
റെജൈന: കാനഡയില്‍ ഇന്ത്യന്‍ യുവതിയെ കാണാതായി. സസ്കച്വാനിലെ നോര്‍ത്ത് ബാറ്റില്‍ഫോര്‍ഡില്‍ നിന്ന് ഹര്‍ദീപ് കൗറിനെയാണ് കാണാതായത്. 2025 നവംബര്‍ 29-ന് രാവിലെ 8:30ന് സെന്റ് ലോറന്റ് ഡ്രൈവില്‍ വെച്ചാണ് ഹര്‍ദീപിനെ അവസാനമായി കണ്ടതെന്ന് പോലീസ് അറിയിച്ചു. യുവതിയുടെ തിരോധാനത്തില്‍ ആശങ്കയുണ്ടെന്നും എത്രയും പെട്ടെന്ന് കണ്ടെത്താന്‍ പൊതുജനങ്ങള്‍ സഹായിക്കണമെന്ന് ബാറ്റില്‍ഫോര്‍ഡ്സ് ആര്.സി.എം.പി അഭ്യര്‍ഥിച്ചു.
ഹര്‍ദീപ് കൗറിന് 20 വയസ്സാണ് പ്രായം. ഉയരം 5 അടി 4 ഇഞ്ചും ഭാരം 120 പൗണ്ടുമാണ് (ഏകദേശം 54.4 കിലോഗ്രാം). തവിട്ടുനിറമുള്ള കണ്ണുകളും ഇടത്തരം നീളമുള്ള കറുത്ത മുടിയുമാണുളളത്. ഹര്‍ദീപ് കൗറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബാറ്റില്‍ഫോര്‍ഡ്സ് ആര്.സി.എം.പി.യുമായി ബന്ധപ്പെടണമെന്നും അറിയിച്ചു.