
യുഎസ് ഡോളറിനെതിരേ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ട് ഇന്ത്യന്‍ രൂപ. ഇന്നു രാവിലെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറിനെതിരെ ഇതാദ്യമായി 90 രൂപയെന്ന നിര്‍ണായക നില മറികടന്നു. ബുധനാഴ്ച വ്യാപാരം ആരംഭിച്ചയുടനെ രൂപയുടെ മൂല്യം 90.14 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി.
അതേസമയം രൂപയുടെ മൂല്യത്തകര്‍ച്ച പ്രവാസികളെ ആവേശത്തിലാക്കിയിട്ടുണ്ട്. വിദഗ്ധരുടെ വിലയിരുത്തലില്‍ പ്രവാസികളുടെ നാട്ടിലേയ്ക്കുള്ള പണമയക്കല്‍ കുതിക്കാം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു .
ഡോളറിന്റെ ഡിമാന്‍ഡ് കൂടിയതും വിപണിയില്‍നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുന്നതും ഇന്ത്യ-യുഎസ് വ്യാപാര ഇടപാടുകളിലെ അനിശ്ചിതത്വവുമാണ് തകര്‍ച്ചയുടെ പ്രധാന കാരണം. ഊഹക്കച്ചവടക്കാര്‍ തുടര്‍ച്ചയായി ഡോളര്‍ വാങ്ങിക്കൂട്ടുന്നതും രൂപയ്ക്ക് സമ്മര്‍ദമായി.
ഡോളറിനെതിരെ 89.96 രൂപ നിലവാരത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ ക്ലോസിങ്. തിങ്കളാഴ്ചയാകട്ടെ 89.53 രൂപയുമായിരുന്നു മൂല്യം.