
നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി വന്നതിനോട് പ്രതികരിച്ച് തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കർ രംഗത്തെത്തി. ഈ കേസിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു എന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടതി ഉത്തരവ് വായിച്ചിട്ടില്ലെന്നും, ദിലീപ് കുറ്റവാളിയല്ലെന്നാണ് കോടതി പറഞ്ഞതെന്നും രഞ്ജി പണിക്കർ വ്യക്തമാക്കി.
വിധി എതിരായാൽ ഒരു വിഭാഗം ആളുകൾക്ക് ആക്ഷേപം ഉണ്ടാകുന്നത് സ്വാഭാവികമാണ്. തനിക്കെതിരെ ഗൂഢാലോചനയുണ്ട് എന്ന് ദിലീപ് പറയുന്നത് കേട്ടില്ലേ? കുറ്റവാളിയല്ലാതെ ശിക്ഷിക്കപ്പെട്ടു എന്ന വികാരം ദിലീപിന് ഉണ്ടായാൽ എന്താണ് തെറ്റ്? രാജ്യത്ത് പോലീസുകാർ കള്ള തെളിവുകൾ ഉണ്ടാക്കിയ സംഭവം ഉണ്ടായിട്ടില്ലേ? മാധ്യമങ്ങൾക്ക് അജണ്ട ഇല്ല എന്ന് ആരെങ്കിലും വിശ്വസിക്കുമോ? മാധ്യമങ്ങൾ കെട്ടിപ്പൊക്കുന്ന കാര്യങ്ങൾ സാധൂകരിക്കാൻ അവർ എന്തും ചെയ്യുമെന്നും അദ്ദേഹം ആരോപിച്ചു.
ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. കുറ്റവാളികളെയാണ് ശിക്ഷിച്ചത്. കുറ്റം ചെയ്യാത്തവരെ തിരിച്ചെടുക്കാൻ സിനിമ സംഘടനകൾക്ക് അവകാശമുണ്ട്. കോടതി കണ്ടെത്തുന്ന സത്യമാണ് സത്യമെന്നും, വിധിക്കെതിരെ അപ്പീൽ പോകാൻ സർക്കാറിന് അവകാശമുണ്ടെന്നും രഞ്ജി പണിക്കർ കൂട്ടിച്ചേർത്തു.
English summary:
Renji Panicker says he believes the culprits in the actress attack case have been punished