Image

'അണ്ണാ..മിന്നിച്ചേക്കണേ'; ദൃശ്യം 3 ഇനി എഡിറ്റിം​ഗ് ടേബിളില്‍, ജോർജ്ജുകുട്ടിയുടെ മൂന്നാം വരവിനു ധൃതി കാട്ടി ആരാധകർ !

രഞ്ജിനി രാമചന്ദ്രൻ Published on 02 December, 2025
'അണ്ണാ..മിന്നിച്ചേക്കണേ'; ദൃശ്യം 3 ഇനി എഡിറ്റിം​ഗ് ടേബിളില്‍, ജോർജ്ജുകുട്ടിയുടെ മൂന്നാം വരവിനു ധൃതി കാട്ടി ആരാധകർ !

മലയാള സിനിമയിൽ ചരിത്രം കുറിച്ച മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ 'ദൃശ്യം' ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമായ 'ദൃശ്യം 3'യുടെ ചിത്രീകരണം പൂർത്തിയായി. ആദ്യ രണ്ട് ഭാഗങ്ങൾക്കും ലഭിച്ച വൻ വിജയം കാരണം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്നത്.

'ദൃശ്യം 3'യുടെ പാക്കപ്പ് വീഡിയോ മോഹൻലാൽ അടക്കമുള്ള താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 'ലാസ്റ്റ് ഷോട്ട് ഓക്കെ' എന്ന് പറഞ്ഞതിന് പിന്നാലെ സന്തോഷത്തോടെ നിൽക്കുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം. തുടർന്ന് എല്ലാവരും ചേർന്ന് കേക്ക് മുറിക്കുകയും ചെയ്തു. ഇതിനിടെ, "സ്നേഹത്തോടെ ജോർജ്ജുകുട്ടി" എന്ന് മോഹൻലാൽ എഴുതുകയും, അത് ശരിയാണോ എന്ന് കൂടെയുള്ളവരോട് ചോദിക്കുകയും ചെയ്യുന്നുണ്ട്.

പാക്കപ്പ് വീഡിയോ പുറത്തുവന്നതോടെ ജോർജ്ജുകുട്ടിയുടെ ഈ മൂന്നാം വരവിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. റിലീസ് തീയതി ഉടൻ പുറത്തുവിടാനും, 'മിന്നിച്ചേക്കണേ അണ്ണാ' എന്ന് പറഞ്ഞ് സംവിധായകൻ ജീത്തു ജോസഫിനോട് പ്രതീക്ഷ പങ്കുവെക്കാനും ആരാധകർ കമന്റുകളിലൂടെ ആവശ്യപ്പെടുന്നുണ്ട്. ആദ്യ സിനിമയ്ക്ക് ലഭിച്ച സ്വീകാര്യത രണ്ടാം ഭാഗത്തിലും, അത് മൂന്നാം ഭാഗത്തിലും നിലനിർത്താൻ ജീത്തു ജോസഫിന് കഴിയുമോ എന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് സിനിമാ ലോകം.


 

 

English summary:

Anna... make it shine!'; Drishyam 3 now on the editing table, fans eagerly rushing for Georgekutty's third arrival!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക