Image

മാഗ് തിരഞ്ഞെടുപ്പ് 2026: സമൂഹത്തോടൊപ്പം സമൂഹത്തിനായി 'ടീം ഹാര്‍മണി'യുടെ മാനിഫെസ്റ്റോ

Published on 11 December, 2025
മാഗ് തിരഞ്ഞെടുപ്പ് 2026: സമൂഹത്തോടൊപ്പം സമൂഹത്തിനായി 'ടീം ഹാര്‍മണി'യുടെ മാനിഫെസ്റ്റോ



ഹ്യൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ വാര്‍ഷിക ഇലക്ഷനില്‍ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുന്ന 'ടീം ഹാര്‍മണി' ഭാവനാപൂര്‍ണമായ പദ്ധതികള്‍ക്കും പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്ന മാനിഫെസ്റ്റോ അവതരിപ്പിക്കുന്നു. അക്കമിട്ട് നിരത്തിയിരിക്കുന്ന കാര്യങ്ങളെല്ലാം സമഗ്ര വികസനത്തിലൂന്നിയുള്ളതാണെന്നും അവയെല്ലാം സമയബന്ധിതമായി തന്നെ നടപ്പാക്കുമെന്നും 'ടീം ഹാര്‍മണി'യെ നയിക്കുന്ന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ചാക്കോ തോമസ് വ്യക്തമാക്കി.

 



'ടീം ഹാര്‍മണി'യുടെ മാനിഫെസ്റ്റോ:

* മാഗിന്റെ വികസന പദ്ധതി. അത്യാധുനിക മള്‍ട്ടി പര്‍പ്പസ് സ്‌പോര്‍ട്‌സ് ഫെസിലിറ്റി എന്ന സ്വപ്‌ന പദ്ധതി യാഥാര്‍ത്ഥ്യമാക്കും. അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതിക്കായുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തുടക്കമിടും. സമൂഹത്തില്‍ വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവരെയും അംഗീകാരം നേടിയവരെയും ഉള്‍പ്പെടുത്തി ഒരു സ്ഥിരം കമ്മിറ്റി രൂപീകരിക്കും.  

* യുവജനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍. സ്‌പോര്‍ട്‌സ്, കലാ സാംസ്‌കാരിക, ലീഡര്‍ഷിപ്പ് ട്രെയിനിംഗ് എന്നിവ ശക്തിപ്പെടുത്തല്‍. പുതിയ സ്‌പോര്‍ട്‌സ് ലീഗുകളും വാര്‍ഷിക യുവജന പ്രതിഭാ വേദികളും.

* മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മാനസിക ഉല്ലാസ യാത്രകള്‍. സാഹിത്യ സദസ്സുകള്‍, സൗഹൃദ സംവാദങ്ങള്‍.

* സാംസ്‌കാരിക ഐക്യം. കൂടുതല്‍ സാംസ്‌കാരിക പരിപാടികള്‍. കേരളത്തിന്റെ പൈതൃകം ഉയര്‍ത്തിപ്പിടിക്കുന്ന പരിപാടികള്‍. വിവിധ ഭാഷകളും സംസ്‌കാരങ്ങളും ഉള്‍ക്കൊള്ളുന്ന സമഗ്രമായ ആഘോഷങ്ങള്‍.

* ശക്തമായ കമ്മ്യൂണിറ്റി & കമ്മ്യൂണിക്കേഷന്‍. മാഗ് വാര്‍ത്തകളും അപ്‌ഡേറ്റുകളും സമയബന്ധിതമായി എല്ലാ അംഗങ്ങള്‍ക്കും. സോഷ്യല്‍ മീഡിയയും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും കൂടുതല്‍ സജീവവും കാര്യക്ഷമവുമാക്കല്‍.

* വെല്‍നസ് പരിപാടികള്‍. കുട്ടികളുടെ സ്വഭാവ വിപുലീകരണത്തിനുള്ള കര്‍മ്മ പരിപാടികള്‍. സ്‌കോളര്‍ഷിപ്പുകള്‍. ബുക്ക് റീഡിങ്. ടാലന്റ് ഷോകള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രൊഫഷണല്‍ സ്‌പോര്‍ട്‌സ് ട്രെയിനിംഗ്. ആരോഗ്യ വെല്‍നസ് ക്യാമ്പുകള്‍, ഫിറ്റ്‌നസ് ഇവന്റുകള്‍, വനിതാ, യുവ സ്‌പെഷല്‍ പ്രോഗ്രാമുകള്‍.  

* മെമ്പര്‍ഷിപ്പ് കാമ്പയിന്‍. ഏകദേശം 20,000 ത്തോളം മലയാളി കുടുബങ്ങള്‍ ഉള്ള ഹൂസ്റ്റണില്‍ മാഗില്‍ മിനിമം 25 ശതമാനം അംഗത്വം ഉറപ്പാക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്‍.

* വ്യക്തതയും ഉത്തരവാദിത്വവും. എല്ലാ തീരുമാനങ്ങളും തുറന്ന മനസ്സോടെ, അംഗങ്ങള്‍ക്ക് മുന്നില്‍ വ്യക്തതയോടെ. ധനകാര്യ റിപ്പോര്‍ട്ടുകളും പ്രവര്‍ത്തനങ്ങളും അംഗങ്ങള്‍ക്ക് നിരന്തരം ലഭ്യമാക്കല്‍.

* സ്വാന്തനം. വിദഗ്ധരും പരിചയ സമ്പന്നരും ആയവരുടെ നേതൃത്വത്തില്‍ സൗജന്യ വൈദ്യ സഹായവും മെഡിക്കല്‍ ക്യാമ്പും.

* സഹായം. ഹൂസ്റ്റണിലേക്ക് വരുന്ന പുതിയ മലയാളി സമൂഹത്തിന് തൊഴില്‍, പാര്‍പ്പിട സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടുന്ന സഹായം.

* മാനവികം. കേരളത്തിലും അമേരിക്കയിലും അര്‍ഹരായവര്‍ക്കുള്ള ചികിത്സ സഹായ ഹസ്തങ്ങള്‍, കാരുണ്യ പദ്ധതികള്‍.

* സമത്വവും മാന്യതയും. വിഭാഗീയതയില്ലാതെ എല്ലാവര്‍ക്കും സമാന അവസരങ്ങള്‍. ബഹുമാനം, സൗഹാര്‍ദ്ദം, കരുതല്‍ ഇവ ഓരോ പ്രവര്‍ത്തനത്തിന്റെയും അടിസ്ഥാന മൂല്യങ്ങള്‍.

* ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമുള്ള മറ്റു പ്രാദേശിക അസോസിയേഷനുകളുമായി അണിചേര്‍ന്ന് അവര്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിക്കും.

* പേര് സൂചിപ്പിക്കുന്നതുപോലെ സ്വരൈക്യവും മനപ്പൊരുത്തവുമാണ് ഈ പാനലിന്റെ മുഖമുദ്ര. ഇതിലൊക്കെ ഉപരി വിഭാഗീയതകളില്ലാത്ത, സൗഹാര്‍ദ്ദപരമായി എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഞങ്ങളുടെ പാനല്‍ തന്നെയാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്ന ഏറ്റവും മുഖ്യമായ തിരഞ്ഞെടുപ്പ് വാഗ്ദാനം. ദയവായി നിങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തി ഞങ്ങളുടെ പാനലിനെ  വിജയിപ്പിക്കണമെന്ന് വിനയപൂര്‍വം അഭ്യത്ഥിക്കുന്നു.

'ടീം ഹാര്‍മണി'യുടെ വിജയ പ്രതീക്ഷ 100 ശതമാനമാണെന്നും ഇച്ഛാശക്തിയും ആര്‍ജവവും ദീര്‍ഘവീക്ഷണവുമുള്ളവരാണ് തന്റെ പാനലിലുള്ളവരെന്നും ചാക്കോ തോമസ് ചൂണ്ടിക്കാട്ടുന്നു. ഡയറക്ടര്‍ ബോര്‍ഡിലേയ്ക്ക് ആന്‍സി കുര്യന്‍, ഷിബി റോയി (വിമന്‍സ് റെപ്പ്), ആലീസ് തോമസ്, മിഖായേല്‍ ജോയി (മിക്കി), നേര്‍കാഴ്ച്ച പത്രാധിപര്‍ സൈമണ്‍ വാളാച്ചേരില്‍, ഏലിയാസ് (ജസ്റ്റിന്‍) ജേക്കബ്, ജോര്‍ജ് എബ്രഹാം, സലീം അറയ്ക്കല്‍, ബിബി പാറയില്‍, നിബു രാജു, നവീന്‍ അശോക്, ഫിലിപ്പ് സെബാസ്റ്റ്യന്‍ (പാല), ബാലു സഖറിയ (ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ്), ഡോ. നവീന്‍ പാതയില്‍ (യൂത്ത് റെപ്പ്), ജോസഫ് ഒലിക്കന്‍ (ട്രസ്റ്റീ ബോര്‍ഡ്) എന്നിവരാണ് മത്സരരംഗത്തുള്ളത്.

അതേസമയം, തിരഞ്ഞെടുക്കുന്നതിനുള്ള ഒരുക്കങ്ങള്‍ സ്റ്റാഫോര്‍ഡിലുള്ള കേരള ഹൗസില്‍ പൂര്‍ത്തിയാവുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഡിസംബര്‍ 13-ാം തീയതി ശനിയാഴ്ച കേരള ഹൗസിനടുത്തുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഹാളിലാണ് പോളിങ്. രാവിലെ 7.30ന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം 7.30-ന് അവസാനിക്കും.

Join WhatsApp News
അച്ചായൻ 2025-12-11 21:34:39
എന്തിനാ വെറുതെ ഇതിനൊക്കെ സമയം കളയുന്നത്. ഈ മാനിഫെസ്റ്റോയിൽ പറയുന്നതുപോലെ ചെയ്യുവാൻ കഴിവുള്ള ഒറ്റ ഒരുത്തൻ പോലും ഈ പാനലിൽ ഇല്ലല്ലോ.
Lalan Naveen 2025-12-12 00:12:52
ടീം ഹാർമണിയുടെ, തുടക്കത്തിലെ ആദ്യ വാഗ്ദാനം തന്നെ തെറ്റ്. 5 കൊല്ലം ഒക്കെ നീളുന്ന ഒരു പെർമനന്റ് ബോഡി ഒന്നും ഉണ്ടാക്കാനുള്ള അവകാശം ഒരു വർഷത്തേക്ക് മാത്രമായി തെരഞ്ഞെടുക്കപ്പെടുന്ന നിങ്ങൾക്കോ മറ്റേ കമ്മറ്റിക്കോ ഇല്ല. അതിനാൽ ടീം ഹാർമണി ആദ്യം പറഞ്ഞിരിക്കുന്നത് കോൺസ്റ്റിറ്റ്യൂഷൻ വയലേഷനും, ജനാധിപത്യവിരുദ്ധവുമാണ്. അത്തരം കാര്യങ്ങൾ സത്യത്തിൽ തീരുമാനിക്കേണ്ടത് ജനറൽ ബോഡി മാത്രമാണ്. പിന്നെ ഇപ്പോൾ തന്നെ ഈ അസോസിയേഷനെ നിയന്ത്രിക്കാൻ തത്രപ്പെട്ടിരിക്കുന്ന ചില കടൽ കിഴവന്മാർ ഉണ്ട്. അത്തരം കടൽ കിഴവന്മാരെ, കുത്തകക്കാരെ വീണ്ടും വളർത്തിവിടുന്ന ഒരു പ്രഖ്യാപനമാണ് ഇത്. എല്ലാം തങ്ങളിൽ കൂടെ പോണം താങ്കൾ നിശ്ചയിക്കുന്നത് മാത്രം നടക്കണം പുതിയ ആൾക്കാർക്ക് ഇവിടെ പ്രവേശനമില്ല എന്ന് പറയുന്ന മാതിരി ആണിത്. പിന്നെ ഇപ്പോൾ തന്നെ ചിലർക്ക് യാതൊരു വാടകയും ഇല്ലാതെ ചീട്ടുകളിക്കാനും കള്ളുകുടിക്കാനും അഴിഞ്ഞാടാനും കേരള ഹൗസ് ലഭ്യമാക്കുന്നുണ്ട്. അതു നിർത്തണം. കള്ളുകുടിയും ചീട്ടുകളിയും പുകവലിയും പ്രോത്സാഹിപ്പിക്കാൻ ആകരുത് നമ്മുടെ മലയാളി സമാജം, നമ്മുടെ കെട്ടിടങ്ങൾ അത് പ്രത്യേകം ഓർക്കുക. ആൾക്കാരുടെ ചോദ്യങ്ങളിൽ നിന്ന്,press കോൺഫറൻസുകളിൽ നിന്ന് ഒളിച്ചോടുന്ന ഒരു നയം ആയിരിക്കരുത്. പിന്നെ മറ്റു പല വാഗ്ദാനങ്ങളും തീർത്തും അപ്രായോഗികമാണ്. പിന്നെ സുന്ദര മോഹന വാഗ്ദാനങ്ങൾ മാത്രം പോരാ. നടപ്പാക്കാൻ പറ്റുന്ന വാഗ്ദാനങ്ങൾ മാത്രമേ കൊടുക്കാവൂ. എല്ലാ വിഭാഗത്തിലും സെക്ഷനിൽ പെട്ട ആൾക്കാരെ ഉൾക്കൊള്ളാൻ സാധിക്കുന്ന വ്യക്തികളെ തിരിച്ചറിഞ്ഞ് പ്രത്യേക പാനൽ നോക്കാതെ തന്നെ തെരഞ്ഞെടുപ്പ് നടക്കണം. അതുപോലെ രണ്ടു പാനലിൽ നിന്നാണ് ആൾക്കാർ ജയിച്ചു വരുന്നത് എങ്കിലും ഒരു ഒറ്റ കട്ടായി വർക്ക് ചെയ്യാൻ തയ്യാറായിരിക്കണം. ഞാൻ രണ്ടു പാനൽക്കാരുടെയും മാനിഫെസ്റ്റോ വായിച്ചു. എല്ലാവരും ഇറക്കിയ വീഡിയോയും, സംഘടിപ്പിച്ച ഡിബേറ്റിന്റെ വീഡിയോയും കണ്ടു. മറ്റേ പാനൽ കാർക്കാണ് ഒരു അല്പം Edge, മുൻതൂക്കം എന്ന് തോന്നുന്നു. . ഏതായാലും രണ്ടു പാനലിലും കുറച്ചു മിടുക്കന്മാരും മിടുക്കുകളും ഉണ്ട്. അതിനാൽ ഞാൻ ഒരു എട്ടു പേരെ ഓരോ പാനലിൽ നിന്ന് തെരഞ്ഞെടുത്ത- 8 എന്ന അനുപാതത്തിൽ എൻറെ വോട്ട് കുത്തും. അതായത് രണ്ടുപേർക്കും പപ്പാതി അങ്ങ് തരും. അങ്ങനെ ഞാൻ എൻറെ നീതി പുലർത്തും. ഏതായാലും കടൽക്കിഴവന്മാർക്കും കുത്തകകൾക്കും, ഒത്തിരി അധികാര അഹങ്കാരികൾക്കും ഞാനെന്ന എളിയവന്റെ വോട്ടില്ല.
ഹൂസ്റ്റൺ അച്ചായൻ 2025-12-12 00:34:59
ഇതിനൊക്കെ കുത്തിയിരുന്ന് ഇത്തരം ഊള കമന്റുകൾ ഇടുന്നതാണ് ഇവരുടെ പ്രചോദനം. ഇവർ ഇവരുടെകാര്യം നോക്കട്ടെ , ഇവരോ നന്നാവില്ല , പിന്നെ നിങ്ങൾ എന്തിനാണ് ഇവർ എന്ത് ചെയ്യുകയാണ് എന്നും നോക്കിയിരുന്ന് കമന്റുകൾ ഇട്ടോണ്ടിരിക്കുന്നത്. അപ്പോൾ പ്രശ്‍നം അവരല്ല, നിങ്ങളെ പോലെയുള്ള കമന്റോളികളാണ്. ഇതെന്റെ പുറകെ നടക്കുന്നതിന് പകരം ഭാര്യക്ക് ഒരു ചായ ഉണ്ടാക്കി കൊടുത്താൽ അത്രയും സ്‌നേഹവും പരിഗണനയും അവിടുന്ന് കിട്ടും.
Vasu Chattithala 2025-12-12 01:37:48
ഇത് രണ്ട് ടീമിനോടും ഉള്ള ഒരു അപേക്ഷയാണ്. ഞാനിവിടെ നഴ്സിംഗ് ഹോമിൽ ആണ്. വീൽചെയറിലാണ്. എന്നെ ആരെങ്കിലും വണ്ടി വിട്ട് എടുത്തു പൊക്കി കൊണ്ടുവന്നാൽ അങ്ങനെയുള്ള ടീമിൽ ഞാൻ എൻറെ വോട്ട് തന്നേക്കാം. പിന്നെ അടി തൊഴി. തർക്കങ്ങൾ ഉണ്ടായാൽ ഞാൻ വീൽചെയറിൽ ആയതിനാൽ എനിക്ക് ഓടാൻ സാധിക്കുകയില്ല. പിന്നെ, ഒരു സജഷൻ രണ്ടു കൂട്ടരും വരുന്ന വോട്ടേഴ്സിന് ആയി വിഭവസമൃദ്ധമായ ഭക്ഷണപാനീയങ്ങളുടെ സദ്യ ഒക്കെ കൊടുക്കുന്നത് നന്നായിരിക്കും. ചില വയസ്സന്മാരും തള്ളമാരും നല്ല രുചിയായ ഭക്ഷണം കൊടുക്കുന്ന ടീമിനെ വോട്ട് ചെയ്തു എന്നിരിക്കും. . പിന്നെ എബിസി, ബിബിസി എൻബിസി, CNN കൂടാതെ ലൊട്ടു ലൊടുക്ക് സെൽഫോൺ മീഡിയക്കാരും brod റോഡ്കാസ്റ്റിംഗ് കോർപ്പറേഷൻസ് എല്ലാം കാണുമല്ലോ. കള്ളവോട്ടു നേരിടാൻ സംവിധാനം ഉണ്ടാകുമോ? പോലീസ് നാക്കിലും, ടൈറ്റ് സെക്യൂരിറ്റിയും ബോംബ് സ്ക്വാഡും ഒക്കെ കാണുമായിരിക്കും അല്ലോ അല്ലേ. വലിയ തീപിടുത്തം ഉണ്ടാകാതിരിക്കാൻ Fire squad ഉണ്ടായിരിക്കണം. hustanil നിന്ന് മാത്രമല്ല ഔട്ടോസ് സ്റ്റേറ്റിൽ നിന്നും രണ്ടും കൂട്ടരും പ്രത്യേകിച്ച് ടീം ഹാർമണി കള്ളവോട്ട് ഇറക്കാൻ സാധ്യതയുണ്ടെന്ന് ചില ചെറുപ്പക്കാർ പറയുന്നത് കേട്ടു. വോട്ടു പെട്ടി തട്ടി പറിക്കാതെ സൂക്ഷിക്കണം. പിന്നെ ഞാൻ ഒന്ന് കേട്ടത് രണ്ടും പാനലുകാരും വിജയിക്കുമെന്ന് പ്രതീക്ഷയിൽ വാൾ റൂം ഡാൻസ് നടത്തുന്നുണ്ട് എന്നാണ് ഞാൻ കേട്ടത്. വിജയം ആഘോഷിക്കാനുള്ള ഓഡിറ്റോറിയം രണ്ടു കൂട്ടരും ബുക്ക് ചെയ്തു കാണുമല്ലോ. എന്തായാലും തോൽക്കുന്ന ടീം വെറും അഷു ആയിത്തീരും. വിജയാഘോഷം കൊണ്ടാടുമ്പോൾ ലഹരി വിളമ്പാതെ ശ്രദ്ധിക്കുക. ലഹരി തലയ്ക്ക് പിടിച്ചാൽ അടിപിടി ഉണ്ടാകും. . എല്ലാവർക്കും ഒരു നല്ല ഇലക്ഷൻ ആശംസിക്കുന്നു. അർഹതപ്പെട്ടവർക്ക് വിജയാശംസകൾ. അർഹതപ്പെട്ടവർ ആരാണെന്ന് ജനം തീരുമാനിക്കട്ടെ? അല്ലേ?
കേരള രാഷ്ട്രീയം 2025-12-12 01:38:15
ഇയാൾ മുണ്ട് പൊക്കി പിടിച്ചു നിൽക്കുന്നത് കണ്ടാൽ തന്നെ കേരള രാഷ്ട്രീയമാണെന്ന് തോന്നും. ഇത് അമേരിക്കയാണ് മിസ്റ്റർ. കഷ്ടം
ORU United States of American Malayali 2025-12-12 07:47:51
ടീം ഹാർമണി അത്ര പോരാ എന്നാണ് പൊതുവേ ജനസംസാരം. ടീം യുണൈറ്റഡിന് കുറച്ചുകൂടി ഐഡിയ ഉണ്ട്, അവർ കുറച്ചുകൂടി ജനകീയമാണ്. തമ്മിൽ ഭേദം എന്ന് മാത്രമേ ടീം യുണൈറ്റഡ് നെപ്പറ്റി ജനം പറയുന്നുള്ളൂ. അതായത് കേട്ടിട്ടില്ലേ തമ്മിൽ ഭേദം തൊമ്മൻ " ആ നിലയിൽ ഇവിടത്തെ തൊമ്മൻ ടീം യുണൈറ്റഡ് തന്നെ.
Shaju Thomas MAGH 2025-12-12 15:15:50
Dear Community Members, I would like to provide an important update regarding the 10.35 acre property on Moore Road owned by Mr. Farasat Ali, as well as recent concerns raised about the ongoing land negotiations involving MAGH leadership. Property Background Mr. Farasat Ali has been attempting to sell his land for nearly ten years. Real estate appraisers and multiple developers have consistently indicated that the property is priced above market value. Historically, Mr. Ali has sought approximately $250,000 per acre. Over the years, the land has gone under contract several times, priced between $200,000 and $250,000 per acre for parcels ranging from 1 to 3 acres. Each time, development attempts fell through due to the property’s narrow width and other county related limitations. Most recently, a major furniture manufacturer placed the land under contract for $500,000 for 2 acres ($250,000 per acre). Although their building plans were approved, the project ultimately failed because Fort Bend Water District 2 did not grant utility access due to scarcity in resources. The company subsequently relocated to Cash Road. Given these repeated issues, the property is generally considered suitable only for storage or parking-related uses. Current MAGH Contract MAGH has now placed 1.5 acres of this same land under contract for $450,000, which equals $300,000 per acre. This decision was made under the leadership of current MAGH Trustee Board Member Mr. Joji Joseph, who is also a former MAGH President. The contracted price is notably higher than previous valuations and above-market offers seen over the past decade. Community Concerns Regarding Transparency Members of the community have raised questions about the negotiation process, specifically: Why MAGH agreed to pay $300,000 per acre when the property has repeatedly failed to sell at $200,000–$250,000 per acre. Whether the organization’s best financial interests were protected in this transaction. Reported Sightings In addition, several community members have reported seeing Mr. Joji Joseph and Mr. Farasat Ali together, including at locations such as El Regio in Stafford. While these reports do not imply wrongdoing, they have contributed to growing concerns about transparency and the need for clear communication regarding the negotiation process. Request for Clarity Given the significant community investment involved, we respectfully request that MAGH leadership: Provide detailed information about how the price was determined. Explain whether multiple bids or independent appraisals were considered. Clarify any potential conflicts of interest or appearances of impropriety. The community deserves a clear understanding of how its funds are being utilized and whether decisions align with fair market value and organizational responsibility. Thank you for your attention to this matter and for your continued commitment to transparency and accountability.
Appu, Atlanta 2025-12-13 02:35:48
ഞാനും ഫാമിലിയും Atlanta ജോർജിയിൽ നിന്ന് ഒരു നാല് ദിവസത്തെ സന്ദർശനത്തിന് ഇവിടെ ഷുഗർ ലാൻഡിൽ എൻറെ സുഹൃത്തിൻറെ വീട്ടിൽ വന്നതാണ്. ഇവിടത്തെ മലയാളി അസോസിയേഷനും തെരഞ്ഞെടുപ്പും എത്ര ഉഗ്രമാണെന്ന് ഞാൻ കരുതിയില്ല. ഇന്ന് രാവിലെ ഞാൻ ഇവിടെ നടക്കാൻ ഇറങ്ങിയപ്പോൾ ഒരു മലയാളി സ്വന്തം പട്ടിയുടെ ദേഹത്ത് ആകർഷകമായ ഒരു ബാനറിൽ Vote for Harmony Team എന്നെഴുതി കുറെ പേരുടെ പടവും ആ ബാനറിൽ കണ്ടു. അത് ഒരുപക്ഷേ ആ ഹാർമണി ടീമിന്റേത് ആയിരിക്കാം. ആ നടപ്പാതയിലൂടെ കുറച്ച് ആൾക്കാർ നടക്കുന്നത് കണ്ടു. കുറച്ചു മലയാളികളെയും കണ്ടു. തെരഞ്ഞെടുപ്പ് പ്രചരണ ബാനർ കെട്ടിയ ആ പട്ടി ഇടയ്ക്കിടെ കാലു പൊക്കി മൂത്രമൊഴിക്കുന്നുണ്ട്, അപ്പി ഇടുന്നുണ്ട്ഞാൻ സ്വയം പരിചയപ്പെടുത്തി, പുള്ളിക്കാരന്റെ ഒപ്പം നടക്കാൻ ആരംഭിച്ചു. പെട്ടെന്ന് Harmony Team Banner വാഹിയായ പട്ടി ഒരു ഹാർമണിയും, സമാധാനവും ഇല്ലാതെ കുരച്ചുകൊണ്ട് എൻറെ മേൽ എടുത്തുചാടി. ഞാൻ പിറകോട്ട് ഓടി. പട്ടി ഉടമ എന്നെ ആശ്വസിപ്പിച്ചു. പുള്ളിക്കാരൻ ഹാർമണി ടീമിൻറെ പ്രചാരകൻ ആണത്രേ. ഞാൻ ഇവിടത്തെ അസോസിയേഷൻ മെമ്പർ അല്ലാത്തതിനാൽ എനിക്ക് വോട്ടില്ല എന്ന വിവരം പറഞ്ഞു. പക്ഷേ സാരമില്ല, അതൊക്കെ എങ്ങനെയെങ്കിലും നമുക്ക് അവിടെ കേറി വോട്ട് ചെയ്യാം സഹായിക്കൂ എന്ന് എന്നോട് ആവശ്യപ്പെട്ടു. . വന്നാല് ഇരു പാർട്ടിക്കാരും രാവിലെ ബ്രേക്ക് ഫാസ്റ്റ് മുതൽ ഉച്ചയൂണ് വരെ ഒരുക്കിയിട്ടുണ്ട്, വൈകുന്നേരം ചായ സൽക്കാരവും ഉണ്ട്. Team Harmonikku വോട്ട് രേഖപ്പെടുത്തുക. പിന്നെ ആഹാരം പാനീയങ്ങൾ രണ്ട് ഭാഗത്ത് നിന്നും തട്ടാം എന്നും പറഞ്ഞു. ഒരു പക്ഷേ ഞാനും ഇതൊക്കെ ഒന്ന് കാണാനും ആസ്വദിക്കാനും വോട്ടിംഗ് സ്ഥലത്ത് വരുന്നുണ്ട്. കള്ളവോട്ട് ചെയ്യാൻ ഒന്നും ഞാനില്ല. പിന്നെ ഈ തെരഞ്ഞെടുപ്പ് ഒക്കെ ഒരു ഉത്സവം അല്ലേ. ഞാൻ നാട്ടിൽ ആയിരുന്നപ്പോൾ പല പാർട്ടികളിലും മാറിമാറി നിന്ന് മത്സരിച്ച ഒരു പാരമ്പര്യം എനിക്കുണ്ട്. അപ്പോ അതൊക്കെ ഇവിടെയും കണ്ടു ഒന്ന് ആസ്വദിക്കാ ഒന്ന് രസിക്കാം എന്ന് കരുതിയാണ് വരുന്നത്. ഇനിയൊരു മൂന്നുദിവസം കൂടി ഞാൻ ഇവിടെ ഉണ്ടാകും. അതിനുശേഷം ഞാൻ Atlanta തിരിച്ചുപോകും. Atlnta മലയാളി അസോസിയേഷനിൽ സ്ഥാനാർത്ഥിയായി നിൽക്കാൻ എനിക്ക് പ്ലാൻ ഉണ്ട്. ഏതാണെങ്കിലും ഇവിടെ വന്നപ്പോൾ ഇവിടത്തെ തെരഞ്ഞെടുപ്പ് പ്രചാരണരീതികൾ എല്ലാം മനസ്സിലാക്കി. പ്രത്യേകിച്ച് പട്ടിയുടെ മേലെ Banner ഒക്കെ കെട്ടി ക്യാമ്പയിൻ ഉഗ്രമായിട്ടുണ്ട്. ഏതായാലും Hustan മലയാളികൾക്ക് സല്യൂട്ട് - അഭിവാദ്യങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക