
നവാഗതനായ രാധാ ശ്യാം വി സംവിധാനം ചെയ്ത് ഹരീഷ് പേരടി, ഇന്ദ്രന്‍സ്, ഹരീഷ് കണാരന്‍, സെന്തില്‍ കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'മധുരക്കണക്കി'്‌ന്റെ ട്രെയിലര്‍ പുറത്ത്. ഒരിടവേളയ്ക്ക് ശേഷം ഹരീഷ് കണാരന്‍ തിരിച്ചെത്തുന്ന സിനിമ കൂടിയാണ് 'മധുരക്കണക്ക്'. ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രമായാണ് ഹരീഷ് എത്തുന്നത്. ചിത്രം നാളെ മുതല്‍ തിയേറ്ററില്‍ എത്തും.
ഹരീഷ് പേരടിയുടെ മകന്‍ വിഷ്ണു പേരടിയും ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.പ്രദീപ് ബാല, രമേഷ് കാപ്പാട്, ദേവരാജ്, പ്രശാന്ത് കാഞ്ഞിരമറ്റം, നിഷാ സാരംഗ്, ബെന്‍, സനൂജ, ആമിനാ നിസാം, കെ.പി.എ.സി ലീല, രമാദേവി എന്നിവരാണ് മറ്റ് താരങ്ങള്‍.
ഹരീഷ് പേരടി പ്രൊഡക്ഷന്‍സ്, എം.എന്‍ മുവീസ് എന്നീ ബാനറില്‍ ഹരീഷ് പേരടിയും നസീര്‍ എന്‍.എമ്മും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എല്‍ദോ ഐസക് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് എ.ശാന്ത കുമാര്‍ ആണ്. സന്തോഷ് വര്‍മ്മയും നിഷാന്ത് കൊടമനയും ചേര്‍ന്നെഴുതിയ വരികള്‍ക്ക് പ്രകാശ് അലക്‌സാണ് സംഗീതം നല്‍കിയിരിക്കുന്നത്.