
നോർത്ത് കരളിനയുടെ നാലാം ഡിസ്ട്രിക്ടിൽ കോൺഗ്രസ് അംഗം വലേറി ഫൗഷിക്കെതിരെ മത്സരിക്കാൻ ഡറം കൗണ്ടി കമ്മീഷണർ നിദ അല്ലം രംഗത്തിറങ്ങി. ഡെമോക്രാറ്റിനു രാജ്യത്തിൻറെ പല ഭാഗങ്ങളിൽ നിന്നായി പ്രോഗ്രസീവ് വിഭാഗങ്ങളുടെ പിന്തുണ ലഭിച്ചിട്ടുണ്ട്.
റിപ്പബ്ലിക്കൻ സമഗ്രാധിപത്യത്തെ എതിർക്കയും കോർപറേറ്റ് മേധാവിത്വത്തെ ചെറുക്കുകയും ചെയ്യും എന്നാണ് അവർ പ്രഖ്യാപിച്ചിട്ടുള്ളത്.
നോർത്ത് കരളിനയിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മുസ്ലിം സ്ത്രീയാണ് അല്ലം. 2015ൽ ചാപ്പൽ ഹില്ലിൽ മൂന്നു ഉറ്റ സുഹൃത്തുക്കൾ കൊല ചെയ്യപ്പെട്ടതിനെ തുടർന്നു നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ പൊതുരംഗത്തു പ്രവേശിച്ച അവർ നോർത്ത് കരളിന ഡെമോക്രാറ്റിക് പാർട്ടി വൈസ് ചെയർ, ദുർഹാം മേയർ കൗൺസിൽ ഫോർ വിമെൻ ചെയർ, എന്നീ സ്ഥാനങ്ങൾ വഹിച്ച ശേഷമാണു സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്ടി കമ്മീഷൻ ചെയർ ആയത്.
2016ൽ അല്ലമിനെ സംസ്ഥാന രാഷ്ട്രീയത്തിൽ ഇറക്കിയ സെനറ്റർ ബെർണി സാന്ഡേഴ്സ് അവർക്കു ശക്തമായ പിന്തുണ പ്രഖ്യാപിച്ചു.
സൗത്ത് ഏഷ്യൻ അമേരിക്കൻ സമൂഹത്തിന്റെയും എല്ലാ അമേരിക്കക്കാരുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്നതാണ് അവരുടെ രാഷ്ട്രീയമെന്നു ഇന്ത്യൻ അമേരിക്കൻ ഇമ്പാക്ട് ഫണ്ട് വക്താവ് ചിന്തൻ പട്ടേൽ പറഞ്ഞു.
ഇന്ത്യൻ, പാക്കിസ്ഥാനി കുടിയേറ്റക്കാരുടെ പുത്രിയായായ അല്ലം 2022ൽ കോൺഗ്രസിലേക്ക് മത്സരിച്ചിരുന്നു.
Nida Allam to run for North Carolina Congressional seat