Image

കോടതി വിധിയിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് ലാൽ; മേൽക്കോടതിയിൽ പറയാൻ തയ്യാർ

രഞ്ജിനി രാമചന്ദ്രൻ Published on 09 December, 2025
കോടതി വിധിയിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് ലാൽ; മേൽക്കോടതിയിൽ പറയാൻ തയ്യാർ

നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ കൂടുതൽ പ്രതികരിക്കാൻ താനില്ലെന്ന് നടൻ ലാൽ വ്യക്തമാക്കി.വിധി ശരിയാണോ തെറ്റാണോ എന്ന് പറയാൻ താൻ ആളല്ലെന്നും, വിധി എന്തുകൊണ്ട് ഇങ്ങനെയായി എന്നും തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിധി പകർപ്പ് പുറത്തുവരാതെ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയില്ല. കുറ്റക്കാരനല്ല എന്നാണോ മതിയായ തെളിവില്ല എന്നാണോ കോടതി പറഞ്ഞതെന്ന കാര്യം അറിയില്ലെന്നും ലാൽ കൂട്ടിച്ചേർത്തു.

നടിയെ ആക്രമിച്ച കുറ്റക്കാർക്ക് പരമാവധി ശിക്ഷ ലഭിച്ചതിൽ തനിക്ക് സന്തോഷമുണ്ട്. ആക്രമണത്തിന് ശേഷം ആ പെൺകുട്ടി വീട്ടിലേക്ക് ഓടി വന്ന ദിവസം പ്രതികളെ കൊന്നുകളയണമെന്നാണ് താൻ ആഗ്രഹിച്ചത്. കുറ്റക്കാരായ പ്രതികൾക്ക് ഏറ്റവും വലിയ ശിക്ഷ ലഭിക്കണം. ഗൂഢാലോചനയെക്കുറിച്ച് തനിക്ക് പരിമിതമായ അറിവേ ഉള്ളൂ, പൂർണ്ണമായി അറിയാത്ത ഒരു കാര്യത്തെക്കുറിച്ച് അഭിപ്രായം പറയുന്നില്ല. താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് വിധി വന്നശേഷം പെൺകുട്ടിയെ വിളിച്ചിട്ടില്ലെന്നും ലാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

കേസുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന എന്തെങ്കിലും പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ, കേസ് മേൽക്കോടതിയിലേക്ക് പോവുകയാണെങ്കിൽ പറയാൻ തയ്യാറാണെന്നും ലാൽ അറിയിച്ചു. പെൺകുട്ടി വീട്ടിൽ വന്നപ്പോൾ താനാണ് ലോക്നാഥ് ബെഹ്‌റയെ വിളിച്ചത്. പിടി തോമസല്ല. അതിനുശേഷമാണ് പിടി തോമസ് വന്നതെന്നും, ഡ്രൈവർ മാർട്ടിനെ സംശയം ഉണ്ടെന്ന് ആദ്യം പറഞ്ഞത് താനാണെന്നും ലാൽ വെളിപ്പെടുത്തി.

English summary: 

Lal says he is not the person to say whether the verdict is right or wrong

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക