
അമ്പത്തിയേഴാമത്തെ വയസ്സിലാണ് ഷീല അടുക്കളയിലിരുന്ന്, പുട്ടുകുറ്റിയിലേക്ക് നനഞ്ഞ അരിപ്പൊടിയിട്ടുകൊണ്ട് തന്റെ ജീവിതത്തിലെ സുപ്രധാനമായ ആ തീരുമാനമെടുക്കുന്നത് - ഷഷ്ടിപൂർത്തി ആഘോഷിച്ച് മാസങ്ങൾ മാത്രമായ ഭർത്താവിനെയും വിവാഹിതരായ രണ്ടാൺമക്കളെയും ഉപേക്ഷിക്കുകയാണ്...
'ഡിവോഴ്‌സ്' എന്ന വാക്ക് നാട്ടിൻപുറത്തെ ആ ചെറിയ വീട്ടിൽ വെള്ളിടി വെട്ടിയതുപോലെ മുഴങ്ങി. ഭർത്താവായ മധുസൂദനൻ നായർക്ക് ഭാര്യ പറഞ്ഞത് തീരെ മനസ്സിലായില്ല. അവളെന്തോ പറഞ്ഞു, എന്നെത്തെയുംപോലെ ഇന്നും അവൾ പറഞ്ഞ കാര്യത്തിന് അയാൾ മുഖവില കൊടുത്തില്ല.
'ഡിവോഴ്സോ, നിനക്ക് സുഖല്യാണ്ടായോ?' അയാൾ തമാശരൂപേണ ചോദിച്ചു.
>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക