
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വ്യാഴാഴ്ച്ച ഫോണിൽ സംസാരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഉഭയകക്ഷി വിഷയങ്ങൾക്കു പുറമേ പ്രാദേശിക, അന്താരാഷ്ട്ര കാര്യങ്ങളും സംസാരിച്ചെന്നു മോദി വെളിപ്പെടുത്തി.
വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ചർച്ച ചെയ്തെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
"വളരെ ഊഷ്മളമായ ചർച്ചയാണ് നടത്തിയത്," മോദി കുറിച്ചു. "ഉഭയകക്ഷി ബന്ധങ്ങളിൽ ഉണ്ടായ പുരോഗതിയും പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളും ഞങ്ങൾ വിലയിരുത്തി.
"ഇന്ത്യയും യുഎസും ലോക സമാധാനത്തിനും ഭദ്രതയ്ക്കും പുരോഗതിക്കും വേണ്ടി തുടർന്നും പ്രവർത്തിച്ചു കൊണ്ടിരിക്കും."
ഇന്ത്യ-യുഎസ് സമഗ്ര ആഗോള പങ്കാളിത്തം കൈവരിച്ച പുരോഗതി നേതാക്കൾ വിലയിരുത്തിയതായി ഇന്ത്യ അറിയിച്ചു. എല്ലാ മേഖലകളിലുമുള്ള രണ്ടു രാജ്യങ്ങളുടെയും സഹകരണം പുരോഗതി കൈവരിച്ചിട്ടുണ്ടെന്നു വ്യകതമാകുന്നു.
നിർണായക സാങ്കേതിക വിദ്യകൾ, ഊർജം, പ്രതിരോധം, സുരക്ഷ എന്നിങ്ങനെ മുന്ഗണനയുള്ള മേഖലകളെ കുറിച്ച് അവർ സംസാരിച്ചു.
Modi says spoke to Trump