
സമാന്തയും സംവിധായകന്‍ രാജ് നിദിമോരുവും വിവാഹിതരായതിനു പിന്നാലെ സമാന്തയുടെ മുന്‍ഭര്‍ത്താവ് സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ചൊരു പോസറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. 'നഷ്ടപ്പെട്ട വജ്രം' എന്നാണ് നിരവധി ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. സമാന്തയെ കുറിച്ചോ വിവാഹത്തെ കുറിച്ചോ ഒന്നും പോസ്റ്റില്‍ ഇല്ല. പകരം കലയെ കുറിച്ചും അതെങ്ങനെ പ്രേക്ഷകരിലേക്ക് എത്തുന്നു എന്നെല്ലാം നാഗചൈതന്യ വിശദമായി പറയുന്നുണ്ട്. ജീവിതത്തില്‍ ഇപ്പോള്‍ കരിയറാണ് പ്രധാനം എന്നാണ് നാഗചൈതന്യ പറയുന്നതെന്നാണ് ആരാധകരുടെ വാദം.
''ഒരു അഭിനേതാവ് എന്ന നിലയില്‍ സര്‍ഗ്ഗാത്മകതയിലും സത്യസന്ധതയിലും ഊന്നി ഒരു തിരഞ്ഞെടുപ്പ് നടത്തുകയും അതില്‍ നിങ്ങളുടെ കഴിവിന്റെ പരമാവധി നല്‍കുകയും ചെയ്താല്‍ പ്രേക്ഷകര്‍ അത് സ്വീകരിക്കുമെന്ന് 'ദൂത്ത' തെളിയിച്ചു. അവര്‍ അത് ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ആ ഊര്‍ജ്ജം നിങ്ങള്‍ക്ക് തിരികെ നല്‍കുകയും ചെയ്യും. നന്ദി. ദൂത്തയുടെ രണ്ട് വര്‍ഷങ്ങള്‍. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിച്ച മുഴുവന്‍ ടീമിനും സ്‌നേഹം.''
എന്നാല്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതോടെ അതിന്റെ താഴെ കമന്റുകളുടെ പൂരമാണ്. അഭിനന്ദനം അറിയിച്ചവരും വിവാഹത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തിയിവരും ആരധകരില്‍ ഉള്‍പ്പെടുന്നു. 'നഷ്ടപ്പെട്ട വജ്രം' എന്നാണ് അധികം പേരും കുറിച്ചത്. എന്നാല്‍ വിവാഹ വാര്‍ത്തയോട് യാതോരു തരത്തിലും പ്രതികരിക്കാതെ കരിയറില്‍ മാത്രം ശ്രദ്ധിച്ചു മുന്നോട്ടു പോകുന്ന നാഗചൈതന്യയുടെ കുറിപ്പ് ആരാധകര്‍ ആവേശത്തോടെ തന്നെ ഏറ്റെടുത്തിട്ടുണ്ട്.
പ്രേക്ഷകരുടെ പ്രിയ ജോഡികളായിരുന്ന സമാന്ത റൂത്ത് പ്രഭുവും നാഗ ചൈതന്യയും 2017-ല്‍ വിവാഹിതരായെങ്കിലും 2021-ല്‍ ഇരുവരും വിവാഹ മോചിതരായി. ഇത് സിനിമാ ലോകത്തില്‍ വലിയ ഞെട്ടലായിരുന്നു. വേര്‍പിരിയലിനു ശേഷം ഇരുവരുടെയും ജീവിതത്തില്‍ പുതിയ വഴിത്തിരിവുകളും ഉണ്ടായി. സമാന്തയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം നാഗ ചൈതന്യ നടിയും മോഡലുമായ ശോഭിക ധൂലിപാലിയെ വിവാഹം ചെയ്തിരുന്നു. ഇപ്പോള്‍ സമാന്തയും തന്റെ ജീവിതത്തില്‍ പുതിയ പങ്കാളിയെ കണ്ടെത്തിയിരിക്കുകയാണ്. സംവിധായകന്‍ രാജ് നിദിമോരുവിനെയാണ് സമാന്ത വിവാഹം ചെയ്തത്. വെബ് സീരീസുകളില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്താണ് ഇരുവരും പ്രണയത്തിലായത്.