Image

'ഖത്തറിൽ നിന്ന് എനിക്ക് അത്തർ കൊണ്ടുവന്നോ?' ചോദ്യവുമായി മമ്മൂട്ടി; പോസ്റ്റ് പങ്കുവച്ച് ജിബിൻ ഗോപിനാഥ്

രഞ്ജിനി രാമചന്ദ്രൻ Published on 10 December, 2025
'ഖത്തറിൽ നിന്ന് എനിക്ക് അത്തർ കൊണ്ടുവന്നോ?' ചോദ്യവുമായി മമ്മൂട്ടി; പോസ്റ്റ് പങ്കുവച്ച് ജിബിൻ ഗോപിനാഥ്

നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത മമ്മൂട്ടി-വിനായകൻ ചിത്രം 'കളങ്കാവൽ' മികച്ച പ്രേക്ഷക-നിരൂപക പ്രശംസകളോടെ മുന്നേറുകയാണ്. ചിത്രം നാല് ദിവസങ്ങൾ കൊണ്ട് 50 കോടിയാണ് ആഗോള ബോക്‌സ് ഓഫീസ് കളക്ഷനായി നേടിയത്. മമ്മൂട്ടിയുടെയും വിനായകന്റെയും മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

ഇപ്പോഴിതാ, ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തിയ നടൻ ജിബിൻ ഗോപിനാഥ് ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. മമ്മൂട്ടിയുമായുള്ള ഒരു സംഭാഷണത്തെക്കുറിച്ചാണ് അദ്ദേഹം ചിത്രം പങ്കുവച്ചുകൊണ്ട് ഫേസ്ബുക്കിൽ എഴുതിയത്.

"Sir : ഖത്തറിൽ നിന്ന് എനിക്ക് അത്തർ കൊണ്ടുവന്നോ..
ഞാൻ : ആ കൊണ്ടുവന്നിട്ടുണ്ട്

Sir : (ചിരിച്ചുകൊണ്ട് ) എനിക്ക് വേണ്ട നീ വച്ചോ..

ഞാൻ : എനിക്കൊരു pic വേണം

Sir : നിനക്കെന്തിനു, അതൊന്നും പറ്റൂല

ഞാൻ : എനിക്ക് വേണം, നമ്മൾ ജയിച്ചതിന്....

Sir : (ചെറിയ ചിരിയോടെ) വാ....

വലിയ വിജയത്തിന്റെ ചെറിയ പുഞ്ചിരി കണ്ടോ..."  ജിബിൻ ഗോപിനാഥ് കുറിച്ചു

'കളങ്കാവൽ' നാല് ദിവസങ്ങൾ കൊണ്ട് 50 കോടി ആഗോള ബോക്‌സ് ഓഫീസ് കളക്ഷൻ നേടി. ഇതോടെ, ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രം എന്ന റെക്കോർഡും 'കളങ്കാവൽ' സ്വന്തമാക്കി.

ഭീഷ്മപർവം, കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം, ടർബോ എന്നീ ചിത്രങ്ങൾക്ക് ശേഷം 50 കോടി ക്ലബ്ബിൽ എത്തുന്ന മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രമാണിത്. മമ്മൂട്ടിയുടെയും വിനായകന്റെയും പ്രകടനമാണ് സിനിമയുടെ പ്രധാന ആകർഷണം. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററിലെത്തിയ മമ്മൂട്ടി ചിത്രമാണ് 'കളങ്കാവൽ'. ചിത്രത്തിൽ 21 നായികമാർ ഒന്നിച്ചെത്തി എന്ന പ്രത്യേകതയുമുണ്ട്. ജിതിൻ കെ. ജോസും ജിഷ്ണു ശ്രീകുമാറും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിബിൻ ഗോപിനാഥ്, ബിജു പപ്പൻ, രജിഷ വിജയൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.


English summary:
'Did you bring attar for me from Qatar?' Mammootty asks; Jibin Gopinath shares post

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക