
I believe our Malayali audience will get a kick out of these old favorite songs which are an integral part of our common heritage. I hope this will be considered a Christmas offering for everyone.
Also, I wish you and your family a blessed Christmas and glorious New Year.
Best regards
Professor Joseph Cheruveli
നവംബർ 23, 2025-ഇൽ കേരളസമാജം, ന്യയോർക്ക് കുടുംബനിശ സംഘടിപ്പിച്ചപ്പോൾ അവതരിപ്പിച്ച "സംഗീത പുഷ്‌പാജ്‌ഞലി" ഇ-മലയാളി വായനക്കാരുമായി പങ്കിടാൻ സന്തോഷമുണ്ട്. . സിനിമാഗാനങ്ങളിൽ വർണ്ണിച്ചിരിക്കുന്ന ഇരുപത് പുഷ്പങ്ങളെപ്പറ്റിയുള്ള ചില വരികൾ പാടുകയാണിവിടെ. ഇങ്ങനെയുള്ള സമ്മേളനങ്ങളിൽ നമ്മളിൽ ഗൃഹാതുരതമുണർത്തുന്ന പാട്ടുകൾ കേൾക്കുക വളരെ സുഖകരമാണ്. നമ്മുടെ വീട്ടു മുറ്റത്തെ പൂന്തോട്ടത്തിൽ വിരിഞ്ഞു നിന്നിരുന്ന പുവ്വകളുടെ സുഗന്ധം പ്രവാസികളായ നമുക്കെല്ലാം ഈ വരികളിലൂടെ അനുഭവപ്പെടുന്നു. ഇതു പഴയകാല ഓർമ്മകളെ ഉണർത്താനുള്ള എന്റെ എളിയ ശ്രമമാണ്. സിനിമാഗാനങ്ങൾ നമുക്കെല്ലാം സുപരിചിതവും അതേസമയം കേൾക്കാൻ താല്പര്യവുമാണ്. ഇങ്ങനെയുള്ള കൂട്ടായ്മകളിൽ ഗൗരവതരമായ ഒരു പ്രഭാഷണത്തേക്കാൾ ഈ ഒരു പരിപാടി പരീക്ഷിച്ചുകൂടെയെന്ന എന്റെ ഒരു ചിന്തയുടെ സാക്ഷാത്കാരമാണിത്. ശബ്ദസുഷമയുള്ളവർക്ക് ഈ പരിപാടി കൂടുതൽ വിജയിപ്പിക്കാൻ കഴിയും. ഇനിയുള്ള സമ്മേളനങ്ങളിൽ ഇതേപോലെ വിനോദപരമായ പരിപാടികളുമായി വരാൻ സന്നദ്ധരായവർ ഉണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.
പഞ്ചശരന്റെ അഞ്ചു അമ്പുകളുടെ പേരുള്ള(അരവിന്ദം, അശോകം, പാരിജാതം, ചുതം, നവമാലിക) പൂവുകളിൽ നിന്ന് താമരെയപ്പറ്റി (അരവിന്ദം, അംബുജം, താമര) യേശുദാസ് പാടിയ പാട്ടുകളിലെ വരികൾ പാടാൻ ശ്രമിക്കാം.
താമര **ആദിമചൈതന്യ നാഭിയിൽ വിരിയുന്ന
ആയിരം ഇതളുള്ള താമരയിൽ
രചനാചതുരൻ ചതുർമുഖനുണർന്നു
താമരയെപ്പറ്റി ഇരയിമ്മൻ തമ്പിയുടെ പ്രസിദ്ധമായ താരാട്ടിൽ നിന്ന്
താമര **ഓമനത്തിങ്കൾ കിടാവോ -നല്ല
കോമളതാമരപൂവ്വോ -പൂവിൽ
നിറഞ്ഞ മധുവോ -പരി
പൂർണ്ണേന്ദു തന്റെ നിലാവോ
താമര **പണ്ട് പണ്ട് നിന്നെ കണ്ട നാളയാ
ഒരു പാട്ടു പാടാനറിയാത്ത
താമരാക്കിളി നീ...
താമര**പാവാടപ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ
താമരമൊട്ടായിരുന്നു നീ
ദാവുണി പ്രായത്തിൽ പാതി വിടർന്ന നീ
പൂഞ്ചേല പരുവത്തിൽ പൂവ്വായി
തേനുള്ളിൽ തുളുമ്പുന്ന പുവ്വായി
താമര**നീലജലാശയത്തിൽ ഹംസങ്ങൾ
നീരാടും പൂങ്കുളത്തിൽ
നീർപോളകളുടെ ലാളനമേറ്റൊരു
നീല താമര വിരിഞ്ഞു..
രാമപുരത്ത് വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ടിലും താമര വിടർന്നു വരുന്നു.
താമര**അന്തണനെക്കണ്ടിട്ടു സന്തോഷംകൊണ്ടോ തസ്യ ദൈന്യം
ചിന്തിച്ചിട്ടുള്ളിലുണ്ടായ സന്താപംകൊണ്ടോ
എന്തുകൊണ്ടോ ശൗരി കണ്ണുനീരണിഞ്ഞു, ധീരനായ
ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളൂ?
കുമാരനാശാന്റെ കരുണയിൽ നിന്ന് ….
അശോകം**ഉത്തരമഥുരാപുരിക്കുത്തരോപാന്തത്തിലുള്ള
വിസ്തൃതരാജവീഥിതൻ കിഴക്കരികിൽ,
കാളിമകാളും നഭസ്സെയുമ്മവെയ്ക്കും വെൺമനോജ്ഞ-
മാളികയൊന്നിന്റെ തെക്കേ മലർമുറ്റത്തിൽ,
വ്യാളീമുഖം വച്ചു തീർത്ത വളഞ്ഞ വാതിലാർന്നക-
ത്താളിരുന്നാൽ കാണും ചെറുമതിലിനുള്ളിൽ,
ചിന്നിയ പൂങ്കുലകളാം പട്ടുതൊങ്ങൽ ചൂഴുമൊരു
പൊന്നശോകം വിടർത്തിയ കുടതൻ കീഴിൽ,
വയലാറിന്റെ രചനയിൽ പിറന്ന ഒരു മനോഹരഗാനം ...
പാരിജാതം** പാരിജാതം തിരുമിഴി തുറന്നു
പവിഴമുന്തിരി പൂത്തുവിടർന്നു
നീലോല്പലമിഴി നീലോല്പലമിഴി
നീ മാത്രമെന്തിനുറങ്ങി
ഓ എൻ വിയുടെ രചനയിൽ പിറന്ന ഒരു ഗാനം. ഇതിൽ ചൂതം അതായത് മാമ്പുവിന്റെപ്പറ്റി പാടുന്നു.
ചൂതം /മാമ്പൂ **മാണിക്യവീണയുമായെൻ മനസ്സിന്റെ -താമര
പൂവിലുണർന്നവളെ
പാടുകില്ലേ, വീണ മീട്ടുകില്ലേ
നിന്റെ വേദന എന്നോട് ചൊല്ലുകില്ലേ -ഒന്ന് മിണ്ടുകില്ലേ
മഞ്ഞു പൊഴിഞ്ഞല്ലോ മാമ്പൂ പൊഴിഞ്ഞല്ലോ
പിന്നെയും പൊൻവെയിൽ വന്നല്ലോ
നവമാലിക**
മധുമാസമായല്ലോ മലർവാടിയിൽ
മന്ത്രകോടിയുമായി സന്ധ്യാവധു വന്നു
മാറത്തു ചാർത്തുന്നു നവമാലിക
ആമ്പൽ**
അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം
അന്ന് നമ്മൾ ഒന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം
സൂര്യകാന്തി **
സുറുമയെഴുതിയ മിഴികളെ
പ്രണയമധുര തേൻ തുളുമ്പും
സൂര്യകാന്തി പൂക്കളെ ..
സുറുമയെഴുതിയ മിഴികളെ
നിശാഗന്ധി**
നിലാവിന്റെ നാട്ടിലെ
നിശാഗന്ധി പൂത്തല്ലോ
കളിക്കൂട്ടുകാരനെ മറന്നുപോയോ
തുമ്പ**
തുമ്പി തുമ്പി വാ വാ
ഈ തുമ്പ തണലിൽ വാ വാ
മുല്ല ** ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ
കുടമുല്ലപ്പൂവിരിഞ്ഞൂ
അതിലായിരമാശകളാലൊരു പൊൻവലനെയ്യും
തേൻവണ്ടു ഞാൻ
അലരേ തേൻവണ്ടു ഞാൻ
ശംഖുപുഷ്പം **
ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ
ശകുന്തളേ നിന്നെ ഓർമ്മവരും
ശാരദ സന്ധ്യകൾ മരവുരി ചൊറിയുമ്പോൾ
ശകുന്തളേ നിന്നെ ഓർമ്മവരും
പാലപ്പൂവ്**
ഏഴാം കടലിന്നക്കരെയുണ്ടൊരു ഏഴിലംപാല
സാഗരകന്യക നട്ടുവളർത്തിയ ഏഴിലംപാല
സാഗരകന്യക നട്ടുവളർത്തിയ ഏഴിലംപാല
കനകാംബരം**
കരിമുകിൽ കാട്ടിലെ
രജനി തൻ വീട്ടിലെ
കനകാംബരങ്ങൾ വാടി
കടത്തുവള്ളം യാത്രയായി യാത്രയായി
കരയിൽ നീ മാത്രമായി
തൊട്ടാവാടി **
അന്ന് നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല
അന്ന് നിന്റെ കവിളിത്ര ചുമന്നിട്ടില്ല
പൊട്ടുകുത്താനറിയില്ല കണ്ണെഴുതാനാറിയില്ല
എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി -
ഒരു തൊട്ടാവാടി കരളുള്ള പാവാടക്കാരി
ചെത്തി മന്ദാരം തുളസി **
ചെത്തി മന്ദാരം തുളസി
പിച്ചക മാലകള്‍ ചാര്‍ത്തി
ഗുരുവായൂരപ്പാ നിന്നെ
കണി കാണേണം
(ചെത്തി..)
മയില്‍പ്പീലി ചൂടിക്കൊണ്ടും
മഞ്ഞത്തുകില്‍ ചുറ്റിക്കൊണ്ടും
മണിക്കുഴലൂതിക്കൊണ്ടും
കണി കാണേണം (മയില്‍..)
(ചെത്തി..)
അഗതിയാമടിയന്റെ
അശ്രു വീണു കുതിര്‍ന്നോരീ
അവില്‍പ്പൊതി കൈക്കൊള്ളുവാൻ
കണി കാണേണം (അഗതി..)
(ചെത്തി..)
എന്നെ കേട്ടുകൊണ്ടിരുന്ന എല്ലാവർക്കും നന്ദി. പൂക്കൾ ആരാമത്തിന്റെ രോമാഞ്ചങ്ങൾ ആണ്. ഇനിയും ധാരാളം പൂവ്വുകൾ തലയാട്ടി നിൽക്കുന്നു. അതേസമയം കുമാരനാശാന്റെ വീണപൂവ് എന്ന കവിതയിലെ വരിയും ഓർമ്മ വരുന്നു. "കണ്ണേ മടങ്ങുക കരിഞ്ഞുമലിഞ്ഞുമണ്ണാകുമീ മലര് വിസ്മൃതമാകുമിപ്പോൾ". അതെ പൂവിന്റെ ജന്മം പോലെ തന്നെ മനുഷ്യജന്മവും. സമയം വരുമ്പോൾ വിസ്മൃതമാകുക. അതിനിടയിലുള്ള ജീവിതം സമ്പന്നമാക്കുക, നന്മനിറഞ്ഞതാക്കുക.
ഇ-മലയാളിയുടെ എല്ലാ വായനക്കാർക്കും അനുഗ്രഹപ്രദമായ കൃസ്തുമസ്സും ഐശ്വര്യസമൃദ്ധമായ ഒരു പുതുവർഷവും നേരുന്നു.