Image

സെൻ്റ് മേരീസ് ജാക്സൺ ഹൈറ്റ്സ് സണ്ടേസ്കൂളിന് മെത്രാപ്പോലീത്തയുടെ അനുമോദനം

Published on 03 December, 2025
സെൻ്റ് മേരീസ് ജാക്സൺ ഹൈറ്റ്സ് സണ്ടേസ്കൂളിന് മെത്രാപ്പോലീത്തയുടെ അനുമോദനം

 

ജാക്സൺ ഹൈറ്റ്സ് സെൻ്റ് മേരീസ് ഓർത്തഡോക്സ് ഇടവകയുടെ സണ്ടേസ്കൂൾ ഈ വർഷവും ഏരിയാതല മത്സരങ്ങളിൽ എല്ലാ ഐറ്റങ്ങളിലും സമ്മാനം നേടി. ഭദ്രാസന തലത്തിൽ നടന്ന ക്വിസ് മത്സരങ്ങളിൽ ലഭിച്ച ട്രോഫി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാസ് മാർ നിക്കളോവാസ്  ഇടവക വികാരി ഫാ.ജോൺതോമസിനെ ഏൽപ്പിച്ചു.

എല്ലാ വർഷവും ഏകദേശം ഈ കാലഘട്ടത്തിൽ  മെത്രാപ്പോലീത്തായുടെ ഇടവക സന്ദർശനം നടക്കുന്നതിനാൽ കഴിഞ്ഞ നാല് വർഷവും സമ്മാനങ്ങൾ ഭദ്രാസന മെത്രാപ്പോലീത്തായിൽ നിന്നു തന്നെ സ്വീകരിക്കുവാൻ സാധിച്ചതിൽ പ്രിൻസിപ്പൽ ബിജി വർഗ്ഗീസും വൈസ് പ്രിൻസിപ്പൽ ശില്പാ തര്യനും സന്തോഷം രേഖപ്പെടുത്തി. സണ്ടേസ്കൂൾ അദ്ധ്യാപകരോടൊപ്പം പാഠ്യേതര വിഷയങ്ങൾക്ക് നേതൃത്വം നൽകുന്ന സിന്ധു ഷിബു തോമസ്, അന്നാ ഷാജി, അമൃതാ റോയി,ബ്ളെസ്സി ലിജു മാത്തൻ എന്നിവരും മെത്രാപ്പോലീത്തായുടെ പ്രശംസയക്ക് അർഹരായി.

വിശുദ്ധ കുർബ്ബാനയുടെ മുന്നോടിയായി നടന്ന പ്രതിഷ്ഠാ ശുശ്രൂഷയിലൂടെ ജോഷ്വ വർഗീസ് റോയി,ആരൻ ജേക്കബ്, നീൽ സിബി ജേക്കബ് ജോനാഥൻ മാത്തൻ,നോയൽ കുര്യൻ,എന്നിവർ വിശുദ്ധ മദ്ബഹാ പ്രവേശനത്തിന് അർഹരായി.

ഇടവകയിൽ പ്രശംസനീയമായ രീതിയിൽ പ്രവർത്തിക്കുന്ന യൂത്ത് സെക്രട്ടറി ആൽവിൻ സോട്ടർ പ്രത്യേക പാരിതോഷികം മെത്രാപ്പോലീത്തയിൽ നിന്നും ഏറ്റുവാങ്ങി.

ഈ വർഷത്തെ ഫാമിലി കോൺഫറൻസിൽ ഇടവകയുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ട്രഷറർ ജോൺ താമരവേലിലും സെക്രട്ടറി ഗീവർഗീസ് ജേക്കബും സംസാരിച്ചു.

ഇടവക വികാരി ഫാദർ ജോൺ തോമസ് ആലുംമൂട്ടിൽ അഭിവന്ദ്യ തിരുമേനിക്ക് നന്ദി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക