Image

ഐക്യകാഹളം മുഴക്കി കനേഡിയന്‍ മലയാളി ഐക്യവേദി - കൈകോര്‍ത്ത് സംഘടിത ശക്തിയായി കനേഡിയന്‍ മലയാളി സംഘടനകള്‍

Published on 12 December, 2025
ഐക്യകാഹളം മുഴക്കി കനേഡിയന്‍ മലയാളി  ഐക്യവേദി - കൈകോര്‍ത്ത് സംഘടിത ശക്തിയായി കനേഡിയന്‍ മലയാളി സംഘടനകള്‍

കാനഡയിലെ  മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ NFMA canada പൂതു ചരിത്രത്തിലേക്ക്.  കാനഡയിലെ വലുതും ചെറുതുമായ സംഘടനകളെ എല്ലാം ഒരു കുടകീഴിൽ കോര്‍ത്തിണക്കി രൂപീകൃതമായ NFMAC കാനഡ എന്ന സംഘടന അതിന്റെ ചരിത്ര പരമായ ചുവടു വെയ്പ്പിലേക്ക്  നീങ്ങുന്നു . ചരിത്രത്തിലാധ്യമായി  ഒന്‍റാരിയൊ പ്രൊവിന്‍സില്‍ എന്‍‌ എഫ്‌ എം‌ എ റീജിനല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. കിച്ചനറിലെ ക്രൌണ്‍ പ്ലാസ്സാ ഹോട്ടലില്‍ വെച്ചാണ് 2026 ജനുവരി 24 നു  സംഘടനയുടെ ആദ്യ റീജിനല്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത്.  ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്പ് പത്മശ്രീ ഡോ എം എ യൂസഫലി ഓണ്‍ലൈന്‍ ആയി സംഘടനയുടെ ഉത്ഘാടനം നിര്‍വഹിച്ചെങ്കിലും ഇതാദ്യമായാണ് സംഘടനകള്‍ ഒത്തോടൊമിച്ചു ഒരു കണ്‍വെന്‍ഷനു തയ്യാറാകുന്നത്

ജാതിമതരാഷ്ട്രീയ ചിന്തകൾക്ക് അതീതമായി കാനഡയിൽ പ്രവരത്തിക്കുന്ന മലയാളി സംഘടനകളെ ഏകോപിപ്പിച്ച് ശ്രീ കുര്യൻ പ്രക്കാനത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച നാഷണൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഇൻ കാനഡയിലെ സംഘടനാരംഗത്ത് ഒരു പുതു ശക്തിയായി മറിയിരിക്കുന്നു. NFMAC ൽ ചേരുവാനും പ്രവർത്തിക്കുവാനും താല്പര്യം പ്രകടിപ്പിച്ച് ഒട്ടുമിക്ക കനേഡിയൻ മലയാളി സംഘടനകളും മുന്നോട്ട് വന്നിരിക്കുന്നു.

ഒരു വലിയ സംഘടനാ ശക്തിയായി, ചെറുതും വലുതുമായ എല്ലാ സംഘടനകളെയും   ഉള്‍പ്പെടുത്തി രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില് മലയാളി സംഘടനകളുടെ ശക്തിയും സ്വാധീനവും അറക്കിട്ട് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് NFMA Canada പ്രവരത്തിക്കുന്നത്.

എല്ലാ സംഘടനകളെയും ഒരു കുടകീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടു ആരംഭിച്ച  കനേഡിയന്‍ മലയാളി ഐക്യവേദിയില്‍   വിവിധ മലയാളി സംഘടനാകളിൽ നിന്നും ഉള്ള ഭാരവാഹികളെ കോർത്തിണക്കിയാണ് അതിന്റെ നാഷണൽ കമ്മറ്റി രൂപീകരണം നടത്തിയിരിക്കുന്നത് . വിവിധ പ്രോവിൻസുകളിലെ വിവിധ ഭൂപ്രദേശങ്ങളിലും ഉള്ള നേതാക്കളെ ഉൾപ്പെട്ടതാണ് സംഘടനയുടെ ദേശീയ ഭരവാഹികൾ.

ജനുവരി 24 നു നടക്കുന്ന കണ്‍വെന്‍ഷനില്‍ എല്ലാ സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുക്കുമന്നും കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായും  നാഷണല്‍ സെക്രട്ടറി ലിറ്റി ജോര്‍ജ്ജ് എക്സിക്യുറ്റീവ് വൈസ് പ്രസിഡെന്‍റ് പ്രസാദ് നായര്‍ തുടങ്ങിയവര്‍ അറിയിച്ചു 
ടൊറൊന്‍റോയിലെ റിയല്‍റ്ററായ ജെഫിന്‍ വലയില്‍ ആണ് കണ്‍വെന്‍ഷന്റെ മുഖ്യ സ്പോണ്‍സര്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക