Image

ജോർജ് നടവയൽ, 'ടീം ഇന്റഗ്രിറ്റി'യിലൂടെ ഫൊക്കാന കമ്മിറ്റിയിലേയ്ക്ക് പത്രിക സമർപ്പിക്കുന്നു

Published on 08 December, 2025
ജോർജ് നടവയൽ, 'ടീം  ഇന്റഗ്രിറ്റി'യിലൂടെ ഫൊക്കാന കമ്മിറ്റിയിലേയ്ക്ക് പത്രിക സമർപ്പിക്കുന്നു

ന്യൂജേഴ്സി/ഫിലഡൽഫിയ: പ്രശസ്ത സംഘാടകനും എഴുത്തുകാരനും മുതിർന്ന പത്രപ്രവർത്തകനുമായ ജോർജ് നടവയൽ, ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥി ഫിലിപ്പോസ് ഫിലിപ്പ് നയിക്കുന്ന 'ടീം  ഇന്റഗ്രിറ്റി' യിലൂടെ,  നാഷണൽ ഫൊക്കാന കമ്മിറ്റിയിലേയ്ക്ക് പത്രിക സമർപ്പിക്കുന്നു.

ലോകപ്രശസ്ത മാന്ത്രികനും ചാരിറ്റി പ്രവർത്തകനുമായ  പ്രൊഫ. ഗോപിനാഥ് മുതുകാട് ആശീർവദിച്ച "ടീം ഇൻ്റഗ്രിറ്റിയിൽ" കാലാതിവർത്തിയായ ആശയങ്ങൾക്കും നവീകരണങ്ങൾക്കും പ്രാമുഖ്യം നൽകുക എന്ന ലക്ഷ്യത്തിലാണ്,  ഫൊക്കാനയുടെ പ്രവർത്തന പാരമ്പര്യനിരയിലെ സീനിയർ നേതാക്കൾ,  നടവയലിൻ്റെ സ്ഥാനർത്ഥിത്വത്തെ  നിർദ്ദേശിച്ചതെന്ന്  ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥി ഫിലിപ്പോസ് ഫിലിപ്പ്  പ്രസ്താവിച്ചു. ഫൊക്കാന പ്രസിഡന്റ് സജിമോൻ  ആന്റണിയുടെ നേതൃത്വത്തിലുള്ള  പ്രവർത്തനങ്ങൾക്ക് തുടർച്ചയായി, ലോകമലയാളികളും അമേരിക്കൻ/കാനഡാ മലയാളികളും നേരിടുന്ന വിവിധ വിഷയങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തുക എന്നതാണ് ഇന്റഗ്രിറ്റി ടീമിന്റെ മുഖ്യലക്ഷ്യം. യു.എസ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ അധികാരികളുമായി ബന്ധപ്പെട്ട് മലയാളി സമൂഹത്തിന്റെ താൽപര്യങ്ങൾ   പ്രതിനിധാനം ചെയ്യുമെന്ന് ഫൊക്കാനയുടെ മാണിക്യ പ്രവർത്തന പൈതൃകം ( നാൽപതു വർഷപ്രവർത്തന പൈതൃകം) കൈമുതലുള്ള ഫിലിപ്പോസ്  ഫിലിപ്പ് കൂട്ടിച്ചേർത്തു.

ഫൊക്കാന മുൻ പ്രസിഡൻറ് പോൾ കറുകപ്പള്ളി, മുൻ ഫൊക്കാനാ പ്രസിഡൻ്റ് മാധവൻ നായർ, ഫൊക്കാന സ്ഥാനാർത്ഥികളായ സന്തോഷ് നായർ ( ജനറൽ സെക്രട്ടറി), ആന്റോ വാർക്കി ( ട്രഷറർ ), ലിൻഡോ ജോളി(എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്) ജോസി കാരക്കാട്ട് (വൈസ് പ്രസിഡന്റ് ), സോണി അംബൂക്കെൻ - അസ്സോസിയേറ്റ് സെക്രട്ടറി, അപ്പുക്കുട്ടൻ പിള്ള (അസോസിയേറ്റ് ട്രഷറർ), അജി ഉമ്മൻ (അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി ),  ഗ്രേസ് മറിയാ ജോസഫ് (അഡിഷണൽ അസോസിയേറ്റ് ട്രഷറർ) ഷൈനി രാജു - വിമൻസ് ഫോറം ചെയർപേഴ്സൺ എന്നീ നേതാക്കളും സഹപ്രവർത്തകരും  നടവയലിൻ്റെ സ്ഥാനർത്ഥിത്വത്തെ സ്വാഗതം ചെയ്തു.
ശ്രി നടവയൽ ഫിലാഡൽഫിയ പമ്പ അസോസിയേഷന്റെ മുൻ ജനറൽ സെക്രട്ടറി ആയിരിന്നു. ഇപ്പോൾ പമ്പയിൽ സജീവ ആയിരിക്കുംമ്പോൾ തന്നെ മറ്റനേകം സംഘടനകളിലും പ്രവർത്തിക്കുന്നു . ന്യൂ ജേർസിയിലുള്ള നാമം സംഘടനയുടെ ആരംഭകാലം മുതൽ തന്നെ അതിൽ സജീവമാണ്.

ജോർജ് നടവയൽ; ജീവശാസ്ത്രം, വിദ്യാഭ്യാസശാസ്ത്രം, നേഴ്സിംഗ് എന്നിവയിൽ ബിരുദങ്ങൾ നേടിയിട്ടുണ്ട്. സാമൂഹ്യ ശാസ്ത്രത്തിലും വിദ്യാഭ്യാസ്സ ശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം. വിവിധ ക്രൈസ്തവ സഭാ സൗഹൃദം, സീറോ മലബാർ കമ്മ്യൂണിറ്റി, എക്യൂമെനിക്കൽ ശ്രദ്ധ, ഭാരത ദൈവദർശന താത്പര്യം, മത മൈത്രി, അമേരിക്കയുടെയും ഭാരതത്തിൻ്റെയും കൂട്ടായ്മ, മലയാള സ്വപനങ്ങൾ എന്നീ കാര്യങ്ങൾ ജോർജ് നടവയലിനെ ഫൊക്കാനാ പ്രവൃത്തക നിരയിൽ പ്രസക്തനക്കുന്നു. സാമൂഹ്യ പ്രവർത്തനം, സംഘടനാ പ്രവർത്തനം, അദ്ധ്യാപനം, ഗ്രാമീണ ബാങ്കിംഗ്, സഹരണ പ്രസ്ഥാനം, ഗ്രന്ഥശാല, നാടകകല, പത്രപ്രവർത്തനം, നേഴ്സിംഗ് സേവനവും ഇൻസ്പെക്ഷനും എന്നീ രംഗങ്ങ ളിലും;  കവിതകൾ, കഥകൾ, ഗാനങ്ങൾ, തിരനോവൽ, ലഘു നാടകങൾ, ലേഖനങ്ങൾ എന്നീ രചനാ രംഗങ്ങളിലും വ്യാപൃത ജീവിത മാണദ്ദേഹത്തിൻ്റേത്. മൂല്യവത്തായ സുഹൃത് സമ്പത്തിന്നുടമ.

കുറവിലങ്ങാട് ജന്മദേശം. കുറവിലങ്ങാട് സെൻ്റ് മേരീസ് ബോയ്സ് സ്കൂൾ, നടവയൽ സെൻ്റ് തോമസ് ഹൈസ്കൂൾ, കുറവിലങ്ങാട് ദേവമാതാ, സെൻ്റ് ജോസഫ്സ് ട്രൈയ്നിങ് കോളജ് മാന്നാനം, ഇന്ത്യാ ഗവണ്മെൻ്റ് റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ, ഗവണ്മെൻ്റ് ലോ കോളജ്  കോഴിക്കോട്, കാലിക്കട്ട് യൂണിവേഴ്സിറ്റി , ഗ്രാൻ്റ് കാന്യൻ യൂണിവേഴ്സിറ്റിഎന്നിവിടങ്ങളിൽ വിദ്യാഭ്യാസം. അമേരിക്കയിൽ വരുന്നതിനു മുമ്പ്, കേരളാ പബ്ളിക് സർവീസ് കമ്മീഷണിൽ സെക്ഷൻ ഓഫ്ഫീസ്സർ,  നടവയൽ സെൻ്റ് തോമസ് സ്കൂളിലും, റിയാദിലെ ഇന്ത്യൻ എംബസ്സി സ്കൂളിലും, ഫിലഡൽഫിയാ സ്കൂൾ ഡിസ്ട്രിക്ടിലും അദ്ധ്യാപകൻ,  സാംബ്രയിൽ ഇന്ത്യൻ എയർ ഫോഴ്സിൽ എഡ്യൂക്കേഷണൽ ഇൻസ്ട്രക്ടർ ട്രെയ്നി, വയനാട് ലൈബ്രറി ആൻ്റ് ലിറ്റററി കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെയും, വയനാട് ശാന്തിനികേതൻ എഡ്യൂക്കേഷണൽ കോ ഓപ്പാറേറ്റിവ് സൊസൈറ്റിയുടെയും ഡയറക്ടർ.

നിലവിൽ ഫൊക്കാനാ പത്രപ്രവർത്തക സമിതി അംഗം. ഫൊക്കാനായിൽ സ്പോക്സ് പേഴ്സണായിരുന്നിട്ടുണ്ട്. ലാനാ മുൻ വൈസ് പ്രസിഡൻ്റ്, മനീഷി ഡ്രാമ സ്കൂൾ ഡയറക്ടർ,  പമ്പാ മുൻ ജനറൽ സെക്രട്ടറി, ട്രൈസ്റ്റേറ്റ് കേരളാ ഫോറം മുൻ ചെയർമാൻ, മാപ് മുൻ ജോയിൻ്റ് സെക്രട്ടറി, ഇന്ത്യാ പ്രസ് ക്ലബ് ഫിലഡൽഫിയാ ചാപ്റ്റർ മുൻ പ്രസിഡൻ്റ്, പിയാനോ നേഴ്സിങ് ഓർഗനൈസേഷൻ മുൻ പ്രസിഡൻ്റ്, ഓർമാ ഇൻ്റർനാഷണൽ മുൻ പ്രസിഡൻ്റ്. ഫിലഡൽഫിയയിൽ ഔദ്യോഗിജക ജീവിതവും കുടുംബ ജീവിതവും.  
 

Join WhatsApp News
Tom Makrikalayil 2025-12-08 23:16:58
FOMA ആണെങ്കിലും കൊള്ളാം, FOKANA, LANA, പൂന, മറ്റ് തട്ടിക്കൂട്ട് മലയാളി സംഘടനകൾ, തട്ടിക്കൂട്ട് വേൾഡ് മലയാളി സംഘടനകൾ എല്ലാം ഒരുതരം ജനാധിപത്യം ഇല്ലായ്മ, സമവായം എന്ന പേരിൽ, ചില കിംഗ് മേക്കർമാർ സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്നതും ചില തട്ടിക്കൂട്ട് ഇലക്ഷനുകളും പേരിനുമാത്രം നടത്തുന്ന ഒരു രീതി മാറണം. മുൻപറഞ്ഞ സമാജങ്ങൾക്ക് അസോസിയേഷനുകൾക്ക്, അവരുടെ ഇലക്ഷണറികൾക്ക് ഒരു വിപ്ലവകരമായ മാറ്റം അനിവാര്യമാണ്.King makers കൊണ്ടുവരുന്ന സ്ഥാനാർത്ഥികളെ ഇനിമുതൽ ദയവായി തുരത്തുക തോൽപ്പിക്കുക. അവരുടെ സ്വൽപടിക്ക് നിൽക്കുന്നവരെയാണ് ഈ മേക്കർമാരായി ഓരോ പ്രസ്ഥാനത്തിൽ ഒളിഞ്ഞും ചരിഞ്ഞും പ്രവർത്തിക്കുന്നത്. അവര് പലപ്പോഴും പറയുന്നത് കേൾക്കാം " നമ്മുടെ പ്രസ്ഥാനം വരുത്തന്മാർക്ക് കൊടുക്കരുത്". " നമ്മൾ നിർദേശിക്കുന്നവരല്ലെങ്കിൽ" നമ്മളുടെ പ്രസ്ഥാന തകർന്നുപോകും തുലഞ്ഞു പോകും എന്നൊക്കെ. മിക്കവർക്കും പേടിയാണ്. ആ പേടി മാറ്റണം. അവരുടെ ആശിർവാദമില്ലാതെ നിന്നാലും താൻ ജയിക്കും എന്നുള്ള ആത്മവിശ്വാസത്തോടെ സ്ഥാനാർത്ഥിയായി നിൽക്കുക. ഇവിടെ മാത്തപ്പൻ പറഞ്ഞതിലും കാര്യമുണ്ട്. സത്യത്തിൽ ജോർജ് നടവയൽ ഒക്കെ ഒരു ഭാര്യയും ചേരാതെ അങ്ങ് സ്വതന്ത്രമായി നിൽക്കണമായിരുന്നു. സത്യത്തിൽ നടവയൽ മാതിരിയുള്ള വ്യക്തികൾ വെറും കമ്മറ്റി അംഗമായി അല്ല മത്സരിക്കേണ്ടത്.FOKANA പ്രസിഡണ്ട് ആയി തന്നെ അങ്ങ് നോമിനേഷൻ കൊടുത്തു മത്സരിക്കുക. King makers കുത്തക തകർക്കുക. ചിലരുടെ ശബ്ദം ഒക്കെ കേട്ടാൽ അലറുന്ന ഒരു മാക്രി മാതിരി ഉണ്ട്. അതേമാതിരി ബിഷപ്പൻ മാരെയും, സിനിമ തിരുമേനിമാരെയും പൂജാരികളെയും പൂജാരികളെയും Chummi കൊണ്ടുവരുന്നവരെ, അതായത് തോളെ കേറ്റി കൊണ്ടുവരുന്നവരെയും തോൽപ്പിച്ച് തുരത്തുക.
Pavam Mathappan 2025-12-08 22:07:03
ഒരു എഴുത്തുകാരൻ, ചുമ്മാ ഒരു മന്ത്ര മന്ത്ര ജാലക്കാരന്റെ നിർദ്ദേശം അനുസരിച്ച് ആശിർവാദം അനുസരിച്ച് ഏത് ടീമിലാണെങ്കിലും മത്സരിക്കുന്നത് ശരിയല്ല. സ്വയം അങ്ങ് മത്സരിക്കുക.അതാണ് ശരി. നാട്ടിലെ ഇത്തരം പ്രമാണികളെ മന്ത്രജാലക്കാരെ, ചുമ്മാ വാഗ്ദോരണി കൊണ്ട് മലർത്തിയടിക്കുന്ന ഇത്തരം മന്ത്രജാലക്കാരെ, ബിഷപ്പ് മാരെ, മറ്റു മതത്തിലെ വലിയ പൂജാരികളെ, മുസ്തകളെ, നാട്ടിലേക്ക് കേരള രാഷ്ട്രീയക്കാരെ, നാട്ടിലും അമേരിക്കയിലും എത്തുമ്പോൾ സ്വന്തം പോക്കറ്റിലെ കാശും മുടക്കി, മറ്റുള്ളവരുടെ പോക്കറ്റിൽ നിന്നും കാശും മുടക്കിപ്പിച്ച, സമയവും നഷ്ടമാക്കി, ഇപ്രകാരം പൊക്കിക്കൊണ്ട് നടക്കുന്നതും മറ്റും മറ്റും അമേരിക്കൻ മലയാളികൾക്കും പ്രവാസി മലയാളികൾക്കും, അവരുടെ കൂടെ നിന്ന്, ഫോട്ടോയെടുക്കുന്നതും, ഫേസ്ബുക്കിൽ ഷെയർ ചെയ്യുന്നതും, വാർത്തകൾ സൃഷ്ടിക്കുന്നതും ഒക്കെ ചിലരുടെ ഹോബിയായി തീർന്നിരിക്കുന്നു. . ഇപ്പോൾ ഇതാ കേൾക്കുന്നു ചില മുതിർന്ന മാധ്യമപ്രവർത്തകരും എഴുത്തുകാര്യം, ഇന്നലെ പൊട്ടിമുളച്ച മാധ്യമ കാരം എഴുത്തുകാരും ഇവരുടെയൊക്കെ ആശിർവാദം കിട്ടിയാലേ, അതായത് കേരളത്തിൽ നിന്ന് എത്തുന്ന ഇത്തരം പ്രമാണിമാരുടെ ആശിർവാദം കിട്ടിയാലേ നോമിനേഷൻ കൊടുക്കൂ എന്ന്. അത് മോശം. സ്ഥിരം തോറ്റു കൊണ്ടിരിക്കുന്ന തോൽപ്പിച്ചു കൊണ്ടിരിക്കുന്ന, ലീല മാരിയട്ടിനെ, ഒന്ന് ജയിപ്പിക്കു. അവരുടെ ടീമിൽ ദയവായി മുൻപറഞ്ഞ എഴുത്തുകാരൻ മത്സരിച്ചിരുന്നെങ്കിൽ നന്നായിരുന്നു. അപ്രകാരമെങ്കിലും ചാരത്തിൽ നിന്ന് അവരെയൊക്കെ - മാരിയട്ടിന്- ഒന്ന് പൊക്കിയെടുക്കാമായിരുന്നു. ഞാൻ പലപ്രാവശ്യം തോറ്റ പാവങ്ങളുടെ കൂടെയാണ്. നിങ്ങളൊക്കെ മനസ്സ് വെച്ചാൽ പലവട്ടം തോറ്റവരെ ഒരുവട്ടമെങ്കിലും ജയിപ്പിച്ചു വിടാം. . സ്ഥിരം തസ്തികകൾ മാറി കുത്തിയിരിക്കുന്നവരെയും, ചില സ്ഥിരം കിംഗ് മേക്കർസിനെയും ഒന്നും മാറ്റി നിർത്താം. ഒരു മെസ്സേജ് അങ്ങ് കൊടുക്ക്. എവിടെയും ജനാധിപത്യം കളിയാട്ട. കിംഗ് മേക്കേഴ്സ് ജനാധിപത്യത്തിന് എതിരായി നിൽക്കുകയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക