
ന്യൂ ജഴ്സി : ഡബ്ലിയൂഎംസി അമേരിക്ക റീജിയന്റെ ആഭിമുഖ്യത്തില്‍ ശ്രീ പി ടി തോമസ് നയിക്കുന്ന ടാക്സ് സെമിനാര്‍ ഡിസംബര്‍ നാലു വ്യാഴാഴ്ച സൂം മീറ്റിംഗ് മുഖേനെ വൈകുന്നേരം എട്ടു മണിക്ക് സംഘടിപ്പിച്ചിരിക്കുന്നു.
'ബിഗ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ടാക്സ് ആക്ട് ' എന്ന വിഷയത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന സെമിനാറില്‍ പുതിയ ടാക്സ് നിയമങ്ങള്‍, ഡിഡക്ഷന് , ക്രെഡിറ്റ് മുതലായവയാണ് പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍.
ചോദ്യ ഉത്തരത്തിനുള്ള അവസരവും പ്രോഗ്രാമില്‍ ഉണ്ടായിരിക്കും.
WMC അമേരിക്ക റീജിയന് ചെയര്മാന് ജേക്കബ് കുടശ്ശനാട്, പ്രസിഡന്റ് ജിനേഷ് തമ്പി, സെക്രട്ടറി എമി ഉമ്മച്ചന്, ട്രഷറര്‍ ബാബു ചാക്കോ , വിപി അഡ്മിന് സക്കറിയ മത്തായി എന്നിവരോടൊപ്പം മറ്റു എക്സിക്യൂട്ടീവ് , ഫോറം പ്രതിനിധികളാണ് പരിപാടിയുടെ വിജയത്തിനായി ചുക്കാന്‍ പിടിക്കുന്നത്.
പ്രോഗ്രാമിന് WMC ഗ്ലോബല്‍ ചെയര്മാന് ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, പ്രസിഡന്റ് ബേബി മാത്യു സോമതീരം, ജനറല്‍ സെക്രട്ടറി മൂസ കോയ, ഗ്ലോബല്‍ ഗുഡ് വില്‍ അംബാസഡര്‍ ജോണി കുരുവിള, ട്രഷര്‍ തോമസ് ചെല്ലേത് എന്നിവര്‍ വിജയാശംസകള്‍ അറിയിച്ചു.
WMC അമേരിക്ക റീജിയന് വനിതാ ഫോറം സെക്രട്ടറി ഡോ ചാരി വണ്ടന്നൂര്‍ സെമിനാറില്‍ എം സി കര്‍ത്തവ്യം നിര്‍വഹിക്കും.
WMC അമേരിക്ക റീജിയന്, പ്രവാസി സമൂഹത്തിനു ഉപകാരപ്രദമായ ഇത്തരം വിജ്ഞാനപ്രദമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് പ്രസിഡന്റ് ജിനേഷ് തമ്പി അഭിപ്രായപ്പെട്ടു.