
പണം, അധികാരം, സ്വാധീനം.. അതിന് മുന്നിൽ പൂവിതൾ പോലെ കൊഴിഞ്ഞു വീഴുന്ന നീതി സംവിധാനങ്ങൾ.. പറയാൻ വന്ന കാര്യം മാങ്കൂട്ടം നാടിനു നൽകിയ ചീത്തപ്പേരിനെക്കുറിച്ചും അയാളെ സഹായിച്ച പുത്തെൻകൂറ്റുകാരെ പുറം ലോകത്തിനു മുമ്പിൽ തുറന്നിട്ട മാധ്യമ പ്രവർത്തകരെ കുറിച്ചുമാണ്. അതിൽ ആദ്യം കൈരളി ടിവിയുടെ അസിത സഹീറിനെ കുറിച്ച് തീ പാറുന്ന വാക്കുകളാണ് മലയാളിക്ക് അടുത്തിട അവൾ നൽകിയത്. 'കൂട്ടത്തിലുള്ളവർ മുന്നറിയിപ്പ് തന്നിട്ടും എന്തിനാണ് ഷാഫി നിങ്ങൾ അയാളെ ഈ നാടിൻറെ തലയിൽ കെട്ടിവച്ചത്? പാപത്തിന്റെ പങ്കു പറ്റിയില്ലെങ്കിൽ എന്തിനാണ് അയാളെ ചിറകിനിടിയിൽ കാക്കുന്നത്.' അയാളെ പിന്താങ്ങുന്ന എല്ലാ മനോഭാവകാർക്കും അടിവയറ്റില് കിട്ടിയ തൊഴിയാണ് അസിത ഷഹീർ എന്ന മാധ്യമ പ്രവർത്തകയുടെ നട്ടെല്ല് നിവർത്തിയുള്ള വാക്കുകൾ. ചരിത്രം തിരുത്തക്കുറിച്ച മാധ്യമ ഇടപെടലുകളാണ് രാഹുലെന്ന പോൺ ക്രിമിനലിന്റെ പതനത്തിലേക്ക് നയിച്ചത്.
അതിൽ ഒന്നാമൻ റിപ്പോർട്ടർ ചാനലും ഒപ്പത്തിനൊപ്പം ന്യൂസ് മലയാളവും ഉണ്ടായിരുന്നു. റിപ്പോർട്ടർ ചാനലിലെ ആർ റോഷിപാൽ ന്റെ റിപ്പോർട്ടിങ് എടുത്ത് പറയേണ്ടതുണ്ട്.
ഏഷ്യാനെറ്റ് വാർത്തകൾ പൂർണ്ണമായും തമസ്കരിച്ചപ്പോൾ മനോരമയും മാതൃഭൂമിയും അറച്ചു നിന്നു.
24 ന്യൂസ് ആവട്ടെ, ശ്രീകണ്ഠൻ നായരുടെ രാഷ്ട്രീയ അടിമത്വത്തിന് കൂട്ട് നിന്നു. കൈരളിയും ദേശാഭിമാനിയും ഒട്ടും പിന്നിലാല്ലാതെ വിഷയം സജീവമാക്കി നിർത്തിയിരുന്നു. നിഷ പുരുഷുവും പോക്സോ കേസിൽ വിചാരണ നേരിടുന്ന സിന്ധുവും ചിത്രത്തിൽ ഉണ്ടായിരുന്നില്ല. ഐസ് ക്രീം കേസിൽ കുഞ്ഞാലകുട്ടിയെ വേട്ടയാടിയ സിന്ധു ഇവിടെ അറച്ചു നിന്നത് എന്ത് കൊണ്ടാവും? സനീഷും ഹർഷനും ലക്ഷ്മിയും അരുണും സുജയയയും ധീരമായി നിലകൊണ്ടു. പതർച്ചയും ഇടർച്ചയുമില്ലാതെ അവർ അതിജീവിതയ്ക്ക് വേണ്ടി ശബ്ദിച്ചുകൊണ്ടിരുന്നു.
സ്‌മൃതിയുടെ ശബ്ദം ഇടറിയപ്പോൾ ഹാഷ്‌മിയുടെ വാക്കുകളുടെ കുത്തൊഴുക്ക് സംഘി രാഷ്ട്രീയ വിധേയത്വത്തിന്റെ കരിമ്പാറകളിൽ തട്ടി ചിതറിപ്പോയി. ലക്ഷ്മി പദ്മ പെൺകുട്ടിയെ കണ്ടതും റോഷിപാൽ വിടാതെ പിറകെ കൂടിയതും രാഹുലിന്റെ പതനം വേഗത്തിലാക്കി. ഇതിൽ ഏറ്റവുമധികം കയ്യടി കൊടുക്കേണ്ടത് ആന്റോ അഗസ്റ്റിൻ എന്ന മാധ്യമ മുതലാളിക്കാണ്. മലയാളത്തിന് ഇന്ന് വരെ പരിചിതമല്ലാത്ത വഴിയിലൂടെ സ്വാതന്ത്രമായി സഞ്ചരിച്ച റിപ്പോർട്ടർ ചാനൽ അതിന്റെ പേരിൽ തന്നെ ഒത്തിരി പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്. താരാട്ട് കേട്ട് മാത്രം ശീലിച്ച വലത് യജമാനന്മാർക്ക് അതൊട്ടും ദഹിച്ചിരുന്നില്ല. മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും കയ്യടക്കി വെച്ചിരുന്ന ഇരുൾ നിറഞ്ഞ വാർത്താ ലോകം റിപ്പോർട്ടർ ചാനലിന്റെ ആവിർഭാവത്തോടു കൂടി വെളിച്ചം കണ്ടു തുടങ്ങി. കൈരളിയുടെ പരിമിതികൾക്ക് അപ്പുറത്തേക്കാണ് റിപ്പോർട്ടർ, ന്യൂസ് മലയാളം ചാനലുകൾ കടന്ന് ചെന്നത്.
ഇനിയും ഈ നിഷ്പക്ഷത തുടർന്നാൽ നിങ്ങൾക്കത് ഗുണം ചെയ്യും. അതൊരിക്കലും ഊഹങ്ങളിൽ നിന്നും കഥയും തിരക്കഥയും മെനഞ്ഞു കൊണ്ടുള്ള ഈത്തപ്പഴത്തിനുള്ളിലെ സ്വർണ്ണം പോലാകരുത് എന്ന് മാത്രം. ഇതിനടയിൽ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തു. ഒന്നോർക്കണം കോൺഗ്രസ് നന്നായതിന്റെ സൂചന ഒന്നുമല്ല ഏറ്റവും നിവൃത്തികേട് കൊണ്ട് ചെയ്തു പോകുന്നതാണ്.😉. കോൺഗ്രസ് നിലയില്ലാ കയത്തിലേക്ക് കൂപ്പുകുത്തുമ്പോൾ അവർ എടുക്കുന്ന ഒരു ഡിഫൻസ് മെക്കാനിസം.. അയാൾക്കെതിരെ കോടതി പരാമർശങ്ങൾ വരാൻ പോകുന്നു പോലീസ് അറസ്റ്റ് ചെയ്യാൻ പോകുന്നു അപ്പോൾ എടുക്കുന്ന ഒരു നടപടി എന്ന് കരുതിയാൽ മതി.. ..

അയാൾക്കു നാളെ ജാമ്യം കിട്ടുമോ തൂക്കിലേറ്റുമോ വെറുതെ വിടുമോ ചെയ്യട്ടെ. പ്രശ്നമതല്ല അയാൾ സമൂഹത്തിനു അപകടമാണ് .. മാത്രമല്ല കഴിഞ്ഞ ഒരാഴ്ചയായി അയാൾ കേരളത്തിൽ പോലും ഇല്ലാതെ പോലീസിന്റെ അറസ്റ്റ് ഭയന്ന് മാളങ്ങൾ തേടി അലയുകയാണ്.. അതിനുമപ്പുറം പുതിയ പീഡനത്തിന്റെ ആരോപണങ്ങൾ വന്നുകഴിഞ്ഞു. അന്വേഷണം തുടങ്ങി കഴിഞ്ഞു..ഇന്നലെ സ്വന്തം അനുഭവമായി വന്നത് കോൺഗ്രസ് നേതാവായ ഷഹനസാണു
അവർ പറയുന്നു രാഹുലിന്റെ ഇത്തരം സ്വാഭാവ വൈകൃതങ്ങളെക്കുറിച്ച് ഷാഫി പറമ്പിലിനെ നേരിട്ട് അറിയിച്ചിട്ടും അയാൾ അതിനെ പരിഹാസപൂർവം അവഗണിച്ചു എന്ന് മാത്രമല്ല ഇത്തരമൊരു ലൈംഗിക വൈകൃതനെ യൂത്ത് കോൺഗ്രസ്സിന്റെ പ്രസിഡന്റ് ആക്കുവാൻ പരിശ്രമിക്കുകയും ചെയ്തു എന്ന് ഷഹനാസ് പറയുമ്പോൾ തകർന്ന് വീഴുന്നത് ഷാഫി പറമ്പിലിന്റെ ഇമേജ് കൂടിയാണ്.
ഷഹനാസ് ഒരു ഇടത്പക്ഷക്കാരിയല്ല, കോൺഗ്രസിന്റെ സജീവ പ്രവർത്തകയാണ്. ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഘട്ടത്തിലും യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി താഴേത്തട്ടിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഒരാളാണ് അവരെന്ന് അവരുടെ എഫ് ബി പ്രൊഫൈൽ നോക്കിയാൽ മനസ്സിലാകും. മാത്രമല്ല അവർ കെപിസിസി സംസ്കാര സാഹിതിയുടെ ജനറൽ സെക്രട്ടറി കൂടിയാണ്.
അപ്പോൾ ഉത്തരവാദപ്പെട്ട പോസ്റ്റിലുള്ള ഒരു വനിതാ പ്രവർത്തക തന്നെ നിരവധി സ്ത്രീകൾ ഇയാളിൽ നിന്ന് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് ഷാഫി പറമ്പിലിനെ നേരിട്ട് അറിയിച്ചിട്ടും അതൊക്കെ അവഗണിച്ച് അതേ മനുഷ്യനെ യൂത്ത് കോൺഗ്രസ്സിന്റെ പ്രസിഡന്റ് ആക്കുവാൻ ഷാഫി പറമ്പിൽ പിടിവാശിയോടെ പ്രവർത്തിച്ചു എന്നാണ് നാം മനസ്സിലാക്കേണ്ടത്.
യൂത്ത് കോൺഗ്രസ്സിന്റെ സംസ്ഥാന പ്രസിഡന്റ് ആക്കുക മാത്രമല്ല അതേ ലൈംഗിക വൈകൃതനെ തന്റെ പിൻഗാമയിയായി പാലക്കാട്ടെ ജനങ്ങൾക്ക് മേൽ അടിച്ചേല്പിക്കുക കൂടി ചെയ്തു. അപ്പോൾ ഒരു കാര്യം ഉറപ്പ്.. ഇപ്പോൾ കോൺഗ്രസ്സ് പാർട്ടിയും യുഡിഫ് മൊത്തത്തിലും എത്തിപ്പെട്ടിരിക്കുന്ന ദുരവസ്ഥക്ക് ഒരു പ്രധാന കാരണക്കാരൻ ഷാഫി കൂടിയാണ്.
താൻ യൂത്ത് കോൺഗ്രസ്സിന്റെ പ്രസിഡന്റ് ആയിരിക്കുന്ന ഘട്ടത്തിൽ ഇങ്ങനെ ഒരു വിവരം കോൺഗ്രസ്സ് പ്രവർത്തകരിൽ നിന്ന് തന്നെ മനസിലാക്കാൻ അവസരം കിട്ടിയാൽ ഒരു മിനിമം സാമൂഹ്യബോധമുള്ള നേതാവ് ചെയ്യുക അത്തരം ആളുകളെ പാർട്ടിയുടെ സ്ഥാനങ്ങളിൽ നിന്ന് അകറ്റിനിർത്താനുള്ള ശ്രമങ്ങൾ നടത്തുകയാണ്. എന്നാൽ അതിന് നേരെ വിപരീതമായ പണിയാണ് ഷാഫി ചെയ്തത്. കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ ഷാഫി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു. "രാഹുൽ വിൽ ഡൂ ഗ്രേറ്റ് തിങ്ങ്സ്" എന്ന്.. ഷാഫി പറഞ്ഞ രാഹുലിന്റെ ആ ഗ്രേറ്റ് തിങ്ങ്സ് എന്തൊക്കെയാണെന്ന് കേരളം ഇതിനകം കണ്ടു കഴിഞ്ഞു.
കള്ളന് കഞ്ഞി വെച്ചവൻ എന്നൊരു ചൊല്ലുണ്ട്. ഇവിടെ കഞ്ഞി മാത്രമല്ല കള്ളന് ബിരിയാണി തന്നെ വെച്ച് വിളമ്പുകയാണ് ഷാഫി ചെയ്തത്. ഒറ്റവാക്കിൽ പറഞ്ഞാൽ ഷാഫി തകർത്തത് കോൺഗ്രസ് പാർട്ടിയുടെ ഇമേജ് മാത്രമല്ല സ്വന്തം ഇമേജ് കൂടിയാണ്... മറ്റൊരാൾ രാഹുൽ മാങ്കൂട്ടത്തിന്റെ ബലാത്സംഗ കേസുകൾ പുറത്തുവന്നതിന് ശേഷം കോൺഗ്രസിൽ നിന്ന് കേട്ട ഏറ്റവും അതിശക്തമായ ഒരു പ്രസ്താവന യൂത്ത് കോൺഗ്രസ് നേതാവായ സജന ബി. സാജന്റേതായിരുന്നു.
“എന്റെ പ്രസ്ഥാനത്തിലുള്ള മുഖം മൂടി അണിഞ്ഞ ഒരു നേതാവിനാൽ ചതിക്കപ്പെട്ട ഒരു പെൺകുട്ടിയുടെ മാനസിക പിരിമുറുക്കങ്ങളിൽ അവൾക്ക് ശക്തി പകരാൻ എനിക്ക് കഴിഞ്ഞില്ലെങ്കിൽ, പിന്നെ എന്ത് പൊതുപ്രവർത്തനമാണ്? എന്ത് സ്ത്രീപക്ഷമാണ്? ഇരയാക്കപ്പെട്ടവൾ ‘ഓടി നടന്ന് എന്നെ ചതിച്ചു’ എന്ന് പറയുന്ന നീതിയല്ല. അവളെ തേടി നീതി അവിടെയ്ക്ക് ചെല്ലുന്ന സമൂഹമാണ് നമ്മുക്ക് വേണ്ടത്.”
നിരവധി പെൺകുട്ടികൾക്ക് സത്യം തുറന്നു പറയാൻ പ്രേരകമായ ഉറച്ച നിലപാട് വ്യക്തമാക്കുന്ന പ്രസ്താവനയായിരുന്നു അത്.
രാഹുൽ തന്നോടും സഹപ്രവർത്തകരായ നിരവധി സ്ത്രീകളോടും മോശമായി പെരുമാറിയതിനെ കുറിച്ച് നിരന്തരം അറിയിച്ചിട്ടും, പുച്ഛത്തോടെയും പരിഹാസത്തോടെയും അതവഗണിക്കുകയും രാഹുലിനെ കൂടുതൽ സ്ഥാനമാനങ്ങളിലേക്ക് പിടിച്ചുയർത്തുകയും ചെയ്ത ഷാഫി പറമ്പിൽ എന്ന രാഹുലിന്റെ ഗോഡ്‌ഫാദറെ കുറിച്ച് കോൺഗ്രസ് പ്രവർത്തകയും എഴുത്തുകാരിയുമായ ഷഹനാസ് തുറന്നു പറയാൻ മുന്നോട്ട് വന്നപ്പോഴാണ് തിരശീലയിലെ യഥാർത്ഥ വില്ലൻ പുറത്തുവരുന്നത്. അനിവാര്യമായ ആ തുറന്നു പറച്ചിലാണ് ഇപ്പോൾ കേരളത്തിന്റെ രാഷ്ട്രീയസമൂഹം ചർച്ച ചെയ്യുന്നതും.