
ഫിലാഡൽഫിയ: ദിലീപ് കേസിൽ വിധി വന്ന ശേഷം വ്യത്യസ്ത അഭിപ്രായങ്ങളും ചർച്ചകളും നിലനിൽക്കുന്ന സാഹചര്യത്തിൽ ആർക്കും നീതി നിഷേധിക്കപ്പെട്ടിട്ടില്ല എന്നും എല്ലാവർക്കും നീതി ലഭിച്ചു എന്നും ഉറപ്പുവരുത്തേണ്ടത് നാടിന്റെ ആവശ്യമാണ്.
ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഹോമായുടെ വൈസ് പ്രസിഡണ്ട് എന്ന നിലയിലും ജന്മനാടിനോട് സ്നേഹം പുലർത്തുന്ന സാമൂഹിക പ്രവർത്തകൻ എന്ന നിലയിലും ദിലീപ് വിഷയത്തിലെ സത്യാവസ്ഥ അമേരിക്കൻ മലയാളികൾക്കിടയിൽ എത്തിക്കുവാൻ അധികൃതരുമായി ചർച്ച നടത്തി വേണ്ട നടപടികൾ എടുക്കുമെന്ന് ഫോമാ വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ് അറിയിച്ചു
നാടിന്റെ ആവശ്യങ്ങൾക്ക് വേണ്ടിയും സാമൂഹിക നീതിക്കുവേണ്ടിയും എന്നും മുൻപന്തിയിൽ നിന്നിട്ടുള്ള അമേരിക്കൻ മലയാളി സംഘടനയാണ് ഫോമാ.
ജനുവരി മാസം ഫോമാ യുടെ കേരള കൺവെൻഷനുവേണ്ടി നാട്ടിലേക്ക് പോകുന്ന സാഹചര്യത്തിൽ അധികാരികളെ നേരിട്ട് കണ്ട് ചർച്ചകൾ നടത്തും.