
യൂണിവേഴ്സിറ്റി ഓഫ് ഡെലവെയർ വിദ്യാർഥിയായ പാക്കിസ്ഥാനി കുടിയേറ്റക്കാരനെ മാരകായുധങ്ങളുമായി അറസ്റ്റ് ചെയ്തു. ലുക്മാൻ ഖാൻ (25) പിടിയിലാകുമ്പോൾ അദ്ദേഹത്തിന്റെ കാറിൽ തോക്കുകളും തിരകളും ശരീര കവചവും ഉണ്ടായിരുന്നു.
'എല്ലാവരെയും കൊന്നൊടുക്കുക,' എന്നും 'രക്തസാക്ഷിത്വം കൈവരിക്കുക' എന്നും എഴുതിയ മാനിഫെസ്റ്റോയും കണ്ടെടുത്തു. അതിനായി സ്കൂൾ ക്യാമ്പസിൽ കൂട്ടക്കൊല നടത്തണം എന്ന ചിന്തയും കുറിപ്പുകളിൽ വ്യക്തമായി.
അറസ്റ്റിനു ശേഷം ഖാന്റെ വിൽമിംഗ്ടണിലെ വീട്ടിൽ പോലീസ് തിരച്ചിൽ നടത്തിയപ്പോൾ മറ്റനേകം ആയുധങ്ങളും കണ്ടെടുത്തു. രണ്ടാമതൊരു ഗ്ലോക്ക് പിസ്റ്റൽ, എ ആർ-സ്റ്റൈൽ റൈഫിൾ എന്നിവ അതിൽ പെടുന്നു. പിസ്റ്റലിൽ ഘടിപ്പിച്ചിരുന്ന നിയമവിരുദ്ധമായ ഉപകരണം കൊണ്ട് മിനിറ്റിൽ 1,200 റൗണ്ട് വെടിവയ്ക്കാവുന്ന ഓട്ടോമാറ്റിക് മെഷീൻ ഗണ്ണായി പിസ്റ്റലിനെ മാറ്റാൻ കഴിയുമായിരുന്നു.
നവംബർ 24 അർധരാത്രിയാണ് ഖാനെ അറസ്റ്റ് ചെയ്തത്. ഒരു പാർക്കിൽ പിക്കപ് ട്രക്ക് ദീർഘനേരം പാർക്ക് ചെയ്തിരുന്നതു കണ്ടു സംശയം തോന്നിയപ്പോൾ പോലീസ് പരിശോധന നടത്തിയപ്പോൾ .357 ഗ്ലോക്ക് പിസ്റ്റൽ, നിരവധി 27-റൗണ്ട് തിരകൾ, ശരീര കവചം എന്നിവ കണ്ടെത്തി. പിസ്റ്റൽ സെമി-ഓട്ടോമാറ്റിക് റൈഫിളായി മാറുന്ന കിറ്റ് ഘടിപ്പിച്ചിരുന്നു. ഒരു ആയുധവും റജിസ്റ്റർ ചെയ്തിരുന്നില്ല.
ഖാന്റെ പെരുമാറ്റം സംശയകരമായി തോന്നിയെന്നും പോലീസ് പറയുന്നു. തുടർന്നായിരുന്നു അറസ്റ്റ്.
ആയുധങ്ങൾ ഉപയോഗിക്കാനുളള വിശദപരിപാടികൾ കുറിച്ചിട്ടിരുന്ന നോട്ട് ബുക്കും പോലീസ് കണ്ടെടുത്തു. തന്റെ മുൻ സ്കൂൾ ക്യാമ്പസിലെ പോലീസ് വകുപ്പായിരുന്നു ഖാന്റെ ലക്‌ഷ്യം. അതിന്റെ ആസ്ഥാനവും പ്രവേശനമാർഗവും പുറത്തിറങ്ങാനുള്ള വഴിയും അടയാളപ്പെടുത്തിയ മാപ്പും ഉണ്ടായിരുന്നു. ഒരു പോലീസ് ഓഫിസറുടെ പേരും എഴുതിയിരുന്നു.
"എല്ലാവരെയും കൊല്ലുക -- രക്തസാക്ഷിത്വം കൈവരിക്കുക" എന്നിങ്ങനെയുള്ള കുറിപ്പുകളും കണ്ടെടുത്തു.
ഖാന്റെ പ്രകോപനം വ്യക്തമല്ലെങ്കിലും അയാൾ പോലീസിനോടു പറഞ്ഞത് രക്ത സാക്ഷിത്വം ഏറ്റവും വലിയ മഹത്വമാണ് എന്നാണ്.
പാകിസ്ഥാനിൽ ജനിച്ച ഖാൻ യുഎസ് പൗരനാണെന്നു ന്യൂ കാസിൽ പോലീസ് പറഞ്ഞു. യുവാവായപ്പോൾ യുഎസിൽ എത്തി എന്നാണ് രേഖ.
വൈറ്റ് ഹൗസിനു സമീപം രണ്ടു നാഷണൽ ഗാർഡുകളെ അഫ്ഘാൻ വംശജൻ വെടിവച്ചതിനു പിന്നാലെ 19 രാജ്യങ്ങളിലെ പൗരന്മാർക്കു പ്രസിഡന്റ് ട്രംപ് വിലക്കേർപ്പെടുത്തിയെങ്കിലും ഭീകരവാദത്തിന്റെ തറവാടായ പാക്കിസ്ഥാന് ആ നിരോധനം ഉണ്ടായിട്ടില്ല.
ജയിലിൽ കഴിയുന്ന ഖാന്റെ മേൽ ചുമത്തിയ ഏക കുറ്റം നിയമവിരുദ്ധമായി യന്ത്രത്തോക്കു കൈവശം വച്ച് എന്നതാണ്.
തികഞ്ഞ ഭാഗ്യം കൊണ്ടാണ് വലിയൊരു ആക്രമണം ഒഴിവായതെന്നു പോലീസ് പറയുന്നു.
Pak national held in US with massive arms cache