Image

നടിക്കൊപ്പം നിലകൊള്ളുന്നു; വിധിയിൽ പ്രതികരിച്ച് ആസിഫ് അലി

രഞ്ജിനി രാമചന്ദ്രൻ Published on 09 December, 2025
നടിക്കൊപ്പം നിലകൊള്ളുന്നു; വിധിയിൽ പ്രതികരിച്ച് ആസിഫ് അലി

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരിച്ച് നടൻ ആസിഫ് അലി രംഗത്തെത്തി. കോടതി വിധിയെ മാനിക്കുന്നുവെന്നും അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നതാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. “പ്രത്യേകമായി ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്ന അഭിപ്രായമില്ല. കോടതി വിധിയില്‍ അഭിപ്രായം പറയുന്നത് കോടതി നിന്ദയാകും,” ആസിഫ് അലി പറഞ്ഞു. കുറ്റവിമുക്തനാക്കപ്പെട്ട ഒരാളെ സംഘടനയിൽ തിരിച്ചെടുക്കുന്നത് സ്വാഭാവികമായ നടപടിയാണ്. താൻ എപ്പോഴും അതിജീവിതയ്ക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary:

 Asif Ali reacts to verdict: Stands with the actress, respects court decision

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക