Image

ഗൂഢാലോചന അന്വേഷിക്കണം; നിയമനടപടിക്കൊരുങ്ങി ദിലീപ്

രഞ്ജിനി രാമചന്ദ്രൻ Published on 09 December, 2025
ഗൂഢാലോചന അന്വേഷിക്കണം; നിയമനടപടിക്കൊരുങ്ങി ദിലീപ്

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി വെറുതെ വിട്ടതിന് പിന്നാലെ എട്ടാം പ്രതി ദിലീപ് നിയമനടപടിക്കൊരുങ്ങുകയാണ്. തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുമെന്ന് അദ്ദേഹം അറിയിച്ചു. പ്രത്യേക അന്വേഷണസംഘം മുഖ്യമന്ത്രിയെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിച്ചെന്ന നിലപാടിലാണ് ദിലീപ്. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ദിലീപിന്റെ പ്രതികരണം.

തെറ്റായ കേസിൽ ഗൂഢാലോചന നടത്തി തന്റെ ജീവിതവും കരിയറും നശിപ്പിച്ചവർക്കെതിരെ നിയമനടപടിക്കൊരുങ്ങുമെന്ന് ദിലീപ് പറഞ്ഞു. “ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി എന്നെ ബലിയാടാക്കി. വിധി പകർപ്പ് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കും,” ദിലീപ് കൂട്ടിച്ചേർത്തു. അമ്മ സംഘടനയിൽ അംഗത്വം എടുക്കുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അത് സംഘടന തീരുമാനിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

English summary:

 Dileep prepares for legal action: Demands investigation into conspiracy

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക