Image

മാഗ് തിരഞ്ഞെടുപ്പ്: ഷിനു എബ്രഹാം 'ടീം യുണൈറ്റഡി'നൊപ്പം; കലാ-സംഘാടന മികവ് കരുത്താകും

അജു വാരിക്കാട് Published on 04 December, 2025
മാഗ് തിരഞ്ഞെടുപ്പ്: ഷിനു എബ്രഹാം 'ടീം യുണൈറ്റഡി'നൊപ്പം; കലാ-സംഘാടന മികവ് കരുത്താകും

ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷന്റെ (MAGH) 2026-ലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പിൽ, റോയ് മാത്യു നയിക്കുന്ന 'ടീം യുണൈറ്റഡ്' (Team United) പാനലിൽ നിന്ന് പ്രമുഖ കലാകാരനും സംഘാടകനുമായ ഷിനു എബ്രഹാം ജനവിധി തേടുന്നു.

പ്രൊഫഷണൽ സൗണ്ട് എഞ്ചിനീയറും ഗായകനുമായ ഷിനു, ഹൂസ്റ്റണിലെ സാംസ്കാരിക കൂട്ടായ്മകളിൽ സജീവമാണ്. 2019-ൽ മാഗ് പ്രോഗ്രാം കോർഡിനേറ്ററായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ട്രൈസ്റ്റേറ്റ് കേരളാ ഫോറം പ്രോഗ്രാം കോർഡിനേറ്റർ, ഫിലാഡൽഫിയ എക്യുമെനിക്കൽ കൗൺസിൽ (3 വർഷം) ക്വയർ കോർഡിനേറ്റർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

'സരഗം ഹൂസ്റ്റൺ ബാൻഡ്' ഉടമയായ ഷിനു, കലാകാരനെന്ന നിലയിൽ സമൂഹത്തിൽ സുപരിചിതനാണ്. 2017-2018 കാലയളവിൽ സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് ചർച്ച് മാനേജിംഗ് കമ്മിറ്റി മെമ്പറായും ഫണ്ട് റൈസിംഗ് കോർഡിനേറ്ററായും സജീവമായിരുന്നു. സൗഹാർദ്ദപരമായ പെരുമാറ്റവും വിശ്വസ്തതയും ബഹുമുഖ പ്രതിഭയുമുള്ള (Harmonious, trustworthy, and versatile performer) ഷിനു എബ്രഹാമിന്റെ സാന്നിധ്യം 'ടീം യുണൈറ്റഡിന്' പുതിയ ഊർജ്ജം നൽകുന്നു.

തിരഞ്ഞെടുപ്പ് വിവരങ്ങൾ: റോയ് മാത്യു (പ്രസിഡന്റ്), ക്ലാരമ്മ മാത്യൂസ് (ട്രസ്റ്റി ബോർഡ്)  എന്നിവർ നേതൃത്വം നൽകുന്ന പാനലിൽ  വിനോദ് ചെറിയാൻ, സന്തോഷ് ആറ്റുപുറം, ഡോ. സുബിൻ ബാലകൃഷ്ണൻ, ജീവൻ സൈമൺ, സാജൻ ജോൺ, മൈക്കിൾ ജോയ്, ഷനു എബ്രഹാം, സുനിൽ തങ്കപ്പൻ, അനില സന്ദീപ്, അമ്പിളി ആന്റണി, ബിജു ശിവൻ, ബനീജ ചെറു, ജിൻസ് മാത്യു, ഡെന്നിസ് മാത്യു തുടങ്ങിയ പ്രഗത്ഭർ അണിനിരക്കുന്നു.    2025 ഡിസംബർ 13-ന് ശനിയാഴ്ച സ്റ്റാഫോർഡ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഹാളിൽ (2411 5th St, Stafford, TX 77477) വെച്ചാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക