Image

ദിലീപിനെ പിന്തുണച്ച പ്രസ്താവനയിൽ മലക്കം മറിഞ്ഞ് അടൂർ പ്രകാശ്

രഞ്ജിനി രാമചന്ദ്രൻ Published on 09 December, 2025
 ദിലീപിനെ പിന്തുണച്ച പ്രസ്താവനയിൽ മലക്കം മറിഞ്ഞ് അടൂർ പ്രകാശ്

 

നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ നടൻ ദിലീപിനെ പിന്തുണച്ച് നടത്തിയ പരാമർശത്തിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മലക്കം മറിഞ്ഞു. കെപിസിസി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം പ്രസ്താവന തിരുത്തി വിശദീകരണം നൽകിയത്. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനുള്ള കെപിസിസിയുടെ നിർദ്ദേശപ്രകാരമാണ് ഈ തിരുത്തൽ എന്നാണ് വിവരം.

താൻ എന്നും അതിജീവിതക്കൊപ്പമാണ് നിലയുറപ്പിച്ചിട്ടുള്ളതെന്ന് പറഞ്ഞ അടൂർ പ്രകാശ്, മാധ്യമങ്ങൾ തൻ്റെ പ്രസ്താവനയുടെ ഒരു വശം മാത്രമാണ് നൽകിയതെന്നും അത് വളച്ചൊടിച്ചെന്നും ആരോപിച്ചു. വിധി വരുമ്പോൾ കോടതിയെ തള്ളിപ്പറയുക എന്നത് തനിക്ക് ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നാണ് തൻ്റെയും കെപിസിസിയുടെയും അഭിപ്രായം.

പ്രോസിക്യൂഷന് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ സർക്കാർ അത് തിരുത്തുകയാണ് വേണ്ടതെന്നും, അപ്പീൽ പോകുന്നതിനെക്കുറിച്ച് സർക്കാർ തീരുമാനിക്കണമെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു. അപ്പീൽ പോകുന്നത് ദിലീപിനെ ബുദ്ധിമുട്ടിക്കാൻ ആണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, മാധ്യമങ്ങളാണ് അത് വളച്ചൊടിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

English summary: 

UDF Convener Adoor Prakash retracts statement supporting Dileep in actress attack case

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക