Image

ഫൊക്കാന നാഷണല്‍ കമ്മിറ്റി മെമ്പര്‍ സ്ഥാനത്തേക്ക് അനീഷ് കുമാര്‍ കാനഡയില്‍ നിന്നും മത്സരിക്കുന്നു

Published on 03 December, 2025
ഫൊക്കാന നാഷണല്‍ കമ്മിറ്റി മെമ്പര്‍ സ്ഥാനത്തേക്ക് അനീഷ് കുമാര്‍ കാനഡയില്‍ നിന്നും മത്സരിക്കുന്നു

ഫൊക്കാനയുടെ 2026- 2028 കലയളവില്‍ കാനഡയില്‍ നിന്നുള്ള നാഷണല്‍ കമ്മിറ്റി മെമ്പര്‍ സ്ഥാനാര്‍ത്ഥിയായി കാനഡയിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ അനീഷ് കുമാര്‍ മത്സരിക്കുന്നു. കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് ഒന്റാരിയോയുടെ പ്രസിഡന്റാണ്. അസോസിയേഷന്റെ ബോര്‍ഡ് അംഗമായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2019- 20 കാലയളലില്‍ 'എംടാക്' കാനഡയുടെ കമ്മിറ്റി മെമ്പര്‍ ആയും, 2021- 22 കാലയളവില്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 'എംടാക്'സെക്രട്ടറിയായിരിക്കുമ്പോള്‍ തന്നെ കേരളത്തിലെ തിരുവനന്തപുരം ജില്ലയില്‍ ഒരു നിര്‍ദ്ധന കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കുന്നതിന് നേതൃത്വം നല്‍കിയത് ഉള്‍പ്പടെ നിരവധി ജീവകാരുണ്യ  പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ സംഘടന വഴിയും വ്യക്തിപരമായും ശ്രമിച്ചിട്ടുണ്ട്.

കണ്ണൂര്‍ സ്വദേശിയായ അനീഷ് കുമാര്‍ വിദ്യാഭ്യാസ കാലം മുതല്‍ രാഷ്ട്രീയ രംഗത്തും യുവജന നേതൃരംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടുതല്‍ യുവജനങ്ങള്‍ ഫൊക്കാനയിലേക്ക് വരുവാന്‍ ഇത്തരം സ്ഥാനാര്‍ത്ഥിത്വവും, അനീഷിന്റെ സംഘടനാ മികവും ഗുണം ചെയ്യുമെന്ന് ഫൊക്കാനാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.

കാനഡയില്‍ നിന്നുള്ള യുവ നേതാവും ഗുഡ്‌ഷെപ്പേര്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഉടമ കൂടിയായ അനീഷ് കുമാര്‍ ബിസിനസ് രംഗത്തും സാമൂഹിക രംഗത്തും സജീവമാണ്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക