
ഇലകളെല്ലാം കൊഴിഞ്ഞപ്പോൾ
മരത്തിന് നഗ്നത വെളിവായി
ശിശിരവും ഹേമന്തവും കടന്നു
പോയപ്പോൾ വീണ്ടും തളിരുകൾ വന്നു
തളിരുകൾക്ക് പച്ചപ്പ് വന്നു
പിന്നെ പൂ വന്നു കായ് വന്നു
അപ്പോഴാണ് മരത്തിനു ചുറ്റും
ആരവമുണ്ടായത്
വറുതിയുടെ കാലങ്ങൾക്ക് ശേഷം
സമ്പന്നതയുടെ നാൾ വരുമെന്ന്
കാലം മരത്തിൻറെ ചെവിയിൽ
പണ്ടേ മന്ത്രിച്ചിട്ടുണ്ടായിരുന്നു
അതുകൊണ്ടല്ലേ ഇലകൾ
പൊഴിച്ചപ്പോഴും മരം പിടിച്ചുനിന്നത്......