Image

ഒഹായോ ഗവർണർ മത്സരത്തിൽ രാമസ്വാമിക്കെതിരെ ഡെമോക്രാറ്റ് ആക്ടൻ മുന്നേറ്റം നടത്തി (പിപിഎം)

Published on 11 December, 2025
 ഒഹായോ ഗവർണർ മത്സരത്തിൽ രാമസ്വാമിക്കെതിരെ ഡെമോക്രാറ്റ് ആക്ടൻ മുന്നേറ്റം നടത്തി (പിപിഎം)

ഒഹായോ ഗവർണർ സ്ഥാനത്തേക്കു മത്സരിക്കാൻ പ്രസിഡന്റ്  ഡോണൾഡ്‌ ട്രംപിന്റെ പരസ്യ പിന്തുണ നേടിയ ഇന്ത്യൻ അമേരിക്കൻ വിവേക് രാമസ്വാമി പോളിംഗിൽ പിന്നിലാവുന്നു. എമേഴ്സൺ കോളജ് ഈയാഴ്ച്ച നടത്തിയ സർവേയിൽ രാമസ്വാമി 45% പിന്തുണ നേടിയപ്പോൾ  ഡെമോക്രാറ്റിക് എതിരാളിയും മുൻ ഹെൽത്ത് ഡയറക്റ്ററുമായ ആമി ആക്ടൻ 46% നേടുന്നു.

ഗണ്യമായ മുൻതുക്കം ഉണ്ടായിരുന്ന രാമസ്വാമിക്കു കെണിയാവുന്നത് ട്രംപിന്റെ സാമ്പത്തിക നയങ്ങളാണെന്ന സൂചനയാണ് കാണുന്നത്. ഓഗസ്റ്റിൽ ഏറെ പിന്നിൽ നിന്ന ആക്ടൻ കുതിച്ചപ്പോൾ 7% ആണ് ഉയർന്നത്. രാമസ്വാമിക്കാവട്ടെ 4% പിന്തുണ നഷ്ടമായി.  

സർവേയിൽ 3.3% പിഴവ് സാധ്യതയുണ്ടെങ്കിലും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയാവാൻ മത്സരിച്ച രാമസ്വാമി പിന്നിലാവുന്നത് ഇതാദ്യമാണ്.

ഓഗസ്റ്റിൽ രാമസ്വാമിക്ക് 44% സ്ത്രീകൾ പിന്തുണ നൽകിയപ്പോൾ ആക്ടനു 42% ഉണ്ടായിരുന്നുവെന്നു പോളിംഗ് ഡയറക്‌ടർ സ്‌പെൻസർ കിംബൽ പറഞ്ഞു. പുരുഷന്മാരിൽ 54% രാമസ്വാമിയെയും 36% ആക്ടനെയും പിന്തുണച്ചു. നാലു മാസം കഴിഞ്ഞപ്പോൾ പക്ഷെ സ്ത്രീകളിൽ 56% ആക്ടന്റെ കൂടെയായി. രാമസ്വാമിയുടെ പിന്തുണ 37% ആയി കുറഞ്ഞു.

പുരുഷന്മാരിൽ ഇപ്പോഴും രാമസ്വാമിക്കു മുൻതൂക്കമുണ്ട്: 55-35%.  

സെനറ്റിലേക്കു റിപ്പബ്ലിക്കൻ ജോൺ ഹെസ്റ്റഡും ഡെമോക്രാറ്റ് ഷെറോഡ് ബ്രൗണും തമ്മിൽ കടുത്ത മത്സരമാണ് കാണുന്നത്.

സർവേയിൽ 44% പേരുടെ മുഖ്യ ആശങ്ക സമ്പദ് വ്യവസ്ഥയെ കുറിച്ചായിരുന്നു. ജനാധിപത്യം നേടിരുന്ന ഭീഷണി 13%, ആരോഗ്യ രക്ഷ 11% പാർപ്പിട വില 9% എന്നിങ്ങനെയാണ് മറ്റു വിഷയങ്ങൾ.

Ramaswamy trails in Ohio race 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക