Image

നിവിന്‍ പോളിയുടെ ആദ്യ വെബ് സീരിസ് 'ഫാര്‍മ' ഡിസംബര്‍ 19 മുതല്‍ ജിയോഹോട്ട്സ്റ്റാറില്‍

റെജു ചന്ദ്രന്‍ ആര്‍ Published on 09 December, 2025
നിവിന്‍ പോളിയുടെ ആദ്യ വെബ് സീരിസ് 'ഫാര്‍മ' ഡിസംബര്‍ 19 മുതല്‍ ജിയോഹോട്ട്സ്റ്റാറില്‍

യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ വെബ് സീരിസ് 'ഫാര്‍മ' യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി.

ബോളിവുഡ് ഇതിഹാസം രജത് കപൂര്‍ ഒരു ദശാബ്ദത്തിന് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്ന 'ഫാര്‍മ' ഡിസംബര്‍ 19 മുതലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. പി.ആര്‍. അരുണ്‍ ആണ് ഈ വെബ് സീരിസ്  രചനയും സംവിധാനവും ചെയ്തിരിക്കുന്നത്. ഈ മെഡിക്കല്‍ ഡ്രാമ, Moviee Mill - ന്റ ബാനറില്‍  കൃഷ്ണന്‍ സേതുകുമാറാണ് നിര്‍മ്മിച്ചിരിക്കുന്നത്.

കെ.പി. വിനോദ് എന്ന മെഡിക്കല്‍ റെപ്രസന്റേറ്റീവിന്റെ ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ മെഡിക്കല്‍ ഡ്രാമയില്‍ ബിനു പപ്പു, നരേന്‍, ശ്രുതി രാമചന്ദ്രന്‍, വീണ നന്ദകുമാര്‍, മുത്തുമണി, അലേഖ് കപൂര്‍ തുടങ്ങിയ മികച്ച താരനിരയും അണിനിരക്കുന്നു.

ശ്രീജിത്ത് സാരങ്ങിന്റെ കൃത്യമായ എഡിറ്റിംഗും അഭിനന്ദന്‍ രാമാനുജത്തിന്റെ മനോഹരമായ ഛായാഗ്രഹണവും പ്രേക്ഷകര്‍ക്ക് ഒരു പുതുമയാര്‍ന്ന അനുഭവം സമ്മാനിക്കുന്നു.

പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കഥാസന്ദര്‍ഭങ്ങള്‍ നിറഞ്ഞ ഈ വെബ് സീരീസ് ഡിസംബര്‍ 19 മുതല്‍ ജിയോഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കുന്നു.


Watch the trailer now - https://youtu.be/jIPG0qPAEH0

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക