Image

'ഡ്രാമ ഇവിടെയില്ല'; 'ആരുടെയും സഹതാപം തേടുന്നില്ല"; കുറിപ്പുമായി രാജിന്റെ മുൻപങ്കാളി, സമാന്തയ്‌ക്കെതിരെ പഴയ സുഹൃത്ത്

രഞ്ജിനി രാമചന്ദ്രൻ Published on 04 December, 2025
 'ഡ്രാമ ഇവിടെയില്ല'; 'ആരുടെയും സഹതാപം തേടുന്നില്ല"; കുറിപ്പുമായി രാജിന്റെ മുൻപങ്കാളി, സമാന്തയ്‌ക്കെതിരെ പഴയ സുഹൃത്ത്

നടി സമാന്ത രൂത്ത് പ്രഭുവും സംവിധായകൻ രാജ് നിദിമോരുവും തമ്മിലുള്ള രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് രാജിന്റെ മുൻ പങ്കാളി ശ്യാമലി ഡേ രംഗത്തെത്തി. സമാന്തയുമായുള്ള രാജിന്റെ ബന്ധമാണ് തൻ്റെ ജീവിതം തകർത്തതെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളെ തുടർന്ന് സമാന്ത കടുത്ത സൈബർ ആക്രമണം നേരിടുന്ന സാഹചര്യത്തിലാണ് ശ്യാമലിയുടെ പ്രതികരണം. രാജ് നിയമപരമായി വിവാഹബന്ധം വേർപെടുത്തിയിട്ടില്ലെന്ന ആരോപണത്തോട് ശ്യാമലി പ്രതികരിച്ചിട്ടില്ല.

ശ്യാമലി തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച ദീർഘമായ കുറിപ്പിൽ, താൻ ആരുടെയും ശ്രദ്ധയോ സഹതാപമോ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി. "ഡ്രാമ, ബ്രേക്കിങ് ന്യൂസ് നോക്കി വരുന്നവരോട്. നിങ്ങൾക്കത് ഇവിടെ കാണാൻ കഴിയില്ല," എന്ന് അവർ കുറിച്ചു. നിലവിൽ തൻ്റെ ജ്യോതിഷ് ഗുരുവിന് കാൻസർ സ്ഥിരീകരിച്ചതിനാൽ പൂർണ്ണ ശ്രദ്ധ അക്കാര്യത്തിലാണെന്നും, പൊതു ഇടമായ തൻ്റെ പേജ് വൃത്തിയായി സൂക്ഷിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.

അതേസമയം, സമാന്തയുടെ മുൻ മേക്കപ്പ് ആർട്ടിസ്റ്റും സുഹൃത്തുമായിരുന്ന സദ്‌ന സിംഗും നടിക്കെതിരെ രംഗത്തുവന്നത് അഭ്യൂഹങ്ങൾ വർദ്ധിപ്പിച്ചു. സമാന്തയുടെ ചിത്രത്തിനൊപ്പം 'ഇരയായി അഭിനയിക്കുന്ന വില്ലൻ' എന്ന ക്യാപ്ഷനോടെ സദ്‌ന പങ്കുവെച്ച സ്റ്റോറി സൈബർ ഇടങ്ങളിൽ ചർച്ചയായി. ഇതിനെത്തുടർന്ന്, സദ്‌നയ്ക്ക് നേരെ സമാന്തയുടെ ആരാധകരുടെ ഭാഗത്തുനിന്ന് വലിയ സൈബർ ആക്രമണം ഉണ്ടായതായും റിപ്പോർട്ടുണ്ട്. ഡിസംബർ ഒന്നിന് കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തിൽ വെച്ചാണ് സമാന്തയും രാജ് നിദിമോരുവും വിവാഹിതരായത്.

 

 

English summary:

No drama here'; 'Not seeking anyone's sympathy'; Raj's ex-partner posts a note, old friend turns against Samantha

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക