Image

വ്യവസായി ജോൺ ടൈറ്റസിന്റെ ആത്മകഥ 'ഏവിയേഷൻ ആൽകെമിസ്റ്റ്' ഫോമാ പ്രകാശനം ചെയ്തു

(പന്തളം ബിജു) Published on 09 December, 2025
വ്യവസായി ജോൺ ടൈറ്റസിന്റെ ആത്മകഥ  'ഏവിയേഷൻ ആൽകെമിസ്റ്റ്' ഫോമാ പ്രകാശനം ചെയ്തു

ലാസ് വെഗാസ്: ഫോമ വെസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ ലാസ് വെഗാസിൽ നടന്ന പ്രത്യേക ചടങ്ങിൽ വ്യവസായി ജോൺ ടൈറ്റസിന്റെ ആത്മകഥ  'ഏവിയേഷൻ ആൽകെമിസ്റ്റ്'  പ്രകാശനം ചെയ്തു. (ഇ-മലയാളിയിൽ വായിക്കുക: https://www.emalayalee.com/writer/313)

പുസ്തകത്തിന്റെ കോപ്പി  ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, മുൻ ഫോമാ സെക്രെട്ടറി ജോൺ സി വർഗീസ്, മുൻ ട്രെഷറർ ജോസഫ് ഔസോ, ആർ.വി.പി. ജോൺസൺ ജോസഫ് എന്നിവർ ജോൺ  ടൈറ്റസിൽ  നിന്ന് ഏറ്റുവാങ്ങിക്കൊണ്ടാണ് കൊണ്ടാണ് പ്രകാശനകർമ്മം നിർവഹിച്ചത്.

ആത്മകഥയുടെ ആമുഖം അവതരപ്പിച്ചുകൊണ്ടാണ്  'ഏവിയേഷൻ ആൽക്കമിസ്റ്റ്' അദ്ദേഹം സദസ്സിന്  പരിചയപ്പെടുത്തിയത്.  ജീവിത യാത്രയിൽ സന്തത സഹചാരിയായി എപ്പോഴും കൂടെയുള്ള അദ്ദേഹത്തിന്റെ  പത്നി കുസുമം ടൈറ്റസും പങ്കെടുത്തു.

എല്ലാ കഥകളും ഒരു പോയിന്റിൽ നിന്നായിരിക്കും ആരംഭിക്കുന്നത്. എങ്കിലും ചില കഥകൾ എന്തുകൊണ്ട് ആ പോയിന്റിൽ നിന്നും ആരംഭിച്ചു എന്നൊരു ചോദ്യം അവശേഷിക്കും. അവിടെയാണ് ഫോമയുടെ മുൻ പ്രസിഡന്റ് കൂടിയായ ജോൺ ടൈറ്റസ് (ബാബു) എന്ന ഏവിയേഷൻ ആൽക്കമിസ്റ്റിന്റെ ആത്മകഥയുടെ ജൈത്രയാത്ര ആരംഭിക്കുന്നത്.  1971 ൽ പത്തനംതിട്ടയിൽ നിന്നും എയറോനോട്ടിക്കൽ എഞ്ചിനീയറിംഗ് ഉപരിപഠനത്തിനായി അമേരിക്കയിലെത്തുന്ന ഇരുപത് വയസുകാരനായ ഒരു സാധാരണ മലയാളി യുവാവിന്റെ,  അതിജീവനത്തിന്റെ കടമ്പകളും അതിന് ശേഷം ബിസിനസ്സിൽ വെട്ടിപ്പിടിച്ച വിജയഗാഥയും കേട്ടിരുന്ന സദസ്സിലെ പുതിയ തലമുറയ്ക്ക് അത്ഭുതവും അതിശയവുമായി.

1984 മുതൽ വാഷിംഗ്ടണിലെ സിയാറ്റിലിൽ പ്രവർത്തിക്കുന്ന എയ്റോ കോൺട്രോൾസ്   ഇന്ന് അമേരിക്കയിലെ വ്യോമയാന ബിസിനസ്സിൽ മുൻനിര സ്ഥാപനമാണ്. ആഗോള വ്യോമയാന ഭീമനായ ബോയിങ് വിമാന കമ്പനിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന്റെ കമ്പനിക്ക് അമേരിക്കയിലുടനീളം ബന്ധങ്ങളുണ്ട്.  

ഫോമ വെസ്റ്റേൺ റീജിയൻ ആർ.വി.പി ജോൺസൺ ജോസഫിൻ്റെ നേതൃത്വത്തിൽ നടന്ന ഈ ചടങ്ങിൽ
ബിസിനസ്സ് ചെയർ ബിജു സ്കറിയ സ്വാഗതമേകുകയും നാഷണൽ കമ്മിറ്റി അംഗങ്ങളായ സുജ ഔസോ, സജൻ മൂലെപ്‌ളാക്കൽ, ഡോ. മഞ്ജു പിള്ള, ആഗ്നസ് ബിജു, റീജിയണൽ ചെയർമാൻ റിനി പൗലോസ് , സെക്രട്ടറി സജിത് തൈവളപ്പിൽ, ട്രഷറർ മാത്യു ചാക്കോ, വൈസ് ചെയർമാൻ ജോസഫ് ഔസോ, ജോയിന്റ് സെക്രട്ടറി സെൽബി കുര്യാക്കോസ്, പി.ആർ.ഒ. പന്തളം ബിജു തോമസ്, ജാസ്മിൻ പരോൾ, ഡോ. രശ്മി സജി, രാജൻ ജോർജ്, ജാക്‌സൺ പൂയപ്പാടം, പോൾ ജോൺ, ഷാൻ പരോൾ, സർഗം പ്രസിഡന്റ് വിൽസൺ നെച്ചിക്കാട്ട്, കൊളറാഡോ മലയാളി അസോസിയേഷൻ പ്രസിഡന്റ് വിമൽ ആൻഡ്രൂസ്, മങ്ക പ്രസിഡന്റ് പത്മപ്രിയ പാലോട്ട്, കേരള അസോസിയേഷൻ ഓഫ് ലാസ് വേഗസ് പ്രസിഡന്റ് ഡോ. തോംസൺ ചെമ്പ്ലാവിൽ, സെക്രട്ടറി ഡേവിഡ് പറപ്പിള്ളി എന്നിവർ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുകയും ചെയ്തു.

ഫോമ നാഷണൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി,, നാഷണൽ നേതാക്കളായ തോമസ് കർത്തനാൽ, മോളമ്മ വർഗീസ്, ബിജു തോണിക്കടവിൽ, മാത്യു വർഗീസ്, അനു സ്കറിയ, ബിനോയ് തോമസ്, രേഷ്മ രഞ്ജൻ, ജിഷോ തോമസ്, രാജു പള്ളത്ത്, മോൻസി വർഗീസ്, എന്നിവരുടെ സാന്നിധ്യം ഏറെ ശ്രദ്ധയാകർഷിച്ചു.

വ്യവസായി ജോൺ ടൈറ്റസിന്റെ ആത്മകഥ  'ഏവിയേഷൻ ആൽകെമിസ്റ്റ്' ഫോമാ പ്രകാശനം ചെയ്തു
വ്യവസായി ജോൺ ടൈറ്റസിന്റെ ആത്മകഥ  'ഏവിയേഷൻ ആൽകെമിസ്റ്റ്' ഫോമാ പ്രകാശനം ചെയ്തു
വ്യവസായി ജോൺ ടൈറ്റസിന്റെ ആത്മകഥ  'ഏവിയേഷൻ ആൽകെമിസ്റ്റ്' ഫോമാ പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക