Image

ഇസ്ലാമിക തീവ്രവാദ വികസന ലക്ഷ്യങ്ങൾ ലോകത്തിനു ഭീഷണിയാണെന്ന് റുബിയോ (പിപിഎം)

Published on 04 December, 2025
ഇസ്ലാമിക തീവ്രവാദ വികസന ലക്ഷ്യങ്ങൾ ലോകത്തിനു ഭീഷണിയാണെന്ന് റുബിയോ (പിപിഎം)

ഇസ്‌ലാമിക തീവ്രവാദികൾ കൂടുതൽ ഭൂപ്രദേശങ്ങളെയും ജനങ്ങളെയും നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നത് ലോകം അടിയന്തരമായി നേരിടുന്ന ഭീഷണിയാണെന്നു യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ.

നൈജീരിയയിലും ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും ക്രിസ്ത്യാനികളെ ആക്രമിക്കുന്നവരെ നിയന്ത്രിക്കയും അവർക്കു പണം കൊടുക്കയും ചെയ്യുന്നവർക്കു യുഎസ് വിസകൾ നിയന്ത്രിക്കുമെന്നു റുബിയോ ഫോക്സ് ന്യൂസിൽ പറഞ്ഞു.

യുഎസ് ഭൂഗോളത്തിലെ തിന്മയുടെ പ്രധാന ഉറവിടമാണെന്നു ഇസ്ലാമിക ഭീകരർ കരുതുന്നു എന്നതാണ് അമേരിക്ക നേരിടുന്ന വലിയ ഭീഷണിയെന്നു റുബിയോ ചൂണ്ടിക്കാട്ടി. "ലോകത്തിന്റെ ഏതെങ്കിലും ഒരു ഭാഗം കീഴടക്കി കാലിഫേറ്റ് ഉണ്ടാക്കി തൃപ്തിപ്പെടാൻ അവർ തയാറല്ല. അവർക്കു വികസിക്കണം. കൂടുതൽ ഭൂപ്രദേശങ്ങളും ജനങ്ങളെയും നിയന്ത്രിക്കുന്ന വിപ്ലവമാണ് അവരുടെ ലക്‌ഷ്യം.

"അത് ലോകം നേരിടുന്ന അടിയന്തര സ്വഭാവമുളള ഭീഷണിയാണ്. പ്രത്യേകിച്ച് യുഎസിന്."

വ്യത്യസ്‌ത സംസ്കാരങ്ങളെയും സമൂഹങ്ങളെയും നിയന്ത്രിക്കാൻ ഭീകരാക്രമണവും കൊലയും നടത്താൻ ഇസ്‌ലാമിസ്റ്റുകൾ തയാറാണെന്നു റുബിയോ പറഞ്ഞു. "ഇസ്‌ലാമിക തീവ്രവാദികൾക്ക് പടിഞ്ഞാറിന്റെ മേൽ കണ്ണുണ്ട്. യുഎസ്, യൂറോപ്പ് എല്ലാം അവരുടെ ലക്ഷ്യമാണ്. ഇറാനെ പോലുള്ളവർ ഭീകരാക്രമണമോ കൊലയോ എന്തും ചെയ്യാൻ തയാറാണ്."  

Rubio warns of 'imminent threat' from radical Islam

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക