
പരുത്തി പാടങ്ങളില്‍ കണ്ണേറ് തട്ടാതിരിക്കാന്‍ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ പോസ്റ്റര്‍ വച്ച് കര്‍ണാടകയിലെ കര്‍ഷകര്‍. യാദ്ഗിര്‍ മുദന്നൂരില്‍ ഒരു പാടത്ത് നടിയുടെ പോസ്റ്റര്‍ വയ്ക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.
https://twitter.com/i/status/1995411361825009849

എന്നാല്‍ പാടത്ത് വഴിപോക്കരുടെ കണ്ണ് പതിയുന്നത് തടയാനാണ് പോസ്റ്റര്‍ പതിച്ചത് എന്നാണ് കര്‍ഷകരുടെ വാദം. ”ഇത്തവണ മികച്ച വിളവുണ്ട്. അതിന് കണ്ണേറ് കിട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പാടത്തിനടുത്ത് കൂടെ ആളുകള്‍ പോവുമ്പോള്‍, അവരുടെ കാഴ്ച വിളകളിലേക്ക് പോകുന്നതിന് പകരം സണ്ണി ലിയോണിലേക്ക് പോവും” എന്നാണ് ഒരു കര്‍ഷകന്‍ പറയുന്നത്.