
നടിയെ ആക്രമിച്ച കേസിൽ വിധി വന്നിട്ടും താരസംഘടനയായ 'അമ്മ'യുടെ വനിതാ നേതൃത്വം മൗനം തുടരുന്നു. കേസിൽ കുറ്റവിമുക്തനായ നടൻ ദിലീപിനെ അമ്മ സംഘടനയിൽ തിരിച്ചെടുക്കുന്ന കാര്യം ഇന്നത്തെ എക്‌സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്തുവെന്നാണ് വിവരം.
എന്നാൽ, 'അമ്മ' പ്രസിഡന്റ് ശ്വേത മേനോനോ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനോ വിധിയിൽ ഇതുവരെയും പരസ്യമായി പ്രതികരിച്ചിട്ടില്ല. ഇരുവരും എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം ഓഫീസിൽനിന്ന് ഒന്നും പറയാതെ മടങ്ങുകയും ചെയ്തു. ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്ക് പിന്നാലെ, കോടതിയെ ബഹുമാനിക്കുന്നുവെന്നും നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നുമാണ് 'അമ്മ' സംഘടന ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ പ്രതികരിച്ചത്.
English summary:
Actress assault case; Shwetha Menon and Kukku Parameswaran continue to remain silent even after the verdict