
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമായിരുന്നു 'ദ ഗേൾഫ്രണ്ട്' ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. പ്രണയകഥ പറയുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് രാഹുൽ രവീന്ദ്രൻ ആണ്.
രശ്മികയെയും ദീക്ഷിത് ഷെട്ടിയെയും കൂടാതെ അനു ഇമ്മാനുവൽ, റാവു രമേശ്, രോഹിണി എന്നിവരും ചിത്രത്തിലുണ്ട്. അല്ലു അരവിന്ദിന്റെ അവതരണത്തിൽ ഗീത ആർട്സ്, മാസ് മൂവി മേക്കേഴ്സ്, ധീരജ് മൊഗിലിനേനി എന്റർടൈൻമെന്റ് എന്നിവയുടെ ബാനറുകളിൽ ധീരജ് മൊഗിലിനേനിയും വിദ്യാ കോപ്പിനീടിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.