനയവും: 

1973 ൽ ഗായത്രിയിലെ രാജാമണിയിൽ തുടങ്ങി 

1997 ലെ ലേലത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻ  വരെ നിരവധി കഥാപാത്രങ്ങൾക്ക് ജന്മം നല്കിയ സോമന്റെ എത്രയെത്ര ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങൾ !

കാൽനൂറ്റാണ്ട് തികയുന്നതിനിടയിൽ

ഏകദേശം നാനൂറോളം ചിത്രങ്ങൾ !

ചട്ടക്കാരിയിലെ റിച്ചാർഡ്,

ഇതാ ഇവിടെവരെ യിലെ

വിശ്വനാഥൻ,

രാസലീലയിലെ ദത്തൻ നമ്പൂതിരി,

തുറമുഖത്തിലെ ഹംസ, 

രക്തമില്ലാത്ത മനുഷ്യനിലെ ശിവൻകുട്ടി,, 

ഒരു വിളിപ്പാടകലെയിലെ മേജർ, 

വന്ദനത്തിലെ കമ്മീഷണർ, 

നമ്പർ 20 മദ്രാസ് മെയിലിലെ

ആർ.കെ.നായർ, 

ലേലത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻ 

തുടങ്ങി ശ്രദ്ധിക്കപ്പെടുന്ന നിരവധി കഥാപാത്രങ്ങൾ!

 70 കളിലും 80 കളിലും മലയാള സിനിമയുടെ അഭിവാജ്യഘടകമായിരുന്ന സോമൻ , എം.ജി.ആറിനൊപ്പം മൂന്ന് തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് ...

 1975 ൽ സഹനടനുള്ള  സംസ്ഥാന അവാർഡും 

1976 ൽ മികച്ച നടനുള്ള സംസ്ഥാന അവാർഡും ലഭിച്ചു .

മിമിക്രി കലാകാരന്മാർ ഓരോ നടനേയും അനുകരിക്കുമ്പോൾ അയാളുടെ ഏറ്റവും പ്രശസ്തമായ ഡയലോഗുകൾ തെരഞ്ഞെടുക്കാനാണ് അവർ ശ്രദ്ധിക്കാറുള്ളത്.

സത്യനേയും, നസീറിനേയും, ജയനേയും, സുകുമാരനേയും മറ്റും അനുകരിക്കുമ്പോൾ മിക്കവരും ഒരേ സംഭാഷണങ്ങൾ തന്നെ തെരഞ്ഞെടുക്കുന്നത്,  അത് ആവർത്തിച്ച് നാം കേൾക്കുന്നത് അതുകൊണ്ടുതന്നെയാണ് ' :

എം.ജി.സോമൻ എന്ന നടനെ

 അനുകരിക്കുമ്പോൾ ,

അവർ പറയുന്നത് ഇങ്ങനേയും ''

" നേരാ തിരുമേനി ..... ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല . മരം വെട്ടുകാരനായിരുന്നു എന്റെ അപ്പൻ ...

മനസ്സിവെച്ചോ തിരുമേനീ....

"അയാം ഔട്ട്സ്പോക്കൺ "

അവസാന ചിത്രമായ ലേലത്തെ ഓർക്കുമ്പോൾ ഈ ഡയലോഗ് പ്രസന്റേഷൻ' ഏവരുടേയും മനസ്സിലേക്കോടിയെത്തും...

അതാണ് മിമിക്രിക്കാരും ഇത് ആഘോഷമാക്കിയത്.

അത്ര മാത്രം മികവുറ്റതും '

എം.ജി.സോമൻ എന്ന നടൻ, തൻ്റെ അവസാന ചിത്രത്തിലൂടെ. എന്നും ഓത്തു വെക്കാൻ സമ്മാനിച്ചുപോയ കഥാപാത്രം '

മലയാളസിനിമ എക്കാലവും ഓർക്കുന്ന 

ഒരുപിടി നല്ലകഥാപാത്രങ്ങൾ സമ്മാനിച്ച എം.ജി.സോമൻ, 

1997 ഡിസംബർ 12 ന്

56-ാമത്തെ വയസ്സിൽ ഓർമ്മയായി.

ഓർമ്മയ്ക്ക്‌ മുമ്പിൽ 

പ്രണാമം അർപ്പിക്കുന്നു .

(കുറിപ്പും ചിത്രങ്ങളും - ശേഖരത്തിൽ നിന്നും )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക