
പ്രണവം മൊഴിയും പോൽ നിൻ സ്നേഹം
ശാന്തമാം പുലർകാലം പോൽ
മൗനത്തിൽ വിടരും പൂവു പോൽ
തേടുന്ന ശാന്തമാം ഇടം നീ......
നിന്നിലായ് തീരുന്ന പ്രാണൻ എൻ്റേത്
നിൻ നിർവൃതി എൻ മറുപാതി
പ്രപഞ്ചം ഒന്നായി തേടുമ്പോൾ
നീ എൻ പരമപൊരുളിൻ വെളിച്ചം
ഏതു ഭൂമിയിലെ വെളിച്ചം നീ
ഏതു സ്വപ്നത്തിൻ നിറമാണു നീ
തെളിയുന്ന സ്നേഹത്തിൻ തൂവെൺമ .....