Image

ലെറ്റീഷ്യ ജെയിംസിനെതിരെ തട്ടിപ്പു കേസിൽ കുറ്റം ചുമത്താൻ ഫെഡറൽ ഗ്രാൻഡ് ജൂറി വിസമ്മതിച്ചു (പിപിഎം)

Published on 05 December, 2025
ലെറ്റീഷ്യ ജെയിംസിനെതിരെ തട്ടിപ്പു കേസിൽ കുറ്റം ചുമത്താൻ ഫെഡറൽ ഗ്രാൻഡ് ജൂറി വിസമ്മതിച്ചു (പിപിഎം)

പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിനു ശിക്ഷ വാങ്ങി കൊടുത്ത ചരിത്രമുള്ള ന്യൂ യോർക്ക് അറ്റോണി ജനറൽ ലെറ്റീഷ്യ ജെയിംസിനെതിരെ തട്ടിപ്പു കേസിൽ കുറ്റം ചുമത്താൻ ഫെഡറൽ ഗ്രാൻഡ് ജൂറി വിസമ്മതിച്ചു. ട്രംപ് ഭരണകൂടത്തിനു തിരിച്ചടിയായ തീർപ്പിനെതിരെ അപ്പീൽ പോകുമെന്നു യുഎസ് അറ്റോണി ജനറൽ പാം ബോണ്ടി അറിയിച്ചു.

മോർട്ടഗേജ് തട്ടിപ്പു നടത്തി എന്ന കേസിൽ രണ്ടു കുറ്റാരോപണങ്ങൾ നേരിട്ട ജെയിംസിനു (67)  ശിക്ഷിക്കപ്പെട്ടാൽ 60 വർഷം വരെ തടവ് ശിക്ഷ ലഭിക്കാൻ ഇടയുണ്ടായിരുന്നു. അവരെ പ്രോസിക്യൂട്ട് ചെയ്യാൻ ട്രംപ് തിരക്കിട്ടു നിയമിച്ച ലിൻഡ്‌സെ ഹാലിഗന് അതിനുള്ള അധികാരമില്ലെന്നു ജൂറി നേരത്തെ കണ്ടിരുന്നു.  

പകരം മിസൂറിയിൽ നിന്നു കൊണ്ടുവന്ന ഫെഡറൽ പ്രോസിക്യൂട്ടർ റോജർ കെല്ലർ സമർപ്പിച്ച പുതുക്കിയ കുറ്റാരോപണങ്ങൾ ജൂറി സ്വീകരിച്ചില്ല.

ജൂറി തീരുമാനം കേസിന്റെ അവസാനം ആയിരിക്കണമെന്നു ഡെമോക്രാറ്റിക് അഭിഭാഷകൻ ആബെ ലോവൽ പറഞ്ഞു. അപ്പീൽ പോകുന്നത് നിയമവാഴ്ചയുടെ നേരെയുള്ള ഞെട്ടിക്കുന്ന ആക്രമണമാവും. നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ മേലുള്ള കടുത്ത പ്രഹരവും.

Jury declines to indict Letitia James 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക